വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആളാണ് അനു ജോസഫ്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. അനു ജോസഫ് ആണ് ഇത്തവണ ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ബിഗ് ബോസിൽ എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു അനു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.
ആദ്യം മിഥുനും രണ്ടാമത് അഖിൽ മാരാരും സേഫ് ആയി. നാദിറയും അനുവും ആണ് ഏറ്റവും ഒടുവില്‍ വന്നത്. ശേഷം ഇരുവരെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച മോഹന്‍ലാല്‍ അനു പുറത്തായതായി അറിയിക്കുക ആയിരുന്നു. നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുക ആയിരുന്നു. ഒടുവില്‍ നാദിറ വീട്ടിലേക്കും അനു പുറത്തേക്കും പോയി. ഷോയില്‍ ആത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെട്ട് പറയേണ്ട കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് മുന്നോട്ട് പോയ ആളായിരുന്നു അനു.
undefined
ബിഗ് ബോസ് സീസൺ അഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാൻ ആണ്. പക്ഷേ ഒരാഴ്ച പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഷോയിൽ നിന്നും ഹനാന് പുറത്തു പോകേണ്ടി വന്നു. രണ്ടാമത് വന്നത് സംവിധായകൻ ഒമർ ലുലു ആണ്.
മാരാരുടെ സുഖിപ്പിക്കൽ പരാമർശം; ശോഭയും അങ്ങനെ പറഞ്ഞില്ലേന്ന് മോഹൻലാൽ, ട്രോളി രാജലക്ഷ്മി
കാസർക്കോട് സ്വദേശിനിയാണ് അനു ജോസഫ്. ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി കലാഭവനുവേണ്ടി ഗൽഫ് ഷോ നടത്തി. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ഭാഗമായി. ദൂരദർശന്റെ "ഇതെന്റെ മണ്ണ് ഇതെന്റെ താളം" എന്ന ആൽബത്തിൽ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയൽ "ഏക ചന്ദ്രിക" ആണ്. എന്നാൽ ഇത് സംപ്രേക്ഷണം ചെയ്തില്ല. ശേഷം വന്ന ചിത്രലേഖയിൽ അനു മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തുടർന്ന് മിന്നുകെട്ട് എന്ന സൂപ്പർഹിറ്റ് സീരിയലടക്കം ധാരാളം പരമ്പരകളിൽ അഭിനയിച്ചു. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..