അഞ്ചുവർഷമായി താനൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കും ഇക്കാര്യം അറിയാമെന്നും അഞ്ജൂസ് റോഷ് പറയുന്നു.
എല്ലാ ബിഗ് ബോസ് സീസണുകളിലും പ്രേക്ഷകർ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് മത്സരാർത്ഥികളുടെ ജീവിതകഥകളാണ്. ഇത്തവണയും അക്കാര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങി രണ്ടാം ദിവസം മുതൽ ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിത കഥകളും മറ്റാരോടും പറയാത്ത കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. ഇന്നിതാ അഞ്ചുവർഷമായി താനൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കും ഇക്കാര്യം അറിയാമെന്നും പറയുകയാണ് അഞ്ജൂസ് റോഷ്.
അഞ്ജൂസ് റോഷിന്റെ വാക്കുകൾ
ഞാൻ വളരെ നോട്ടിയായിട്ടുള്ള ആളാണ്. ഞങ്ങൾ മൂന്ന് മക്കളാണ്. ചേച്ചിയെ പ്രസവിച്ച സമയത്ത്, അടുത്തത് ഒരു ആൺകുട്ടി ആയിരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഒടുവിൽ പ്രതീക്ഷയോടെ ഇരുന്ന അമ്മയോട് നഴ്സ് പെൺകുട്ടി എന്ന് പറഞ്ഞപ്പോൾ, അമ്മയ്ക്ക് വിഷമമായി. ഞാൻ ജനിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അനുജൻ ജനിക്കുന്നത്. അമ്മയ്ക്ക് സന്തോഷമായി. അനുജനും ഞാനും ഒരുമിച്ച് ഒരുപോലത്തെ ഡ്രെസ് ഇടാൻ തുടങ്ങി. ഞാൻ ഒരു ടോം ബോയ് ആണ്. ഫിസിക്കലി ഞാൻ ഒരു പെൺകുട്ടിയാണ്. പക്ഷേ ആൺകുട്ടിയെ പോലെ ജീവിക്കാനാണ് ഇഷ്ടം. ഞാൻ ജെൻഡർ ചെയ്ഞ്ച് ചെയ്യാൻ നോക്കിയിരുന്നു. പക്ഷേ ഡോക്ടർ കുറെ പ്രൊസിജ്യർ പറഞ്ഞപ്പോൾ പേടി ആയിപ്പോയി. ഞാൻ ഇതൊക്കെ ചെയ്ത് തട്ടിപ്പോയാലോ. എനിക്കൊരിക്കലും ഒരു ആണിനെ അംഗീകരിക്കാൻ പറ്റില്ല. ആരോടും എനിക്ക് അട്രാക്ഷൻ തോന്നിയിട്ടില്ല. പക്ഷേ ഒത്തിരി പെൺകുട്ടികളോട് അട്രാക്ഷൻ തോന്നിയിട്ടുണ്ട്. ആരും പ്രൊപ്പോസ് ചെയ്തിട്ടുമില്ല. ഒടുവിൽ ഞാൻ ഇഷ്ടപ്പെടുന്ന ആളെ കുറിച്ച് അച്ഛനോട് പറഞ്ഞു. അവർക്കതൊരു അതിശമായി തോന്നിയില്ല. എന്തു കൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ അഞ്ച് വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നാണ് അച്ഛനോട് പറഞ്ഞത്. ഇപ്പോൾ ആ റിലേഷൻ നല്ല രീതിയിൽ പോകുന്നു. എന്റെ ലൈഫിൽ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല. അമ്മ കഴിഞ്ഞാൽ എന്നെ പൊന്ന് പോലെ നോക്കുന്ന ആളാണ്.
അച്ഛന്‍റെയും അമ്മയുടെയും സന്തോഷത്തിന് വേണ്ടി ഒരഞ്ഞൂറ് ആയിരം പേരെ വിളിച്ച് ഊണ് കൊടുത്ത് വിടാം. പക്ഷേ ഞാന്‍ ചെന്ന് കയറുന്നത് ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു ചെക്കന്‍റെ വീട്ടിലോട്ടാണ്. ആ പാപം ഞാന്‍ ചെയ്യില്ല. വീട്ടുകാരുടെ നിര്‍ബന്ധം കാരണം ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ ആണിനെ വിവാഹം കഴിച്ച് പോയിട്ടുണ്ട്. എന്നെ പോലുള്ളവര്‍ ഇനിയും ഉണ്ടെങ്കില്‍ ദയവ് ചെയ്ത് ആ പാപം ചെയ്യരുത്. കാരണം ഒരാണ് അമ്മ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഭാര്യയെ ആണ്. അവര്‍ക്ക് ഒത്തിരി പ്രതീക്ഷകളുണ്ട്. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യരുത്.
വാശിയേറിയ പോരാട്ടവുമായി അഖിലും നാദിറയും; ഒടുവിൽ ബിബി 5ന് ആദ്യ ക്യാപ്റ്റൻ