മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(Mohanlal). വില്ലൻ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരമായി മാറിയ മോഹൻലാലിന്റെ അറുപത്തി രണ്ടാം പിറന്നാളാണ് ഇന്ന്. ലോമമെമ്പാടുമുള്ള മലയാളികളിൽ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ പങ്കാളികളാകുകയാണ് ബിഗ് ബോസ് സീസൺ നാലിനെ മത്സരാർത്ഥികളും.
മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(Mohanlal). വില്ലൻ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരമായി മാറിയ മോഹൻലാലിന്റെ അറുപത്തി രണ്ടാം പിറന്നാളാണ് ഇന്ന്. ലോമമെമ്പാടുമുള്ള മലയാളികളിൽ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ പങ്കാളികളാകുകയാണ് ബിഗ് ബോസ് സീസൺ നാലിനെ മത്സരാർത്ഥികളും.
നാല് സീസണുകളിലായി, ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമായി മാറിയ ശ്രീ മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രേക്ഷകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതുപോലൊരു വലിയ ഷോയിൽ ഇതേ ദിവസം നിൽക്കാൻ സാധിച്ചത് ഭാഗ്യമാണ്. പിറന്നാൾ ദിവസം തന്നെ ടെലിക്കാസ്റ്റ് ചെയ്യാൻ സാധിക്കുന്നു. ഇതൊരു അത്യപൂർവ്വ നിമിഷമാണെന്നും മോഹൻലാൽ പറയുന്നു.
ഇന്നത്തെ എപ്പിസോഡിൽ അവതാരികയായി ആര്യയും എത്തിയിരുന്നു. ഇതിനകത്തേക്ക് കയറാൻ വന്നതാണോ എന്നാണ് മോഹൻലാൽ ആദ്യം തന്നെ ആര്യയോട് ചോദിച്ചത്. നമ്മുടെ സീസൺ തന്നെ മുഴുവൻ കണ്ടിട്ടില്ലെന്നും ആര്യ പറയുന്നു.
വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ കൺട്രി ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ പൊന്നാടയണിയിച്ചു. കൂടാതെ ബിഗ് ബോസ്സിലെ മത്സരാർത്ഥികളും പാട്ടും ഡാൻസുമായി ഈ ദിവസത്തെ മനോഹരമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മോഹൻലാലിനായി ബൊക്കെയും പാൽപായസവും മത്സരാർത്ഥികൾ തയ്യാറാക്കി വച്ചിരുന്നു. പിന്നാലെ വിജയ് സേതുപതി, മഞ്ജുവാര്യർ, ജയറാം, വിവേക് ഒബ്റോയ്, നാഗാർജുന, കമൽഹാസൻ മോഹൻലാലിന് ആശംസയുമായി എത്തി. താൻ ബിഗ് ബോസിലേക്ക് ഒരു സർപ്രൈസുമായി വരുന്നുവെന്നാണ് കമൽഹാസൻ പറഞ്ഞത്.
ലക്ഷ്മി പ്രിയയുടെ നാരയണീയം ചൊല്ലലിലൂടെയാണ് ബിഗ് ബോസില്‍ കലാപരിപാടികള്‍ ആരംഭിച്ചത്. മധുരമുള്ള പിറന്നാള്‍ സമ്മാനം എന്നാണ് മോഹന്‍ലാല്‍ ലക്ഷ്മിയോട് പറഞ്ഞത്. അഖിലും സൂരജും തമ്മിലുള്ള വളരെ രസകരമായ കോമഡി സ്കിറ്റും ഷോയുടെ മാറ്റ് കൂട്ടി. ശേഷം ബ്ലെസ്ലിയുടെയും കൂട്ടരുടെയും തകര്‍പ്പന്‍ ഗാനങ്ങളാണ് ഷോയില്‍ മുളങ്ങി കേട്ടത്. മോഹന്‍ലാലിന്‍റെ സിനിമയിലെ ഗാനങ്ങളായിരുന്നു എല്ലാം. ഒരുപാട് സിനിമകളുടെ ഓര്‍മ്മകള്‍ നിങ്ങള്‍ എനിക്ക് സമ്മാനിച്ചുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.