ബിഗ് ബോസിന് നേരത്തെ ജുനൈസ് അഖിലിനെതിരെ പരാതി നല്‍കിയിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖില്‍ തന്നെ ശാരീരികമായി ആക്രമിച്ചു എന്ന് ജുനൈസ് പരാതി നല്‍കിയിരുന്നു. ബിഗ് ബോസ് അഖില്‍ മാരാര്‍ക്കും ജുനൈസിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ അതേ കാര്യം വീണ്ടും ജുനൈസ് റിയാസിനോട് സംസാരിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ അഖിലിന്റേത് ഫിസിക്കല്‍ അസാള്‍ട്ടല്ലായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി.
അന്ന് നടന്ന സംഭവത്തെ കുറിച്ച് ജുനൈസും സെറീനയും റിയാസും സംസാരിക്കുകയായിരുന്നു. ഞാൻ ഒരു കാര്യം പറഞ്ഞാല്‍ റിയാസ് അതിന് മറുപടി തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുനൈസ് പഴയ കാര്യം ഓര്‍മിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ബ്രോയ്‍ക്ക് സംഭവിച്ച കാര്യം ആണ് ഇത്തവണ എനിക്ക് സംഭവിച്ചത് എന്ന് മനസിലാക്കുന്നുവെന്നായിരുന്നു ജുനൈസ് വ്യക്തമാക്കിയത്. എന്നാല്‍ ഒരുപോലെയല്ല എന്നായിരുന്നു ജുനൈസിനോട് റിയാസ് വ്യക്തമാക്കിയത്.
undefined
അന്ന് മുഖത്ത് തല്ലുകയാണ് ചെയ്‍തതെന്ന് റിയാസ് ഓര്‍മിപ്പിച്ചു. അഖില്‍ മാരാര്‍ തന്റെ ബോഡികൊണ്ട് ജുനൈസിനെ തള്ളുകയാണ് ചെയ്‍തത് എന്നും റിയാസ് വ്യക്തമാക്കി. എന്നാല്‍ സാഗര്‍ അന്ന് അഖിലിനെ ജസ്റ്റ് തള്ളുകയായിരുന്നുവെന്ന് മറ്റൊരു പഴയ സംഭവം ജുനൈസ് ഓര്‍മിച്ചു. അത് മോഹൻലാലിന്റെ മുന്നില്‍ വെച്ച് അങ്ങനെ ചെയ്‍തതുകൊണ്ടാണ് ഡയറക്ട് നോമിനേഷനില്‍ പോയത് എന്ന് സെറീന വ്യക്തമാക്കി. റോബിൻ രാധാകൃഷ്‍ണൻ പറഞ്ഞത് അന്ന് തനിക്ക് പുറത്തുപോകേണ്ടി വന്നതുപോലത്തെ സംഗതിയാണ് നടന്നതാണ് എന്നാണ് എന്ന് ജുനൈസ് വ്യക്തമാക്കി. അത് ആയാള്‍ ഹീറോ ആകാനാണ് പറഞ്ഞതെന്ന് റിയാസ് സൂചിപ്പിച്ചു. അന്നത്തേത് ജുനൈസിന്റെ ബുദ്ധി അല്ലെന്ന് റിയാസ്, പരാതി നല്‍കിയത് ഉദ്ദേശിച്ച് വ്യക്തമാക്കി. അദ്ദേഹം അന്ന് ജുനൈസിനെ കൊണ്ട് ചെയ്യിപ്പിക്കുമ്പോള്‍ അയാളാണ് ഹീറോ ആകുന്നത് എന്നും റിയാസ് വ്യക്തമാക്കി.
അന്ന് ജുനൈസിന്റെ പരാതിക്ക് ആസ്‍പദമായ സംഭവം ഇങ്ങനെ- 'ബിബി ഹോട്ടലെ'ന്ന ടാസ്‍കില്‍ എത്ര ടിപ്പാണ് ഓരോരുത്തര്‍ക്കും കിട്ടിയത് എന്ന് വെളിപ്പെടുത്താൻ ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ റെനീഷയെ കുറിച്ച് റിനോഷ് സംസാരിക്കുകയായിരുന്നു. പഴയ ഒരു കാര്യം എന്താണ് ഇപ്പോള്‍ പറയുന്നതെന്നും പോയന്റ് വ്യക്തമാക്കൂവെന്ന് അഖില്‍ മാരാര്‍ റിനോഷിനോട് നിര്‍ദ്ദേശിച്ചു. അഖിലിന് മാത്രം പറഞ്ഞാല്‍ മതിയോ തനിക്കും സംസാരിക്കണം എന്ന് റിനോഷ് മറുപടി നല്‍കി തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തില്‍ എത്തിയപ്പോള്‍ ജുനൈസ് അടക്കമുള്ളവര്‍ ഇടപെട്ടു. വാക്കേറ്റത്തിനിടയ്‍ക്ക് ജുനൈസിനെ അഖില്‍ തോള്‍ കൊണ്ട് തള്ളുകയും ചെയ്‍തു. തന്നെ ശാരീരിക ആക്രമണം നടത്തിയെന്നും അഖിലിനെതിരെ നടപടി വേണമെന്നും അന്ന് ജുനൈസ് പരാതിപ്പെട്ടു. ബിഗ് ബോസ് തുടര്‍ന്ന് ഇരുവരെയും കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്‍തു. എന്താണ് സംഭവിച്ചത് എന്ന് ബിഗ് ബോസ് അഖിലിനോടും ജുനൈസിനോടും ആരാഞ്ഞു. ഇരുവരും വ്യക്തമാക്കിയ കാര്യങ്ങള്‍ കേട്ട ശേഷം ബിഗ് ബോസ് കടുത്ത ഭാഷയില്‍ താക്കീത് നല്‍കുകയും ചെയ്‍തതോടെയാണ് ആ സംഭവം താല്‍ക്കാലികമായി അവസാനിച്ചത്.
Read More: 'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്