സീസണിലെ രണ്ടാമത്തെ പവര്‍ ടീം ആണ് ഇപ്പോള്‍ പവര്‍ റൂമില്‍ ഉള്ളത്
ബിഗ് ബോസ് മലയാളത്തില്‍ ഈ സീസണിലെ പ്രത്യേകതകളിലൊന്നാണ് പവര്‍ റൂം. മുന്‍ സീസണുകളില്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ട അധികാരമുള്ളയാള്‍ ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ ഈ സീസണില്‍ ക്യാപ്റ്റനേക്കാള്‍ ഒരുപടി അധികാരം കൂടുതലുള്ളത് പവര്‍ റൂമിലുള്ള പവര്‍ ടീമിനാണ്. ബിഗ് ബോസ് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമിന് മറ്റ് മത്സരാര്‍ഥികളുടെമേല്‍ അധികാരം സ്ഥാപിക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കാനും സാധിക്കും. എന്നാല്‍ ഇപ്പോഴത്തെ പവര്‍ ടീമിനെക്കുറിച്ച് ഒരു വിമര്‍ശനം അവതാരകനായ മോഹന്‍ലാല്‍ ഇന്ന് ഉന്നയിച്ചു.
സീസണിലെ രണ്ടാമത്തെ പവര്‍ ടീം ആണ് ഇപ്പോള്‍ പവര്‍ റൂമില്‍ ഉള്ളത്. ജിന്‍റോയും റസ്‍മിനും അടങ്ങുന്ന രണ്ടംഗ സംഘമാണ് അത്. ഇവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും തര്‍ക്കങ്ങളും മറ്റ് മത്സരാര്‍ഥികളുടെ പരിഹാസത്തിനുപോലും ഇടയാക്കിയിരുന്നു. കൂട്ടത്തില്‍ പവര്‍ ടീം അംഗമായ ജിന്‍റോയുടെ ഇടപെടല്‍ ഭൂരിഭാഗം മത്സരാര്‍ഥികളുടെയും വിമര്‍ശനം ഏറ്റുവാങ്ങിയെങ്കില്‍ റസ്മിന് കൈയടിയാണ് ലഭിച്ചത്. പവര്‍ ടീമിന് പവര്‍ ഇല്ല എന്നൊരു സംസാരമുണ്ടെന്ന് അറിയിച്ച മോഹന്‍ലാല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെക്കൂടി ഒപ്പം കൂട്ടാവുന്നതാണെന്നും നിര്‍ദേശിച്ചു.
undefined
ഇതുപ്രകാരം മറ്റ് മൂന്ന് ടീമുകളില്‍ നിന്ന് ഓരോരുത്തരെ അതത് ടീമംഗങ്ങള്‍തന്നെ നിര്‍ദേശിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ശരണ്യ, യമുന, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള അവകാശം പവര്‍ ടീമിന് ലഭിക്കുകയായിരുന്നു. യമുനയെയോ ശരണ്യയെയോ ഒപ്പം കൂട്ടാനായിരുന്നു ജിന്‍റോയുടെ ആഗ്രഹമങ്കില്‍ അര്‍ജുന്‍ ഒപ്പം വേണമെന്നാണ് റസ്മിന്‍ ആഗ്രഹിച്ചത്. അത് ജിന്‍റോയെ പറഞ്ഞ് ബോധ്യപ്പെടുത്താനും റസ്മിന് സാധിച്ചു. അതോടെ അര്‍ജുനെ പവര്‍ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതായി ഇരുവരും ചേര്‍ന്ന് പ്രഖ്യാപിക്കുകയായിരുന്നു. നോമിനേഷനില്‍ വരില്ല എന്നതും പവര്‍ ടീം അംഗമാവുന്നതിലൂടെ ഉണ്ടാവുന്ന നേട്ടമാണ്.
ALSO READ : ഗോസിപ്പുകൾക്ക് വിരാമം; പുതിയ റീലുമായി റോബിനും ആരതിയും