തന്റെ ഭാഗം ക്ലിയർ ചെയ്യാൻ ദേവു ശ്രമിക്കുന്നുണ്ടെങ്കിലും അതുകേൾക്കാൻ അഞ്ജൂസ് തയ്യാറാകുന്നില്ല.
ഏറെ സംഭവ ബഹുലമായ എപ്പിസോഡാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. അതിന്റെ അലയൊലികൾ തന്നെയാണ് ഇന്നും ബിഗ് ബോസിൽ നടക്കുന്നത്. ഇതിനിടയിൽ ആദ്യമായി അഞ്ജൂസ് റോഷ് ബിബി ഹൗസിൽ ശബ്ദം ഉയർത്തിയിരിക്കുകയാണ്. അതും ദേവുവിനോട്. മനീഷയുമായി സംസാരിക്കുന്നതിനിടെ ദേവു ഇടയിൽ കയറിയതാണ് അഞ്ജൂസിനെ ചൊടിപ്പിച്ചത്.
"കുറേ നേരം കൊണ്ട് ഞാൻ ചേച്ചിയെ നോക്കുവാണ്. ആവശ്യമില്ലാതെ എന്റെ കാര്യത്തിൽ ഇടപെടുന്നു. ഞാൻ മനീഷ ചേച്ചിയോടല്ലേ സംസാരിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴും എന്നെ പോയിന്റ് ചെയ്തോണ്ടിരിക്കുവാണ്. ഞാൻ ഇന്നേവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. എന്നെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറയുന്നു. ഞാൻ നിങ്ങൾക്ക് തരുന്നൊരു ബഹുമാനം ഉണ്ട് അത് കളയരുത്. ഞാൻ ഇവിടെ ഒറ്റക്കാണ് കളിക്കാൻ വന്നത്. ഒറ്റക്ക് തന്നെ കളിച്ചിട്ട് പോകും", എന്നാണ് അഞ്ജൂസ് റോഷ് ദേവുവിനോട് പറയുന്നത്. ഇതിനിടയിൽ തന്റെ ഭാഗം ക്ലിയർ ചെയ്യാൻ ദേവു ശ്രമിക്കുന്നുണ്ടെങ്കിലും അതുകേൾക്കാൻ അഞ്ജൂസ് തയ്യാറാകുന്നില്ല.
undefined
"ഇവിടെ ഒത്തിരി പേർ എന്നെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ട്. അഖിൽ മാരാർ ഇന്നലെ രണ്ട് പ്രാവശ്യം ഡയലോഗ് അടിച്ചു. അയാളുടെ മുഖത്ത് നോക്കി തെറിവിളിക്കാൻ അറിഞ്ഞൂടാത്തത് കൊണ്ടല്ല. ആരുടെയും മുന്നിൽ ഫൂൾ ആകാനല്ല ഞാൻ വന്നത്. രണ്ട് മൂന്ന് പ്രാവശ്യം ദേവുവിനെ ഞാൻ നോട്ട് ചെയ്തിട്ടുള്ളതാണ്. മുഖത്ത് നോക്കി സംസാരിക്കാത്തത് എന്തെന്ന് അറിയാമോ. ബഹുമാനം കൊണ്ടാണ്. ഞാൻ ഇവിടെ കണ്ടിട്ടുള്ള ഏറ്റവും വലിയ പാരയും ഏറ്റവും വലിയ വക്രബുദ്ധിയുമുള്ള വ്യക്തി ഇവർ മാത്രമാണ്. ഇവർ കാരണമാണ് ഇവിടെ ഏറ്റവും കൂടുതൽ പ്രശ്നം നന്നിട്ടുള്ളത്. അക്കാര്യം നിങ്ങൾക്ക് എന്നെങ്കിലും മനസിലാകും. ഇത്രയും നാൾ വേണ്ടായെന്ന് വച്ചത് നിങ്ങൾ മാറും എന്ന് കരുതിയാണ്", എന്നും ആക്രോശിച്ച് കൊണ്ട് അഞ്ജൂസ് പറയുന്നു.
'ഇത്രയും വലിയൊരു നടൻ അങ്ങനെ പറഞ്ഞപ്പോൾ, തളർന്നിരുന്ന് പോയി'; മമ്മൂട്ടിയെ കുറിച്ച് നന്ദകിഷോർ
ഇതിന് താന്‍ മാറില്ല എന്നാണ് ദേവു പറയുന്നത്. "അഞ്ജൂസ് എന്നെ ജഡ്ജ് ചെയ്യാന്‍ നിക്കണ്ട. ഞാന്‍ ഇവിടുത്തെ പാരയോ വാക്കത്തിയോ ആയിക്കോട്ടെ. അത് നീ നോക്കേണ്ട കാര്യമില്ല", എന്നാണ് ദേവു അഞ്ജൂസിനോട് ചോദിക്കുന്നത്. ഇത് കേട്ട് പ്രകോപിതയായ അഞ്ജൂസ് വലിയ രീതിയില്‍ ശബ്ദം ഉയര്‍ത്തിയതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ പിടിച്ചു മാറ്റുന്നുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെ പറയണം മകളെ പറയരുതെന്നും പറഞ്ഞ് വീണ്ടും ഇരുവരും വലിയ രീതിയില്‍ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. മകളെ പറഞ്ഞെങ്കില്‍ സോറി പറയുന്നെന്നും അഞ്ജൂസ് പറയുന്നുണ്ട്.