അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, അനിയന്‍ മിഥുന്‍, ജുനൈസ്, ശോഭ, റിനോഷ് എന്നിവരായിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. അനിൻ മിഥുൻ ആണ് ഇത്തവണ ഷോയോട് ബൈ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം റിനോഷ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷോയിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് റിനോഷിന്റെ ഉറ്റ സുഹൃത്തു കൂടിയായ അനിയൻമിഥുൻ പുറത്ത് പോകുന്നത്.
അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, അനിയന്‍ മിഥുന്‍, ജുനൈസ്, ശോഭ, റിനോഷ് എന്നിവരായിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഒരു ഗെയിം പോലെയാണ് ഇത്തവണത്തെ ബിഗ് ബോസ് എവിക്ഷൻ പ്രക്രിയ നടന്നത്.
undefined
ടിവി സ്ക്രീനിന് മുന്നിലായി വച്ചിരിക്കുന്ന ടേബിളിന് മുകളില്‍ ഒരു കൂട്ടം നാണയങ്ങള്‍ നല്‍കുകയാണ് ബിഗ് ബോസ്. നോമിനേഷനിലുള്ള മത്സരാര്‍ഥികളുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങളാണ് ഇവ. തന്‍റെ മുഖം ചിത്രീകരിച്ചിരിക്കുന്ന 100 നാണയങ്ങള്‍ ലഭിക്കുന്ന മത്സരാര്‍ഥി നോമിനേഷനില്‍ നിന്ന് സേവ് ആകും. ഒടുവിൽ 99 നാണയങ്ങളുമായി മിഥുൻ പുറത്തേക്ക് പോകുക ആയിരുന്നു.
'റിയാസിനെ പോലെയല്ല നാദിറ..'; മോഹൻലാൽ വായിച്ച കുറിപ്പിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം സോർബ
അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, നാദിറ, എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഈ വീക്കും നാദിറ ഒഴികെ എല്ലാവരും നോമിനേഷനില്‍ ഉണ്ട്. ഈ സീസണില്‍ മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് വന്നത്. ഹനാന്‍, ഒമര്‍ ലുലു, അനു ജോസഫ് എന്നിവരാണ് അവര്‍. വലിയ പ്രതീക്ഷയോടെ എത്തിയ ഇവര്‍ക്ക് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാതെ പകുതിയില്‍ വച്ച് പുറത്താകേണ്ടി വന്നിരുന്നു.
'ഈ ഗെയിമിനെ കുറിച്ച് മോശമായി സംസാരിച്ച ആളാണ് ഞാൻ, പക്ഷേ..'; മോഹൻലാലിനോട് മാരാർ
അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും...