കഴുത്തിൽ പുലി നഖം കെട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതിനാണ് വനംവകുപ്പ് സന്തോഷിനെതിരെ കേസെടുത്തത്. ബിഗ് ബോസ് വീടിനുളളിൽ കയറി പരിശോധിച്ചപ്പോൾ സന്തോഷിന്‍റെ കഴുത്തിലുള്ളിലുളളത് യഥാർത്ഥ പുലിനഖമെന്ന് തെളിഞ്ഞു.
ബംഗ്ലൂരു: കന്നഡ ബിഗ്ബോസിൽ നാടകീയ രംഗങ്ങൾ. സീസൺ 10-ലെ മത്സരാർഥിയെ ബിഗ് ബോസ് വീട്ടിൽ കയറി കർണാടക വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബെംഗളുരു സ്വദേശി വർത്തൂർ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ പുലി നഖം കെട്ടി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതിനാണ് വനംവകുപ്പ് സന്തോഷിനെതിരെ കേസെടുത്തത്. ബിഗ് ബോസ് വീടിനുളളിൽ കയറി പരിശോധിച്ചപ്പോൾ, സന്തോഷിന്‍റെ കഴുത്തിലുള്ളിലുളളത് യഥാർത്ഥ പുലിനഖമെന്ന് തെളിഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. ഹൊസൂരിൽ നിന്ന് 3 വർഷം മുമ്പ് വാങ്ങിച്ചതാണ് പുലിനഖമെന്ന് സന്തോഷ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. 3 മുതൽ 7 വർഷം വരെ കഠിനതടവും പിഴയുമാണ് പുലിനഖം വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിന് ശിക്ഷ. കഗ്ഗലിപുര ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരാണ് കോറമംഗലയിലെത്തി സന്തോഷിനെ അറസ്റ്റ് ചെയ്തത്. കോറമംഗല നാഷണൽ ഗെയിംസ് വില്ലേജിലാണ് ബിഗ് ബോസ് ഹൗസ്. നടൻ കിച്ച സുദീപാണ് കന്നഡ ബിഗ് ബോസ് അവതരിപ്പിക്കുന്നത്.
'ഒരു നല്ല സിനിമ, ചെറിയ കാര്യമല്ല മമ്മൂക്ക ചെയ്തുതന്നത്, ഒടുവിൽ ഞങ്ങൾ ആ തീരുമാനം എടുത്തു'
undefined