ഏയ്ഞ്ചലീനയുടെ തമിഴ് പാട്ടിനൊത്ത് റിനോഷും ചുവടുവച്ചു.
ബിഗ് ബോസ് സീസണുകളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് മത്സരാർത്ഥികളുടെ ജയിൽ വാസം. ഓരോ ആഴ്ചയിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലേക്ക് പേകേണ്ടവരെ തെരഞ്ഞെടുക്കുന്നത്. വീക്കിലി ടാസ്കുകളിലും മറ്റ് ആക്ടിവിറ്റികളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ, മത്സരാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. അവരാണ് ആ ആഴ്ചയിൽ ജയിലിലേക്ക് പോകുക. ഇന്നിതാ ബിഗ് ബോസ് സീസൺ അഞ്ചിന്റെ ആദ്യ ജയിൽ വാസം ലഭിച്ചിരിക്കുന്നത് ഏയ്ഞ്ചലീനയ്ക്കും റിനോഷിനും ആണ്.
ക്യാപ്റ്റനായ അഖിൽ മാരാർ ആണ് ഏയ്ഞ്ചലീനയെയും റിനോഷിനെയും ജയിലിന് ഉള്ളിലാക്കി ലോക്ക് ചെയ്തത്. ഒപ്പം മറ്റ് മത്സരാർത്ഥികളും ഉണ്ടായിരുന്നു. ആദ്യമായി ജയിലിനകത്ത് എത്തിയ ഇരുവരും ആടിപ്പാടി രസിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഏയ്ഞ്ചലീനയുടെ തമിഴ് പാട്ടിനൊത്ത് റിനോഷും ചുവടുവച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരെയും മറ്റ് മത്സാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
വന്‍മതില്‍ എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്. മറ്റെല്ലാ മത്സരാര്‍ഥികളും ടാസ്ക് നിര്‍ദേശപ്രകാരമുള്ള കട്ടകള്‍ സ്വന്തമാക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിരുന്ന സമയത്ത് റിനോഷ് അതിലൊന്നും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയായിരുന്നു. റിനോഷിന്‍റെ മനോഭാവം കണ്ട് ബിഗ് ബോസ് തന്നെ ഇടയ്ക്ക് താക്കീതും നൽകിയിരുന്നു. പിന്നീട് റിനോഷ് മത്സരത്തിലേക്ക് എത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇതിൽ ആക്ടീവ് അല്ലാതായിരുന്നവരെ ഓരോ മത്സരാർത്ഥികളും നോമിനേറ്റ് ചെയ്തിരുന്നു. വോട്ടിംഗ് പ്രകാരം റിനോഷും ഏയ്ഞ്ചലിനും ജയിലിലേക്ക് പോകേണ്ടി വന്നു. നാളെ മോഹന്‍ലാല്‍ വരുന്നത് വരെയാകും ഇരുവര്‍ക്കും ജയിലില്‍ കഴിയേണ്ടി വരിക.
'അവളും ഞാനും 5 വർഷമായി പ്രണയത്തിൽ'; ജെന്റർ വെളിപ്പെടുത്തി അഞ്ജൂസ് റോഷ്