ആ 19 പേര്‍ ആരൊക്കെ? ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മുഴുവന്‍ മത്സരാര്‍ഥികളെക്കുറിച്ചും അറിയേണ്ടതെല്ലാം

By Web Team  |  First Published Mar 11, 2024, 12:24 AM IST

രണ്ട് കോമണര്‍മാര്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികള്‍


മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 ന് ആവേശകരമായ തുടക്കം. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ്‍ 6 ല്‍ വരും വാരങ്ങളില്‍ എന്തൊക്കെ ആവേശകരമായ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഷോയുടെ ആരാധകര്‍. ഈ സീസണിലെ 19 മത്സരാര്‍ഥികളെക്കുറിച്ച് അറിയാം.

1. യമുന റാണി

Latest Videos

undefined

സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്‍റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളൊക്കെയുണ്ട്. കരിയറിൽ ഏറെ ശ്രദ്ധ നേടിയ സമയത്താണ് യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് യമുന.

ALSO READ : ജീവിതത്തിലെടുത്ത ശക്തമായ തീരുമാനങ്ങള്‍, ബിഗ് ബോസിലും തുടരാന്‍ യമുന റാണി

 

2. അന്‍സിബ ഹസന്‍

ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകള്‍ എന്ന പരിചയപ്പെടുത്തല്‍ മാത്രം മതിയാവും എത്ര കാലം കഴിഞ്ഞാലും ഈ നടിയെ പരിചയപ്പെടുത്താന്‍. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്. ടെലിവിഷന്‍ അവതാരകയായി വന്നതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.

ALSO READ : ബിഗ്ബോസിന്‍റെ പ്രിയപ്പെട്ട 'മകളാ'വാന്‍ അന്‍സിബ എത്തുന്നു

 

3 ജിന്‍റോ

പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയ്‍നര്‍. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസ് ട്രെയ്‍നിംഗില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. ജിന്റോ ബോഡി ക്രാഫ്‌റ്റ് എന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത്.

ALSO READ : ട്രെയിനര്‍ ജിന്റോ വിളയാടുമോ? സിനിമാ താരങ്ങളുടെ ഫിറ്റ്‍നെസ് ഗുരു ഇനി ബിഗ് ബോസില്‍, മത്സരം കടുക്കും

 

4. ഋഷി എസ് കുമാര്‍

ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും മുടിയന്‍ എന്ന് കേട്ടാല്‍ മനസിലാവും. അതെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേതാവ് ഋഷി സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്. നര്‍ത്തകനെന്ന നിലയില്‍ പേരെടുത്തതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 

ALSO READ : ബിഗ് ബോസില്‍ നിറഞ്ഞാടാൻ 'മുടിയൻ'

 

5. ജാസ്മിന്‍ ജാഫര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്. ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്.

ALSO READ : അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും രൂപപ്പെട്ട ഇന്‍ഫ്ലുവന്‍സര്‍, ഒരു തീക്കാറ്റാവുമോ?

 

6. സിജോ ജോണ്‍ (സിജോ ടോക്സ്)

സോഷ്യല്‍ മീഡിയയില്‍ അതാത് സമയങ്ങളില്‍ ലൈവ് ആയി നില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ റിയാക്ഷന്‍ വീഡിയോകളിലൂടെ സിജോയെ നിങ്ങളില്‍ പലരും കണ്ടിരിക്കും. പല ബിസിനസിലും ഭാഗ്യം പരീക്ഷിച്ച് കൈ പൊള്ളിയിട്ടുള്ള സിജോ കൊവിഡ് കാലത്താണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയതും അവ ജനപ്രീതി നേടിയതും. വ്ലോഗിന് പുറമെ മോഡലിംഗിലും ഫിറ്റ്നസിലും തല്‍പരനാണ് സിജോ.

ALSO READ : തുറന്ന് പറച്ചിലിന്റെ 'ടോക്സ്', കളം പിടിക്കുമോ സിജോ ജോൺ?

 

7. ശ്രീതു കൃഷ്ണൻ

ശ്രീതു കൃഷ്ണൻ എന്ന പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും അലീന ടീച്ചർ (അലീന പീറ്റർ) എന്ന് കേട്ടാല്‍ ആളെ മനസിലാവും. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മയറിയാതെയിലൂടെയാണ് ശ്രീതു ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീതു. ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്നും ബിരുദവും നേടി.

ALSO READ : 'അമ്മയറിയാതെ' അലീന ടീച്ചർ ബിഗ് ബോസിലേക്ക്..

 

8. ജാന്‍മോണി ദാസ്

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു ഇന്ന് വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്‍റ് ലിസ്റ്റ്. 

ALSO READ : മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഭാവന; മലയാളി താരങ്ങളുടെ പ്രിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മോണി ബിഗ് ബോസിലേക്ക്

 

9. ശ്രീരേഖ

കുട്ടിക്കാലത്തേ കലാഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീരേഖയ്ക്ക് കലോത്സവമാണ് പ്രകടനങ്ങള്‍ക്കുള്ള ആദ്യ വേദികള്‍ നല്‍കിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്‍ൻ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടി.

ALSO READ : പുരസ്‍ക്കാരത്തിളക്കം, നടി, നര്‍ത്തകി, സൈക്കോളജിസ്റ്റ്, ഇതാ ബിഗ് ബോസിന്റെ മനംകവരാൻ ശ്രീരേഖയും

 

10. അസി റോക്കി

ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്ന ആദ്യ ടാറ്റൂ ആര്‍ട്ടിസ്റ്റ്. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആള് കൂടിയാണ്.

ALSO READ : കളംപിടിക്കാൻ അസി റോക്കി എത്തുന്നു; ഇങ്ങനെ ഒരാള്‍ ബിബി മലയാളത്തില്‍ ആദ്യം!

 

11. അപ്‍സര രത്‍നാകരന്‍

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്തവരുണ്ടോ? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ സാന്ത്വനത്തിലെ ജയന്തിയെ അവതരിപ്പിച്ച അപ്സര ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തുകാരിയായ അപ്‍സര മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചയാളാണ്.

ALSO READ : 'വന്താച്ച്', സാന്ത്വനത്തില്‍ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുമോ ജയന്തി?

 

12. ഗബ്രി ജോസ്

അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഗബ്രിയുടേത്.

ALSO READ : പാഷനാണ് അഭിനയം; ഗബ്രി ജോസ് ബിഗ് ബോസിലേക്ക്

 

13. നോറ മുസ്‌കാൻ

കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡല്‍ ഇങ്ങനെയൊക്കെ നോറയെ പരിചയപ്പെടുത്താം. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. 

ALSO READ : യാത്രയ്ക്ക് ഒടുവിൽ ബി​ഗ് ബോസിലെത്തി ഈ ഫ്രീക്കത്തി..

 

14. അര്‍ജുന്‍ ശ്യാം ഗോപന്‍

2020 ലെ മിസ്റ്റര്‍ കേരള. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒരു പാഷനാണ്. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.

ALSO READ : മുന്‍ മിസ്റ്റര്‍ കേരള ബിഗ് ബോസിലേക്ക്; പൊടി പാറിക്കാന്‍ അര്‍ജുന്‍ ശ്യാം ഗോപന്‍

 

15. സുരേഷ് മേനോൻ

ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണികൃഷ്ണന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍. മുംബൈ മലയാളിയായ ഇദ്ദേഹം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹിന്ദിയില്‍.

ALSO READ : മലയാളിയായ ഹിന്ദി നടൻ ! 'ഭ്രമര'ത്തിലെ ഉണ്ണി ബി​ഗ് ബോസിലേക്ക്..

 

16. ശരണ്യ ആനന്ദ്

ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.

ALSO READ : അഭിനയം, മോഡലിംഗ്, നൃത്തം; ബിഗ് ബോസിലും ഒരു കൈ നോക്കാന്‍ ശരണ്യ ആനന്ദ്

 

17. രതീഷ് കുമാര്‍

ടെലിവിഷൻ അവതാരകൻ, ഗായകൻ, നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമേ മിമിക്രി കലാകാരൻ കൂടിയാണ് രതീഷ്. തൃശൂര്‍ സ്വദേശി.

ALSO READ : ഒറ്റപ്പാട്ടില്‍ ബിഗ് ബോസില്‍ ചര്‍ച്ചയായി, വന്നത് കപ്പടിക്കാൻ, രതീഷ് കുമാര്‍ ഇങ്ങനെയൊക്കെയാണ്

 

18. നിഷാന എന്‍

ഇത്തവണത്തെ കോമണര്‍ മത്സരാര്‍ഥികളില്‍ ഒരാള്‍. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇപ്പോള്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ.

ALSO READ : യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍

 

19. റസ്മിന്‍ ബായ്‍

മറ്റൊരു കോമണര്‍ മത്സരാര്‍ഥി. സെന്റ് തെരേസാസ് കോളേജില്‍ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍. കൊച്ചി സ്വദേശി. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്‍മിൻ  ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനത്തിലേക്ക് തിരിഞ്ഞത്.

ALSO READ : റൈഡിംഗ് ആവേശം ബിഗ് ബോസ് ഷോയിലും, രസ്‍മിൻ ഭായിയെത്തി

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!