Bigg Boss : ഞെട്ടിപ്പിക്കുന്ന പ്രേക്ഷക വിധി, ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായി

By Web Team  |  First Published May 22, 2022, 11:35 PM IST

ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തായതായി മോഹൻലാല്‍ ഒടുവില്‍ പ്രഖ്യാപിച്ചു (Bigg Boss).
 


ബിഗ് ബോസിലെ ഓരോ മത്സരാര്‍ഥിയുടെയും വിധി നിര്‍ണിയിക്കുന്നത് മോഹൻലാല്‍ വരുന്ന എപ്പിസോഡാണ്. ഒരു ആഴ്‍ചത്തെ പ്രേക്ഷകവിധി പ്രഖ്യാപിക്കുന്നത് ശനിയോ ഞായറോ ആയിരിക്കും. ഇന്ന് ഒരു മത്സരാര്‍ഥി കൂടി ബിഗ് ബോസിന്റെ പടിയിറങ്ങി. അപര്‍ണയാണ് ഏറ്റവും ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായത് (Bigg Boss).

ഇത്തവണ വളരെ രസകരമായ ഒരു ഗെയിമിലൂടെയായിരുന്നു മത്സരാര്‍ഥികളെ പ്രേക്ഷക വിധി അറിയിച്ചത്. ട്രഷര്‍ ഹണ്ട് പോലെ. ലക്ഷ്‍മി പ്രിയയോടും വിനയ്‍യോടുമാണ് ആദ്യം ഗെയിമില്‍ പങ്കെടുക്കാൻ പറഞ്ഞത്. ആരോടെങ്കിലും ഗഫൂര്‍ക്ക ദോസ്‍ത് എന്ന് പറഞ്ഞാല്‍ മതി എന്ന സൂചനയായിരുന്നു വിനയ്‍യ്ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും ആദ്യം കിട്ടിയത്. അത് നോക്കി സ്വിമ്മിംഗ് പൂളിലെത്തിയ ഇരുവര്‍ക്കും അടുത്ത സൂചന കിട്ടി. എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ഇല്ല അല്ലേ എന്നായിരുന്നു സൂചന. 

Latest Videos

ജയിലില്‍ എത്തിയ ഇരുവര്‍ക്കും കിട്ടിയ അടുത്ത സൂചന റണ്‍ ബേബി റണ്‍ എന്നായിരിന്നു. ത്രഡ് മില്ലില്‍ എത്തിയ ഇരുവര്‍ക്കും അടുത്ത സൂചന കിട്ടി. സൂചനയായി ലേലു അല്ലു എന്നായിരുന്നു എഴുതിയിരുന്നത്. മരത്തിന്റെ ചുവട്ടില്‍ വച്ചിരുന്ന കവര്‍ തുറന്നപ്പോള്‍ ഇരുവരും സേവ്‍ഡ് എന്ന് എഴുതിയ കാര്‍ഡ് കിട്ടുകയും ചെയ്‍തു.

റോബിനും ധന്യക്കും ആയിരുന്നു അടുത്ത ഊഴം. എടീയല്ല എടാ ആണ് എന്നായിരുന്നു ആദ്യത്തെ സൂചന. ബാത്ത് റൂം ആണ് അതെന്ന് അവര്‍ക്ക് മനസിലായി. ചെയ്‍ത പാപങ്ങള്‍ക്കല്ലേ കുമ്പസാരിക്കാൻ പറ്റൂവെന്ന അടുത്ത സൂചന കിട്ടി. കണ്‍ഫെഷൻ റൂമില്‍ ചെന്നപ്പോള്‍ അടുത്ത സൂചന കത്തിച്ച് കളയും പച്ചയ്‍ക്ക് എന്നായിരുന്നു. അടുപ്പിന് അടുത്ത് ചെന്നപ്പോള്‍ റോബിനും ധന്യക്കും ഉത്തരം കിട്ടി. ഇരുവരും സേവായി.

എവിക്ഷൻ പട്ടികയില്‍ ഇനി ബാക്കിയുള്ളത് അപര്‍ണയും ദില്‍ഷയും. ഇരുവര്‍ക്കും ഒരു കാര്‍ഡ് നല്‍കി അത് ഉരച്ചുനോക്കാൻ പറഞ്ഞു. ദില്‍ഷയുടെ കാര്‍ഡില്‍ സേവ്‍ഡ് എന്നും അപര്‍ണയുടേതില്‍ എലിമിനേറ്റഡ് എന്നുമായിരുന്നു എഴുതിയത്. അങ്ങനെ അപര്‍ണ മള്‍ബറിയും ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായി.

click me!