'അമ്മയുടെ സ്വപ്‍നയാത്രയാണിത്; ബിഗ് ബോസ് ഫാമിലി വീക്കിലേക്കുള്ള യാത്രയെക്കുറിച്ച് ആല്‍ബി

By Web Team  |  First Published May 18, 2024, 4:29 PM IST

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആല്‍ബിയുടെ പോസ്റ്റ്


സംവിധായകനായും അഭിനേതാവായും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് ആൽബി ഫ്രാൻസിസ്. രണ്ട് വർഷം മുന്‍പായിരുന്നു ആല്‍ബിയുടെയും നടി അപ്സര രത്നാകരന്‍റെയും വിവാഹം. സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷപ്രീതി നേടിയ താരമാണ് അപ്സര. ഉള്ളത് പറഞ്ഞാൽ എന്ന സീരിയൽ സംവിധാനം ചെയ്താണ് ആൽബി ഫ്രാൻസിസ് ശ്രദ്ധേയനായത്. അതേ സീരിയിലിൽ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. സംവിധായകൻ എന്നതിന് പുറമെ ടെലിവിഷൻ അവതാരകനുമാണ് ആൽബി ഫ്രാൻസിസ്. ഇപ്പോഴിതാ ആൽബി പങ്കുവെചച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അപ്സരയുടെ അമ്മയ്ക്കൊപ്പമുള്ള ഫ്ലൈറ്റ് യാത്രയെക്കുറിച്ചാണ് ആല്‍ബി പറയുന്നത്. 

"കെപിഎസി എന്ന നാടക സമിതിയിൽ മലയാളം കണ്ട ഏറ്റവും മികച്ച നാടകങ്ങളിൽ പ്രശസ്തരായ അഭിനേതാക്കളോടൊപ്പം, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കയ്യും തലയും പുറത്തിടരുത്' എന്നിങ്ങനെ നിരവധി നാടകങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ഇവര്‍ എന്‍റെ ഭാര്യയുടെ അമ്മയാണ്…. എന്റെ സ്വന്തം അമ്മ. ഇന്നെന്റെ കൈ പിടിച്ച് അമ്മ ഫ്ലൈറ്റില്‍ കയറി. ഫ്ലൈറ്റിലിരുന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകത്തിന് എടുത്തതാണ്. പണ്ട് അമേരിക്കയിലേക്ക് ഒരു നാടകയാത്ര തുടങ്ങാനിരിക്കുമ്പോൾ 6 ദിവസം മുമ്പാണ് അത് നഷ്ടപ്പെട്ടതെന്നും പറഞ്ഞു. എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. അമ്മയുടെ സ്വപ്ന യാത്രയാണിത്. ഫേസ്ബുക്കും ഇൻസ്റ്റയും ഉപയോഗിക്കാത്തതു കൊണ്ട് അമ്മ ഇത് കാണില്ല. എല്ലാ അമ്മമാർക്കും ഇതു പോലെ നടക്കാതെ പോയ ബാക്കി നിൽക്കുന്ന എത്ര ആഗ്രഹങ്ങൾ ഉണ്ടാവുമല്ലേ…" എന്നും പറഞ്ഞാണ് ആൽബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Alby Francis (@alby.francis)

 

undefined

ബിഗ് ബോസ് ഫാമിലി വീക്കിന്‍റെ ഭാഗമായി ചെന്നൈയിലേക്കുള്ള യാത്രയാണ് ഇരുവരും നടത്തിയത്. അപ്സരയ്ക്കും സഹമത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍ നല്‍കിയാണ് ഇരുവരും മടങ്ങിയത്. 

ALSO READ : 'കുടുംബവിളക്ക്' വീട്ടിൽ മറ്റൊരു കല്യാണ വിശേഷം കൂടി; വിവാഹ അപ്ഡേറ്റുകൾ ഉടനെയുണ്ടാവുമെന്ന് രേഷ്‍മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!