ബീച്ചിനോടും കടലിനോടും ഏറെ പ്രിയമുള്ള അനിയന്‍ ബാല്യ കാലത്ത് ഏറെ സമയവും ചെലവിട്ടത് ബീച്ചുകളില്‍ തന്നെയായിരുന്നു.
ഏറെ വ്യത്യസ്തരായ പതിനെട്ട് മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ മാറ്റുരയ്ക്കുന്നത്. കലഹങ്ങളും സ്നേഹവും സൗഹൃദവും ഒക്കെയായി ഷോ ഒന്നാം വാരത്തിൽ എത്തി നിൽക്കുകയാണ്. ഇതിനോടകം പലരുടെയും കുഞ്ഞ് വലിയ കഥകൾ പ്രേക്ഷകർ കേട്ടുകഴിഞ്ഞു. ഇപ്പോഴിതാ കുഞ്ഞിലെ താൻ കടലിൽ അകപ്പെട്ടു പോയെന്ന് പറയുകയാണ് അനിയൻ മിഥുൻ.
കടലിനെയും ഷിപ്പിലെ യാത്രയെയും കുറിച്ച് അഖിൽ മാരാരും ഷിജുവും മനീഷയും സാംസാരിക്കുന്നതിനെ ആണ് അനിയൻ മിഥുൻ തന്റെ അനുഭവത്തെ കുറിച്ച് പറഞ്ഞത്. 'കടൽ ഒരു നാക്കിലാണെങ്കിൽ ഭയങ്ക രസമാണ്. നീന്താൻ അറിയാത്തവനെ കുളത്തിലിട്ടാൽ മുങ്ങിപ്പോകും. ഒരു നാക്കിൽ നിക്കുവാണേൽ അവനെ കടലിൽ ഇട്ടാൽ മുങ്ങിപ്പോകില്ല. മര്യാദയ്ക്ക് അല്ലെങ്കിൽ നീന്തൽ അറിയാവുന്നവനെയും എടുത്തോണ്ട് പോകും. ഞാൻ ചെറിയ വയസ്സായിരുന്ന സമയത്ത് ആന്റിമാരൊക്കെ എന്നെ കടലിൽ കളിക്കാൻ കൊണ്ടുപോയി. ആ സമയത്ത് കടൽ എന്നെ എടുത്തോണ്ട് പോയി. എല്ലാരും കരഞ്ഞ്. കുറെ കഴിഞ്ഞ് എന്നെ തിരിച്ച് കൊണ്ടിട്ടു. എല്ലാരും കടലിൽ ചാടിയിട്ടും എന്നെ കിട്ടിയില്ല. ഇപ്പോഴും ഇതിന്റെ ചെറിയ ഓർമയുണ്ട് എനിക്ക്', എന്ന് അനിയൻ പറയുന്നു.
'തന്റെ പട്ടി ഷോ, മറിനിക്കങ്ങ്'; പോരടിച്ച് അഖിലും നാദിറയും, പിന്നാലെ നായ്ക്കളോട് ക്ഷമ ചോദിക്കൽ
വുഷുവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ഫൈറ്ററാണ് അനിയന്‍ മിഥുന്‍. വുഷു വേദികളില്‍ അറബിക്കടലിന്‍റെ മകന്‍ എന്നാണ് അനിയന്‍ മിഥുന്‍ സ്വയം സംബോധന ചെയ്യുന്നത്. വുഷുവിലെ മികവിന് നേപ്പാള്‍ സര്‍ക്കാരിന്‍റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡും നേടിയിട്ടുണ്ട് അനിയന്‍. 2021പാകിസ്ഥാനെ ഏറ്റവും വേഗത്തില്‍ നോക്കൌട്ട് ചെയ്യിച്ച താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ബീച്ചിനോടും കടലിനോടും ഏറെ പ്രിയമുള്ള അനിയന്‍ ബാല്യ കാലത്ത് ഏറെ സമയവും ചെലവിട്ടത് ബീച്ചുകളില്‍ തന്നെയായിരുന്നു.