'എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വിജയം തട്ടിയെടുക്കാം?', മത്സരാര്‍ഥികള്‍ പറയുന്നു, ബിഗ് ബോസിലെ ഇന്നത്തെ വിശേഷം

By Web Team  |  First Published May 19, 2021, 11:29 PM IST

എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വിജയം തട്ടിയെടുക്കാം എന്നതിനെ കുറിച്ച് പറയാനായിരുന്നു മോര്‍ണിംഗ് ടാസ്‍ക്.


മലയാളത്തിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഇന്നുമുതല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇന്നത്തെ അവസാന എപ്പിസോഡില്‍ മികച്ച ടാസ്‍കുകളുമായി മത്സരാര്‍ഥികള്‍ കളം നിറഞ്ഞിരുന്നു. ഓരോ മത്സരാര്‍ഥിയും അതീവ മികവോടെയായിരുന്നു പങ്കെടുത്തത്. ഗ്രാൻഡ് ഫിനാലയിലേക്ക് നേരിട്ട് അവസരം കിട്ടുമെന്ന് നേരത്തെ അറിയിച്ചതിനാല്‍ അതിനുള്ള ശ്രമം മത്സരാര്‍ഥികള്‍ നടത്തുകയായിരുന്നു.

ഇന്നത്തെ മോര്‍ണിംഗ് ടാസ്‍ക് എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വിജയം തട്ടിയെടുക്കാം എന്നതിനെ കുറിച്ച് പറയാനായിരുന്നു. ഒന്നാം ദിവസം മുതല്‍ ഇതുവരെ ഒപ്പമുള്ളവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ ഒരുപാടുണ്ട്. അവരില്‍ നിന്നൊക്കെ എന്തൊക്കെ പൊസിറ്റീവായിട്ട് ഈ ഷോയില്‍ എന്നെ മുന്നോട്ടുകൊണ്ടുപോകാൻ പറ്റുമോ അതൊക്കെ ഞാൻ എടുക്കും. അതാണ് എന്നെ സംബന്ധിച്ച് നല്ലത് എന്നായിരുന്നു റംസാൻ പറഞ്ഞത്. മറ്റുള്ളവര്‍ക്കായും സ്‍പേസ് കൊടുക്കുമ്പോള്‍ നമ്മള്‍ തനിയേ വിജയിക്കുമെന്ന് സായ് വിഷ്‍ണു പറഞ്ഞു.

Latest Videos

ആരോടും മത്സരിക്കാൻ അല്ല വന്നത്, അടിപൊളി പെര്‍ഫോം ചെയ്‍ത് കൂടെ വിജയം വന്നാല്‍ കൊണ്ടുപോകും എന്ന് ഡിംപല്‍ പറഞ്ഞു. കഠിനാദ്ധ്വാനം ഉണ്ടാകണം. സ്‍മാര്‍ട് വര്‍ക്ക് ഉണ്ടാകണം. സെല്‍ഫ് വാല്യുവേഷൻ. ഒരു ടാസ്‍കില്‍ എങ്ങനെ പെര്‍ഫോം ചെയ്‍തു അതിനേക്കാള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാനാണ് അടുത്ത ടാസ്‍കില്‍ ശ്രമിക്കുകയെന്ന് മണിക്കുട്ടൻ പറഞ്ഞു. എന്റെ എതിരെ റെസ്‍പെക്റ്റീവ് ഓപ്പോണന്റ് എന്നതാണ്. എങ്ങനെ തുടങ്ങിയാലും നല്ല രീതിയില്‍ അവസാനിപ്പിക്കുക. മാക്സിമം എതിരാളിയെ റെസ്‍പെക്റ്റ് ചെയ്യുക. അങ്ങനെ ഗെയിം ജയിക്കുക എന്നതായിരിക്കും വിന്നിംഗ് സ്ട്രാറ്റജി ആയിട്ട് ഞാൻ സ്വീകരിക്കുക എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. ബുദ്ധിയും കരുത്തും കഴിവും കുറവായതിനാല്‍ വിജയിക്കാൻ ശ്രമിക്കും എന്നായിരുന്നു നോബി കൃഷ്‍ണൻ പറഞ്ഞത്.

കുത്തനെ വടിയില്‍ ഒരു ടവര്‍ നിര്‍മിക്കുകയെന്നതായിരുന്നു ഇന്നത്തെ ടാസ്‍ക്. ബോള്‍ കൊണ്ട് അത് തകര്‍ക്കാൻ ശ്രമിക്കുക. ടവറിന്റെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ വിജയിയെ തീരുമാനിക്കും എന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചിരുന്നത്. ഡിംപല്‍ ആയിരുന്നു ഈ ടാസ്‍കില്‍ ഒന്നാമത് എത്തിയത്.

click me!