പകര്‍ന്നാട്ടത്തില്‍ വിസ്‍മയിപ്പിച്ച് അര്‍ജുന്‍; ഒടുവില്‍ ബിഗ് ബോസ് തന്നെ വിളിപ്പിച്ചു

By Web Team  |  First Published Jun 6, 2024, 10:21 PM IST

ഹൗസിലെ മറ്റൊരു സഹമത്സരാര്‍ഥിയായി രണ്ട് ബസറുകള്‍ക്കിടെ പെരുമാറുക എന്നതായിരുന്നു ടാസ്ക്


ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ടാസ്കുകള്‍ ഗംഭീരമാക്കാന്‍ മത്സരാര്‍ഥികള്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേകം നോമിനേഷന്‍ ഇല്ലാത്ത ഈ വാരം അഭിഷേക് ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും നോമിനേഷനില്‍ ഉണ്ട്. ടിക്കറ്റ് ടു ഫിനാലെ വിജയി ആയതിനാല്‍ അഭിഷേകിന് ഫിനാലെ വീക്കിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരുന്നു. ഇന്ന് നടന്ന പരകായപ്രവേശം എന്ന ടാസ്ക് മത്സരാര്‍ഥികള്‍ ഗംഭീരമാക്കി.

ഹൗസിലെ മറ്റൊരു സഹമത്സരാര്‍ഥിയായി രണ്ട് ബസറുകള്‍ക്കിടെ പെരുമാറുക എന്നതായിരുന്നു ടാസ്ക്. ഇതുപ്രകാരം അര്‍ജുന്‍ നോറയായും നോറ അഭിഷേക് ആയും അഭിഷേക് ഋഷി ആയും ഋഷി ജിന്‍റോ ആയും ജിന്‍റോ ജാസ്മിന്‍ ആയും ജാസ്മിന്‍ സിജോ ആയും സിജോ ശ്രീതു ആയും ശ്രീതു അര്‍ജുന്‍ ആയുമാണ് അഭിനയിക്കേണ്ടിയിരുന്നത്. എല്ലാവരും തങ്ങളുടെ രീതിയില്‍ ശ്രമിച്ചപ്പോള്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത് അര്‍ജുന്‍ ആയിരുന്നു. നോറയെ കാരിക്കേച്ചര്‍ സ്വഭാവത്തില്‍ അവതരിപ്പിച്ച അര്‍ജുന്‍ പലപ്പോഴും സഹമത്സരാര്‍ഥികളെയും ചിരിപ്പിച്ചു. ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെട്ട, നോറയായ അര്‍ജുന്‍റെ അപേക്ഷ ബിഗ് ബോസ് ചെവിക്കൊണ്ടതും കൗതുകമായിരുന്നു. 

Latest Videos

ടിക്കറ്റ് ടു ഫിനാലെ അടക്കം കഴിഞ്ഞതോടെ ബിഗ് ബോസില്‍ പോയിന്‍റ് ലഭിക്കുന്ന ടാസ്കുകളും ​ഗെയിമുകളുമൊക്കെ അവസാനിച്ച മട്ടാണ്. സായ് കൃഷ്ണ മണി ബോക്സ് ടാസ്കിനുശേഷം പുറത്തായതോടെ എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ബി​ഗ് ബോസില്‍ അവശേഷിക്കുന്നത്. ഇതില്‍ ഫൈനല്‍ ഫൈവില്‍ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ വാരാന്ത്യത്തില്‍ ആരൊക്കെ പുറത്താവും എന്നതും കൗതുകമാണ്. 

ALSO READ : ശരത്‍കുമാറിനെതിരെ പരാതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ധനുഷിന്‍റെ അമ്മ വിജയലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!