ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയിയെ തീരുമാനിക്കാനുള്ള പ്രേക്ഷക വോട്ടിംഗ് അവസാനിച്ചു. ശനിയാഴ്ച അര്‍ധരാത്രി 12 മണി വരെയാണ് ഇഷ്ട മത്സരാര്‍ഥികള്‍ക്കായി വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് വോട്ടിംഗ് ആരംഭിച്ചത്. രണ്ടാം സീസണ്‍ പോലെ ചെന്നൈ ആയിരുന്നു ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി. തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യങ്ങളില്‍ 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടിവരുകയായിരുന്നു. എന്നാല്‍ ചിത്രീകരണം അവസാനിപ്പിച്ചതിനു ശേഷവും ഇഷ്ട മത്സരാര്‍ഥികള്‍ക്ക് ഒരാഴ്ച വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കിക്കൊണ്ട് അന്തിമ വിജയിയെ തീരുമാനിക്കാനായിരുന്നു നടത്തിപ്പുകാരുടെ തീരുമാനം. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരായിരുന്നു അവസാന എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥികള്‍.
ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
"ഒരുപാട് പരീക്ഷണങ്ങൾ വരും, ഒരു പുഞ്ചിരിയോടെ നേരിടണം. ദി ഷോ മസ്റ്റ് ഗോ ഓണ്‍. ജീവിതവും മുന്നോട്ടുപോയേ പറ്റൂ. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി സുഹൃത്തുക്കളേ", എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ മണിക്കുട്ടന്‍ കുറിച്ചത്.
"സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. എന്നെ സ്വീകരിച്ചതിന് നന്ദി. എനിക്കൊപ്പം നിന്നതിന് നന്ദി. എനിക്കായി വോട്ട് ചെയ്‍തതിന് നന്ദി", ഡിംപല്‍ ഭാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നന്ദി! എനിക്കുവേണ്ടി ചെയ്ത ഓരോ വോട്ടിനും നന്ദി.. എന്നിലേക്ക് ഇപ്പോളും നിർത്താതെ വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓരോ നല്ല വാക്കുകൾക്കും നന്ദി..എനിക്കു വേണ്ടി മാറ്റി വെച്ച നിങ്ങളുടെ സമയത്തിന് നന്ദി.. നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഓർക്കാൻ പറ്റാത്ത നിങ്ങളുടെ സ്നേഹത്തിന് നന്ദി.. ഒറ്റയ്ക്ക് പൊരുതിയ ഒരുവന്‍റെ ജീവിതത്തിൽ ഒറ്റക്കെട്ടായി കൂടെ വന്നു നിന്നതിന് നന്ദി.. എന്നിൽ നിങ്ങളെ കണ്ടു എന്ന് പറഞ്ഞതിന് നന്ദി.. നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തുന്നതിനു നന്ദി.. എല്ലാത്തിലുമുപരി നിങ്ങളുടെ സ്വപ്നങ്ങളെ പറ്റി എന്നോട് അഭിമാനത്തോടെ വന്നു പറയുന്നതിനും, ആ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വസിക്കാൻ ഞാൻ ഒരു കാരണമാകുന്നു എന്ന് അറിയുന്നതിനും നന്ദി..", സായ് വിഷ്‍ണു കുറിച്ചു.
'മനസിലാക്കിയതിനും കൂടെ നിന്നതിനും നന്ദി' എന്നാണ് റംസാന്‍റെ വാക്കുകള്‍.
"ഒരുപാട് നന്ദിയുണ്ട്. ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വോട്ട് ചെയ്‍തതിന്. ഏറ്റവും അര്‍ഹിക്കുന്ന ഒരാള്‍ വിജയി ആയി മാറട്ടെ. ബിഗ് ബോസ് സീസണ്‍ 3ന്‍റെ ടൈറ്റില്‍ ഈ എട്ടുപേരില്‍ ഒരാള്‍ക്ക് കിട്ടട്ടെ", വീഡിയോ സന്ദേശത്തിലൂടെ അനൂപ് കൃഷ്‍ണന്‍ പറഞ്ഞു.
"എല്ലാവര്‍ക്കും നന്ദി. എല്ലാവരും നന്നായിരിക്കുന്നെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്‍റെ ജീവിതത്തിലെ വിലപിടിച്ച മനുഷ്യര്‍. നിങ്ങളെക്കൂടാതെ എനിക്ക് ഇവിടെവരെ എത്താന്‍ കഴിയില്ലായിരുന്നു. ഈ യാത്രയില്‍ ഒപ്പമുണ്ടായതിന് നന്ദി", റിതു മന്ത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.