"ഇതൊക്കെ നിനക്ക് കാണാനായി വീഡിയോ എടുത്ത് വച്ചിട്ടുണ്ട്. നിന്നെപ്പറ്റി മറ്റുള്ളവരോട് പറയാന്‍ അവള്‍ കഴിഞ്ഞിട്ടേ ഉള്ളൂ"
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ സൌഹൃദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സെറീനയും റെനീഷയും തമ്മിലുള്ളത്. ഉള്ളത് എന്നതിനേക്കാള്‍ ഉണ്ടായിരുന്നത് എന്ന് പറയുന്നതാവും ശരി. അഞ്ജൂസ് റോഷ് കൂടി ഉള്‍പ്പെട്ട മൂവര്‍ സംഘമാണ് സീസണിന്‍റെ തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ അഞ്ജൂസ് പോയതോടെ സെറീനയിലേക്കും റെനീഷയിലേക്കും ആ ബന്ധം ചുരുങ്ങി. ഏറെ നാളുകളായി ഇരുവര്‍ക്കുമിടയിലുള്ള സൌഹൃദത്തില്‍ വിള്ളലുണ്ട്. പലപ്പോഴും അത് പൊട്ടിത്തെറികളായി മറ നീക്കി പുറത്ത് വന്നിട്ടുമുണ്ട്. ഫിനാലെയ്ക്ക് മുന്‍പായി മുന്‍ മത്സരാര്‍ഥികള്‍ ഹൌസിലേക്ക് മടങ്ങിയെത്തിയ കൂട്ടത്തില്‍ അഞ്ജൂസ് റോഷും ഉണ്ടായിരുന്നു. സെറീനയെ വിമര്‍ശിച്ച് റെനീഷയോട് ഒരുപാട് സംസാരിച്ചു അഞ്ജൂസ്.
"എങ്ങനെ ഇങ്ങനെ ആള്‍ക്കാരെ മാനിപ്പുലേറ്റ് ചെയ്യും? ഞാനും നീയും അറിയാതെ നമ്മളെക്കുറിച്ച് ഇവിടെ പല ആളുകളോടും തെറ്റായി സംസാരിച്ചിട്ടുണ്ട്. നിന്നെ ആളുകള്‍ ഇത്രയും വെറുക്കാന്‍, നീയും ഞാനുമൊക്കെ നോമിനേഷനുകളില്‍ ഏറ്റവും കൂടുതല്‍ വരാന്‍, ഞാന്‍ ഇന്ന് പുറത്തിരിക്കാന്‍, ഇപ്പോള്‍ ഇവിടെയിരുന്ന് ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള കാരണം... എല്ലാം അവളാണ്. ഇതൊക്കെ നിനക്ക് കാണാനായി വീഡിയോ എടുത്ത് വച്ചിട്ടുണ്ട്. നിന്നെപ്പറ്റി മറ്റുള്ളവരോട് പറയാന്‍ അവള്‍ കഴിഞ്ഞിട്ടേ ഉള്ളൂ. നീ ഇരുന്ന് ഓരോന്ന് പറയുന്നതൊക്കെ അവള്‍ അപ്പുറത്തും ഇപ്പുറത്തും പറഞ്ഞു", അഞ്ജൂസ് റെനീഷയോട് പറഞ്ഞു.
undefined
പക്ഷേ താന്‍ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു റെനീഷയുടെ പ്രതികരണം. അതിനുള്ള അഞ്ജൂസിന്‍റെ മറുപടി ഇങ്ങനെ- "അവിടെയാണ് നിന്‍റെ പോസിറ്റിവിറ്റി. അത് പ്രേക്ഷകര്‍ക്ക് അറിയാം. അതുകൊണ്ടാണ് നിന്നെ സ്നേഹിക്കാന്‍ ആളുകള്‍ ഉള്ളത്. നിനക്ക് പുറത്തെത്തിയിട്ട് ഈ സൌഹൃദം (സെറീനയോടുള്ളത്) വേണമെങ്കില്‍ തുടരാം, ഷോ ഒക്കെ കണ്ടിട്ട്. ഞാന്‍ അതില്‍ അഭിപ്രായം പറയില്ല. പണ്ടും നിന്‍റെ കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല", അഞ്ജൂസ് പറഞ്ഞു.
ALSO READ : 'സത്യം അറിയാതെ കടന്നാക്രമിക്കരുത്'; മിഥുനെ പിന്തുണച്ച് ബിഗ് ബോസില്‍ അഖില്‍ മാരാര്‍
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ