മത്സരാര്‍ഥികള്‍ എല്ലാവരും മോഹൻലാല്‍ കഥാപാത്രങ്ങളായെത്തിയ ശേഷമായിരുന്നു ബിഗ് ബോസ് ഒരാള്‍ ഇനിയും വരാനുണ്ടെന്ന് അറിയിച്ചത്.
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. ബിഗ് ബോസ് ഷോയുടെ അവതരാകനായ പ്രിയതാരം മോഹൻലാല്‍ ഇന്ന് എത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉത്സവമേളത്തിലാണ് മത്സരാര്‍ഥികള്‍ വരവേറ്റത്. മോഹൻലാല്‍ ഇന്ന് എത്തിയപ്പോള്‍ മത്സരാര്‍ഥികള്‍ ആരെയും ഹാളില്‍ കണ്ടില്ലായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ രസകരമായ പേരുകളായിരിക്കുമെന്ന് പറഞ്ഞ് ബിഗ് ബോസ് തന്നെ ഓരോ ആളെ എന്ന നിലയില്‍ വിളിക്കുകയായിരുന്നു.
മോഹൻലാലിന്റെ ഹിറ്റ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേരായിരുന്നു ഓരോരുത്തര്‍ക്കും നല്‍കിയത്. 'റോക്ക് ആൻഡ് റോളി'ലെ 'ദയാ ശ്രീനിവാസാ'യി സെറീന തകര്‍പ്പൻ ഡാൻസുമായി വേദിയിലെത്തി. തുടര്‍ന്ന് 'സാഗര്‍ ഏലിയാസ് ജാക്കി'യായി മിഥുനും എത്തുകയായിരുന്നു. 'അഭിമന്യു'വിലെ ഗാന രംഗവുമായി നാദിറയാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്.
undefined
'പൂവള്ളി ഇന്ദുചൂഢ'നെന്ന കഥാപാത്രമായി ജുനൈസെത്തിയതും വളരെ ശ്രദ്ധയാകര്‍ഷിച്ചു. 'മാണിക്യനും' 'കാര്‍ത്തുമ്പി'യായി ശോഭയും അഖിലും എത്തിയതും രസകരമായി. 'വന്ദന'ത്തിലെ 'ഉണ്ണികൃഷ്‍നാ'യി റിനോഷും 'ഗാഥ'യായി റെനീഷയും ഹിറ്റ് ഗാനവുമായി എത്തി. 'മംഗലശ്ശേരി നീലകണ്ഠനാ'യി പ്രിയതാരം മോഹൻലാലിന് ആശംസകള്‍ നേരാനായെത്തിയത് വിഷ്‍ണുവായിരുന്നു.
'ആറാംതമ്പുരാനി'ലെ ഹിറ്റ് രംഗത്തിന് ഡബ്‍സ്‍മാഷുമായി വേദിയില്‍ എത്തിയത് 'ജഗനാഥനാ'യി ഷിജുവും 'ഉണ്ണി മായ'യായി അനുവുമായിരുന്നു. 'മുള്ളൻകൊല്ലി' വേലായുധനായി ഹിറ്റ് ഗാന രംഗത്തില്‍ നിറഞ്ഞാടി സാഗറും എത്തി. സാഗറിനൊപ്പം ആ ഹിറ്റ് സിനിമാ ഗാനത്തിന് ചുവടുവെച്ചു. എല്ലാവരുടെയും ജന്മദിന ആശംസകള്‍ക്ക് തുടര്‍ന്ന് മോഹൻലാല്‍ നന്ദി പറഞ്ഞു. ഒരുപാട് എന്നെ പുറകിലേക്ക് കൊണ്ടുപോയി, തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ ഓര്‍മിച്ചുവെന്നും മോഹൻലാല്‍ മറുപടിയായി പറഞ്ഞു. മത്സരാര്‍ഥികള്‍ എല്ലാവരും എത്തിയെങ്കിലും ഒരു കഥാപാത്രം ഇനിയും വരാനുണ്ട് എന്നായിരുന്നു ഒരു ഇടവേളയ്‍ക്ക് ശേഷം ബിഗ് ബോസ് പറഞ്ഞപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയാണോ എന്ന് ചിലര്‍ സംശയിച്ചു. എന്നാല്‍ അവതാരകയായ ആര്യയാണ് 'സ്‍ഫടികം' സിനിമയിലെ 'ആടു തോമ'യായിട്ട് എത്തിയത്.
Read More: ജന്മദിനത്തില്‍ മോഹൻലാലിന് വേറിട്ട സമ്മാനം, താരത്തിന്റെ കയ്യക്ഷരം ഇനി ഫോണ്ടായി ലഭിക്കും