ബാലൻസില്ല, ക്വിറ്റ് ചെയ്യുന്നുവെന്ന് ജിന്റോ, ടാസ്‍കില്‍ ഒന്നാമതെത്തി നോറ

By Web Team  |  First Published May 30, 2024, 11:46 PM IST

അമ്പരപ്പിച്ച് ഒന്നാമതെത്തി നോറ.


ബിഗ് ബോസ് മലയാളത്തില്‍ നിലവില്‍ ടിക്കറ്റ് ടു ഫിനാലെ മത്സരം നടക്കുകയാണ്. ചവിട്ടുനാടകം എന്ന ഒരു ടാസ്‍കാണ് ആദ്യം ഇന്ന് നടന്നത്.  പരമാവധി ബാലൻസ് ചെയ്‍തു നില്‍ക്കുകയെന്നതായിരുന്നു ടാസ്‍കിലെ വ്യവസ്‍ഥ. അങ്ങനെ കൂടുതല്‍ സമയം നോറയായിരുന്നു ടാസ്‍കില്‍ ബാലൻസ് തെറ്റാതെ നിന്നതും വിജയിച്ചതും.

ടാസ്‍കിലെ നിയമങ്ങള്‍ നന്ദനയാണ് വായിച്ചത്. ഒരു റൗണ്ടില്‍ രണ്ടു പേര്‍ക്കായിരുന്നു ടാസ്‍കില്‍ മത്സരിക്കാനാകുക എന്ന് നിയമത്തില്‍ ഉണ്ടായിരുന്നു. പടികളോടെയുള്ള രണ്ട് സ്റ്റാന്റുകള്‍ ഉണ്ടാകും. രണ്ട് പലകകളും ഓരോരുത്തര്‍ക്കും ഉണ്ടാകും. സ്റ്റാന്റില്‍ ഒരു കാലില്‍ നില്‍ക്കണം. മറുകാല്‍ പലകയിലും വയ്‍ക്കണം. പലകയുടെ മറുവശത്ത് ഫ്ലവര്‍വെയ്‍സ് വയ്‍ക്കണം. ഫ്ലവര്‍വെയ്‍സ് വീഴാതെ കൂടുതല്‍ നില്‍ക്കുന്നവരായിരിക്കും ടാസ്‍കിലെ വിജയി. നോറയായിരുന്നു കൂടുതല്‍ സമയം നിന്നതെന്നതിനാല്‍ ടാസ്‍കില്‍ വിജയിച്ചു.

Latest Videos

undefined

നോറ രണ്ട് മണിക്കൂറിലധികം ആ ടാസ്‍കില്‍ ബാലൻസ് തെറ്റാതെ നിന്നാണ് വിജയിയായത്. 1.59 മിനിറ്റ് നിന്ന ഋഷിയാണ് ടാസ്‍കില്‍ രണ്ടാമതായത്. അര്‍ജുൻ 1.56 മിനിട്ട് നിന്ന് ടാസ്‍കില്‍ മൂന്നാമതായി. മൂന്ന് മിനിറ്റ് മൂന്ന് സെക്കൻഡുമാണ് ടാസ്‍കില്‍ ജിന്റോ നിന്നത്.

ടാസ്‍കില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജിന്റോ പിൻമാറുകയായിരുന്നു. അഭിഷേക് എസ് ആണ് ഇതുവരെയുള്ള ടാസ്‍കുകളില്‍ നിന്നായി കൂടുതല്‍ പോയന്റുകള്‍ നേടിയത്. അഭിഷേക് 11 പോയന്റുകളാണ്  ഫിനാലേയിലേക്കുള്ള ടാസ്‍കുകളില്‍ നിന്ന് നേടുകയും ഒന്നാമാതെത്തുകയും ചെയ്‍തത്. ഋഷി ഏഴും ജിന്റോ ആറും ടാസ്‍കുകളില്‍ നിന്ന് പോയന്റുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നില്‍ സായ്‍യും അര്‍ജുനും ഒരേ സ്ഥാനക്കാരാകുകയം നോറയും ശ്രീതുവും മൂന്ന് പോയന്റുകള്‍ വീതവും ജാസ്‍മിൻ രണ്ടും സിജോ ഒന്നും പോയന്റും പട്ടികയില്‍ ചേര്‍ത്തപ്പോള്‍ നന്ദനയ്‍ക്ക് പോയന്റൊന്നും നേടാനായില്ല.

Read More: ഹരോം ഹരയുമായി സുധീര്‍ ബാബു, ട്രെയിലര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!