ഇന്നലെ നല്‍കിയ ഗെയിമിനിടെ അഖിലിന്‍റെ ചില മോശം ഭാഷാ പ്രയോഗങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്.
ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിലെ തന്നെ നാടകീയ രംഗങ്ങളില്‍ ഒന്നിനാണ് ഞായറാഴ്ച എപ്പിസോഡില്‍ പ്രേക്ഷകര്‍ സാക്ഷികളായത്. ഈസ്റ്റര്‍ ആഘോഷ എപ്പിസോഡ് ആയി പ്ലാന്‍ ചെയ്തിരുന്ന ദിവസം മത്സരാര്‍ഥികള്‍ക്കായി ആഘോഷ നിമിഷങ്ങളും രസകരമായ ഗെയിമുകളും സമ്മാനങ്ങളുമൊക്കെയാണ് ബിഗ് ബോസ് നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആദ്യം നല്‍കിയ ഗെയിമില്‍ അഖില്‍ മാരാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം മറ്റു മത്സരാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ ബിഗ് ബോസ് വീട് സംഘര്‍ഷാത്മകമാവുകയായിരുന്നു. തന്‍റെ നിര്‍ദേശങ്ങളെപ്പോലും വകവെക്കാതെ മത്സരാര്‍ഥികളില്‍ ചിലര്‍ പെരുമാറിയതോടെ എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അവതാരകനായ മോഹന്‍ലാലും മടങ്ങി.
ഇന്നലെ നല്‍കിയ ഗെയിമിനിടെ അഖിലിന്‍റെ ചില മോശം ഭാഷാ പ്രയോഗങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. മോഹന്‍ലാലും ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ അഖില്‍ മാരാര്‍ പൊതുവായി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായി. എന്നാല്‍ അവിടെയും സ്വന്തം ഭാഗം ന്യായീകരിക്കാനാണ് അദ്ദേഹം കൂടുതല്‍ ശ്രമിച്ചത്. തെറ്റുകള്‍ ഉണ്ടാവാത്ത ആളൊന്നുമല്ല. അറിയാതെയാണ്. അറിഞ്ഞുകൊണ്ട് ആരോടും മോശമായി സംസാരിച്ചിട്ടൊന്നുമില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. ഒരു നാട്ടിന്‍പുറത്ത് ഒരുപാട് പ്രശ്നങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ള ആളാണ്. സ്വാഭാവികമായും വായില്‍ ചിലപ്പോള്‍ തെറികള്‍ വരാറുണ്ട്. അത് അറിഞ്ഞുകൊണ്ട് വിളിക്കുന്നതല്ല. അറിയാതെ വായില്‍ വരുന്നതാണ്. അത് ഇവരെയും പ്രേക്ഷകരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയത്തില്‍ നിന്നുതന്നെ മാപ്പ് പറയാം, എന്നായിരുന്നു അഖിലിന്‍റെ വാക്കുകള്‍.
undefined
എന്നാല്‍ ഗെയിമിനിടെ അഖില്‍ തന്നെയും ജുനൈസിനെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും അതിന് തങ്ങളോട് പ്രത്യേകം ഖേദപ്രകടനം നടത്തണമെന്നും സാഗര്‍ സൂര്യ ആവശ്യപ്പെട്ടതോടെ രംഗം വീണ്ടും വഷളായി. അഖില്‍ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് സാഗറിനെ ധരിപ്പിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. താന്‍ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അതിനാല്‍ത്തന്നെ പ്രത്യേകം ക്ഷമ ചോദിക്കാന്‍ സാധിക്കില്ലെന്നും അഖില്‍ പറഞ്ഞു. ഇതിനിടെ സാഗര്‍ അഖിലിനെ തോളില്‍ പിടിച്ച് തള്ളുകയുമുണ്ടായി. തുടര്‍ന്ന് ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്താണിത് എന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് താന്‍ ഹൈപ്പര്‍ തൈറോയ്‍ഡിസം ഉള്ള ആളാണെന്നും വികാരങ്ങള്‍ ഒരു പരിധിക്കപ്പുറത്ത് ആയാല്‍ പ്രതികരിച്ച് പോവുമെന്നുമായിരുന്നു അഖിലിന്‍റെ മറുപടി. പൊതുവായി ക്ഷമ ചോദിച്ചെന്നും സാഗറിനെയോ ജുനൈസിനെയോ വ്യക്തിപരമായി തെറി പറഞ്ഞിട്ടില്ലാത്തതിനാല്‍ വ്യക്തിപരമായി ക്ഷമ ചോദിക്കാന്‍ സാധിക്കില്ലെന്നും അഖില്‍ വീണ്ടും പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസിനോട് അഖിലും ഒരു ചോദ്യം ഉന്നയിച്ചു. എനിക്ക് ഞാനായി തന്നെ മുന്നോട്ട് പോകാന്‍ കഴിയുമോ എന്നായിരുന്നു അത്. ബിഗ് ബോസിന്‍റെ മറുപടിയും പെട്ടെന്നായിരുന്നു- ബാക്കിയുള്ള കാര്യങ്ങള്‍ വഴിയേ അറിയിക്കാം. സമാധാനമായെങ്കില്‍ തിരിച്ചുപോകാം, ബിഗ് ബോസ് പറഞ്ഞു.