ബിഗ് ബോസ് വീട്ടിലെ ജനുവിൻ ആയി നിന്ന മത്സരാർത്ഥിയാണ് എയ്ഞ്ചലിൻ എന്ന അഭിപ്രായമായിരുന്നു ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ആദ്യ എലിമിനേഷൻ നടന്നു കഴിഞ്ഞു. എയ്ഞ്ചീന ആണ് ബിബി 5ൽ നിന്നും ആദ്യം പടിയിറങ്ങിയ മത്സരാർത്ഥി. ആദ്യം ബിബി പ്രേക്ഷകർക്ക് അത്ര പ്രീയം ഇല്ലായിരുന്ന മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിന്‍. പിന്നീട് എല്ലാവർക്കും ഒരിഷ്ടം താരത്തോട് തോന്നി തുടങ്ങി. ബിഗ് ബോസ് വീട്ടിലെ ജനുവിൻ ആയി നിന്ന മത്സരാർത്ഥിയാണ് എയ്ഞ്ചലിൻ എന്ന അഭിപ്രായമായിരുന്നു ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം എയ്ഞ്ചലിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസിലും ഒരു വേദന നിഴലിട്ടു. സോഷ്യൽ മീഡിയയിൽ നിറയുന്ന പോസ്റ്റുകൾ തന്നെ അത് ഉറപ്പിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയിലൂടെ ഒരു മത്സരാർത്ഥിക്ക് നേടാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം പ്രേക്ഷകരുടെ പ്രീയം നേടുക എന്നതാണ്. ഈ ഇഷ്ട്ടം എയ്ഞ്ചലിൻ നേടുകയും ചെയ്തു. പക്ഷേ എയ്ഞ്ചലിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായിച്ചില്ല.
പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ ആഴ്ചയിലും ബിബി ഹൗസിൽ നിന്നും പുറത്തുപോകേണ്ടവരെ തീരുമാനിക്കുന്നത്. ആദ്യ ആഴ്ചയിൽ എയ്ഞ്ചലിനോടുള്ള പ്രേക്ഷക സമീപനം ആകാം ഒരുപക്ഷേ താരത്തിന്റെ എവിക്ഷൻ കാരണമായി മാറിയത്. സിംഗിള്‍ വോട്ടിങ്ങും ഇതിന് കാരണമായേക്കാം. ജനുവിൻ ആയാണ് ഷോയിൽ നിന്നതെങ്കിലും ഗെയിമർ എന്ന നിലയിൽ വേണ്ട കാര്യങ്ങളൊന്നും എയ്ഞ്ചലിന് ഉണ്ടായിരുന്നില്ല. താരത്തിന്റെ ഇമോഷണൽ പ്രശ്നങ്ങൾ ഗെയിമിൽ നിന്നും പിന്നിലേക്ക് വലിക്കുന്ന ഘടകങ്ങൾ ആയിരുന്നു. ഇവയൊക്കെയും വോട്ടിങ്ങിനെ ബാധിച്ചിരിക്കാം.
മോഹന്‍ലാല്‍ ബുധനാഴ്ച എത്തും, ബിഗ് ബോസിൽ എവിക്ഷനോ ? വൈൽഡ് കാര്‍ഡോ ?
അതേസമയം, എയ്ഞ്ചലിൻ ബിഗ് ബോസിലേക്ക് തിരിച്ചുവരും എന്നാണ് ബിബി ആരാധകർ പ്രതീക്ഷിക്കുന്നത്. എവിക്ട് ആയവർ ഹൗസിലേക്ക് തിരിച്ചുവന്ന ചരിത്രം മലയാളം ബിഗ് ബോസിനുണ്ട് എന്നത് തന്നെ അതിന് ഉദാഹരണമാണ്. ഹിമ ശങ്കർ (സീസൺ1), രമ്യ പണിക്കർ(സീസൺ3), നിമിഷ(സീസൺ4) എന്നിവർ അതിന് ഉദാഹരണമാണ്. ഏഞ്ചലിനെക്കാൾ മുൻപേ പോകേണ്ടവർ ഈ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.