ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും നാദിറ ഔട്ടാകുമോ ? എങ്കിൽ എന്ത് സംഭവിക്കും ?

By Web TeamFirst Published Jun 16, 2023, 8:41 PM IST
Highlights

നിലവിലെ പോയിന്റ് നില അനുസരിച്ച് നാദിറയാണ് ഒന്നാം സ്ഥാനത്ത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായി മുന്നേറുകയാണ്. ഫൈനലിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്ന പ്രെഡിക്ഷനുകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ടിക്കറ്റ് ടു ഫിനാലെ ആണ് ബിബി ഹൗസിൽ നടക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ടാസ്കിൽ വിജയിക്ക് കയറുന്ന ഒരു വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തും. അതുകൊണ്ട് തന്നെ വാശിയോടെ ആണ് മത്സരാർത്ഥികൾ ടാസ്കുകൾ കൈകാര്യം ചെയ്യുന്നത്. 

നിലവിലെ പോയിന്റ് നില അനുസരിച്ച് നാദിറയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണ്. ഈ അവസരത്തിൽ ബി​ഗ് ബോസിനകത്തും പുറത്തും ചർച്ചയാകുന്ന വിഷയം ആണ് നാദിറ ഈ എവിക്ഷനിൽ പുറത്തായാൽ എന്താകും എന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം നാദിറ തന്നെ ചോദിക്കുകയും ചെയ്തിരുന്നു. 

Latest Videos

റിനോഷ്, ജുനൈസ്, മിഥുൻ എന്നിവരോട് ആയിരുന്നു നാദിറയുടെ സംസാരം. "ഞാൻ എവിക്ഷനിൽ ഔട്ട് ആയി പോയാലോ. അൺപ്രെഡിറ്റബിൾ ആണ് ഈ വിഷയം. കാരണം ഇവിടെ ആർക്കും അത് കൺഫോം അല്ല. അങ്ങനെ സംഭവിച്ചാൽ അതൊട്ടും നീതി അല്ലെന്ന് നിങ്ങൾക്ക് തന്നെ തോന്നില്ലേ. എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും ആണിപ്പോൾ. ഞാൻ ഫൈനലിൽ വരണം ആ​ഗ്രഹിച്ച കുറച്ച് പേരിവിടെ ഉണ്ട്", എന്നാണ് നാദിറ പറയുന്നത്. എന്നാൽ നാദിറ എവിക്ട് ആകില്ലെന്നാണ് റിനോഷ് പറയുന്നത്.  

ലഭിച്ചത് 18 ലക്ഷം, ചികിത്സയ്ക്ക് ചെലവായത് 16 ലക്ഷം; കണക്കുകളുമായി ഹരീഷ് പേങ്ങന്റെ കുടുംബം

ടിക്കറ്റ് ടു ഫിനാലെയിൽ നാദിറ പുറത്തായാൽ ഒരുപക്ഷേ ഇത് അസാധു ആകും എന്നാണ് പ്രേക്ഷക പക്ഷം. "ടിക്കറ്റ് ടു ഫിനാലെ ജയിച്ച നോമിനേഷൻ ഫ്രീ ആണെന്ന് തോന്നുന്നു, എങ്കിൽ രണ്ടാമത്തെ പോയിന്റ് ഉള്ളവർ ടിക്കറ്റ് ഫിനാലെ കേറും, അടുത്ത ആഴ്ച മുതലാണ് അത് പ്രാബല്യത്തിൽ ആവുക, ടിക്കറ്റ് ടു ഫിനാലെ എന്നാൽ ഫിനാലെയിൽ നേരിട്ട് കേറുവല്ലേ.. പിന്നെ എവിക്ഷൻ നോക്കേണ്ട കാര്യമുണ്ടോ", എന്നൊക്കെയാണ് ബിബി പ്രേക്ഷകർ പറയുന്നത്. എന്തായാലും ഇതിന് ഉത്തരമറിയണമെങ്കിൽ മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!