പ്രേക്ഷകര്‍ ആഗ്രഹിച്ചത് മോഹൻലാല്‍ ജാൻമണിയോട് ചോദിച്ചു, നിയന്ത്രിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും എന്ന് താക്കീത്

By Web Team  |  First Published Apr 8, 2024, 8:25 AM IST

ജാൻമണിക്ക് താക്കീതുമായി മോഹൻലാല്‍.


ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ ജാൻമണി ദാസ് ശാപവാക്കുകള്‍ പറഞ്ഞത് വലിയ വിമര്‍ശനമുണ്ടാക്കിയിരുന്നു. മറ്റുള്ളവരെ വില കുറച്ചാണ് കാണുന്നതെന്നുമായിരുന്നു ഷോയുടെ പ്രേക്ഷകര്‍ മിക്കവരും ജാൻമണിയെ വിമര്‍ശിച്ചത്, പ്രേക്ഷകരുടെ വിമര്‍ശനം മോഹൻലാലും ഉന്നയിച്ചു.  സ്വയം നിയന്തിക്കണം എന്നും അല്ലെങ്കില്‍ തങ്ങളുടെ കണ്‍ട്രോള്‍ പോകുമെന്നും മോഹൻലാല്‍ വ്യക്തമാക്കി.

ജാൻമണി ദാസ് ശാപവാക്കുകള്‍ ഷോയില്‍ പറഞ്ഞതില്‍ ബിഗ് ബോസ് അവതാരകൻ മോഹൻലാലിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. പറയുന്നത് സംഭവിക്കണം എന്നില്ല. പറയുന്നത് സംഭവിക്കണം എന്നില്ല. പറയാൻ പാടില്ല എന്ന് നിയമങ്ങളുണ്ടെന്നും ഷോയില്‍ മോഹൻലാല്‍ വ്യക്തമാക്കി.

Latest Videos

undefined

ജാൻമണി ദാസ് ശാപവാക്കുകള്‍ പറഞ്ഞതിന്റെ വീഡിയോയും ബിഗ് ബോസില്‍ അവതാരകൻ മോഹൻലാല്‍ പ്രദര്‍ശിപ്പിച്ചു, സന്തോഷം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക് ആ വീഡിയോ കണ്ടിട്ട് എന്നും ജാൻമണി ദാസിനോട് ചോദിച്ചു മോഹൻലാല്‍. പറഞ്ഞതില്‍ ഭയങ്കരമായ അഭിമാനം തോന്നുന്നുവോയെന്നും ഷോയില്‍ മോഹൻലാല്‍ പരിഹസിച്ചു. നിങ്ങള്‍ വലിയ ഒരു ആളായിരിക്കും. അത് ഞങ്ങള്‍ കെയര്‍ ചെയ്യുന്നില്ല. അങ്ങനെ കെയര്‍ ചെയ്യുന്നില്ല എങ്കില്‍ എന്ത് പ്രയോജനം എന്നും ജാൻമണി ദാസിനോട് ചോദിച്ചു മോഹൻലാല്‍. ജീവിതം മനോഹരമാക്കുകയാണ് വേണ്ടത് എന്നും ഷോയില്‍ മോഹൻലാല്‍ വ്യക്തമാക്കി.

എല്ലാവരും നല്ല കുടുംബത്തില്‍ നിന്നാണ് വരുന്നത് എന്നും മോഹൻലാല്‍ ജാൻമണിയെ ഓര്‍മിപ്പിച്ചു. നല്ല അച്ഛന്റെയും അമ്മയുടെയുമാണ് എല്ലാവരും. ഒരുപോലെയാണ് എല്ലാവരും ഞങ്ങള്‍ക്ക്. ഒരാള്‍ക്കും പ്രത്യേക ഒരു ക്ലാസ്സില്ല. ആദ്യം അത് മനസ്സിലാക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയാണ്. കഴിവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെടുന്നത് എന്നും ഷോയില്‍ മോഹൻലാല്‍ വ്യക്തമാക്കി. മത്സാര്‍ഥികള്‍ എല്ലാവരും മനുഷ്യരാണ്. കഴിവുള്ളവരാണ്, മനുഷ്യത്വമാണ് വേണ്ടത്. സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഷോയുടെ അവതാരകൻ മോഹൻലാല്‍ ജാൻമണിയോട് സൂചിപ്പിപ്പിച്ചു.

Read More: 'സീക്രട്ട് ഏജന്റായിരിക്കില്ല', ബിഗ് ബോസ് ഷോയിലെ ഗെയിം വെളിപ്പെടുത്തി സായ് കൃഷ്‍ണൻ<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!