'നിനക്ക് എന്നോട് പ്രേമമാണോയെന്ന് ചോദിക്കുന്നു', റോഷ് അളിയനോട് റെനീഷ

By Web Team  |  First Published Apr 9, 2023, 1:14 PM IST

അഞ്‍ജൂസ് റോഷിന് തന്നോട് പ്രണയമുണ്ടെന്ന് അഖില്‍ ചോദിച്ചുവെന്ന് റെനീഷ.


ബിഗ് ബോസ് ഷോയിലെ മികച്ച ഒരു മത്സരാര്‍ഥിയാണ് റോഷ് അളിയൻ എന്ന് വിളിക്കുന്ന അഞ്‍ജു.  ടോംബോയ് ആണ് താനെന്ന് തുറന്നുപറഞ്ഞ ആളുമാണ് റോഷ് അളിയൻ. എല്ലാവരും മികച്ച രീതിയില്‍ ഇടപെടുന്ന ഒരു മത്സരാര്‍ഥി എന്ന അഭിപ്രായമാണ് റോഷ് അളിയനെ കുറിച്ച് പലര്‍ക്കും. അഞ്‍ജുവിന്റെ പെരുമാറ്റത്തില്‍ ചിലര്‍ക്ക് അസ്വഭാവിക തോന്നുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റെനീഷ.

റെനീഷയും സെറീനയും റോഷും സംസാരിക്കുന്നതായിട്ടാണ് ബിഗ് ബോസില്‍ കണ്ടത്. നമുക്ക് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് നല്ലത് എന്ന് റെനീഷ റോഷിനോട് പറയുന്നു. നമ്മള്‍ ദേഷ്യപ്പെട്ട്, വഴക്കിട്ട്, പിണങ്ങി നടക്കുമ്പോള്‍ അഖിലേട്ടൻ ചോദിച്ചതു പോലെ എല്ലാവരും ചോദിക്കും. റെനീഷയും അഞ്‍ജൂസും പ്രേമമാണോ എന്നാണ് അഖില്‍ ചോദിച്ചതെന്നും റെനീഷ വ്യക്തമാക്കി. എനിക്കത് പ്രശ്‍നമല്ല എന്നായിരുന്നു റോഷ് അളിയന്റെ മറുപടി. എനിക്ക് അത് ഭയങ്കര ഇഷ്യു ഉള്ള കാര്യമാണ്, അത് കേള്‍ക്കാൻ താല്‍പര്യമില്ല എന്ന് റെനീഷ മറുപടി പറഞ്ഞു.

Latest Videos

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പിണങ്ങിയാല്‍ പലര്‍ക്കും സംശയമുണ്ടാകും.  ഇവര്‍ തമ്മില്‍ ഇഷ്‍ടമുണ്ടോ, അതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ വഴക്ക് ഉണ്ടാക്കുന്നേ. സ്വാഭാവികമായി തോന്നും എന്നും റെനീഷ പറഞ്ഞു. തനിക്ക് തോന്നില്ല എന്നായിരുന്നു റോഷ് അളിയന്റെ മറുപടി.

നിനക്ക് തോന്നില്ല, എല്ലാവരും നിന്നെപ്പോലെയാണോ എന്ന് റെനീഷ തിരിച്ചുചോദിച്ചു. അഖില്‍ ഇന്നലെ തന്നോട് ൻ ചോദിച്ചത് നിനക്ക് എന്നോട് പ്രേമമാണോ എന്നാണെന്ന് റെനീഷ വീണ്ടും വ്യക്തമാക്കി. അതു ഞാൻ ആരോടു ഇടപെട്ടാലും അങ്ങനെ ചോദിക്കും എന്നായിരുന്നു റോഷിന്റെ മറുപടി. നീ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നും റോഷ് ചോദിച്ചു.

Read More: 'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു

click me!