ബിഗ് ബോസ് വൻ ഹിറ്റ്, ടെലിവിഷൻ റേറ്റിംഗ് കുതിച്ചുയര്‍ന്നു

By Web Team  |  First Published Apr 19, 2024, 1:47 PM IST

ബിഗ് ബോസിന്റെ റേറ്റിംഗ് പുറത്ത്.


മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ ജനപ്രീതി സാക്ഷ്യപ്പെടുത്തി തുടര്‍ച്ചയായി ജിആര്‍പിയില്‍ (ഗ്രോസ് റേറ്റിംഗ് പോയന്റ്) മുന്നേറ്റം.  247 ജിആര്‍പിയാണ് കഴിഞ്ഞ ആഴ്‍ചയില്‍ ബിഗ് ബോസിന്. തൊട്ടുപിന്നിലെ ചാനലിന്റെ ആകെ ജിആര്‍പിയേക്കാള്‍ ഷോയ്‍ക്ക് ലഭിച്ചത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്റെ വലിയ ജനപ്രീതിയാണ് തെളിയിക്കുന്നത്.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറ് നിലവില്‍ സംഭവബഹുലമാണ്. അടുത്തിടെ ബിഗ് ബോസിലേക്ക് ആറ് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്ന സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ എന്നിവരാണ് വൈല്‍ഡ് കാര്ഡ് എൻട്രിയായി ബിഗ് ബോസ് മലയാളത്തിലേക്കെത്തിയിരിക്കുന്നത്. തുടര്‍ന്ന് ബിഗ് ബോസ് മലയാളം ഷോ കൂടുതല്‍ വാശിയേറിയതായി മാറിയെന്നാണ് അഭിപ്രായങ്ങള്‍.

Latest Videos

ഒരുമിച്ച് ആറ് പേര് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രി മത്സരാര്‍ഥികളായി അവതരിപ്പിക്കുന്നതിലൂടെ തന്നെ ബിഗ് ബോസ് നയം വ്യക്തമാക്കുകയായിരുന്നു. മുന്നേയുള്ള് മത്സരാര്‍ഥികളുടെ പ്രകടനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആ വിമര്‍ശനങ്ങളും മുന്നില്‍ക്കണ്ടായിരുന്നു ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയവരുടെ നീക്കങ്ങള്‍.  അതുകൊണ്ട് പിന്നിട് ബിഗ് ബോസ് ഷോ ചടുലമായി.

ജാസ്‍മിൻ, റെസ്‍മിൻ, ജാൻമണി, ജിന്റോ, ഗബ്രി, ഋഷി, ശ്രീതു കൃഷ്‍ണ, ശരണ്യ, അപ്‍സര തുടങ്ങിയവര്‍ക്ക് പുറമേ അൻസിബ, അര്‍ജുനും, നോറയ്‍ക്കുമൊപ്പം ഷോയില്‍ ശ്രീരേഖയും ഉണ്ട്. പരുക്കേറ്റ സിജോ തല്‍ക്കാലത്തേയ്‍ക്ക് മാറിനില്‍ക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരില്‍ റോക്കിയോ ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. ആദ്യം പുറത്തായ രതീഷിന് പുറമേ ഷോയില്‍ നിന്ന് കോമണര്‍ നിഷാന എന്നും, സിനിമാ നടൻ സുരേഷ് മേനോനും ഒടുവില്‍ യമുനയുമാണ് പോയത്.

Read More: 2004ല്‍ നേടിയത് 50 കോടി, ടിക്കറ്റ് വില്‍പനയില്‍ 2024ലും ഞെട്ടിച്ച് വിജയ്‍യുടെ ഗില്ലി, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!