Bigg Boss S 4 : 'എന്റെ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു': എവിക്ഷന് പിന്നാലെ അഖിൽ

By Web Team  |  First Published Jun 12, 2022, 10:39 PM IST

എഴുപത്തേഴ് ദിവസങ്ങൾക്ക് ശേഷം പുറത്തുള്ള കുറച്ചാളുകളെ കണ്ടു എന്നാണ് മത്സരാർത്ഥികളോട് യാത്ര പറഞ്ഞ് മോഹൻലാലിന്റെ അടുത്തെത്തിയ അഖിൽ പറഞ്ഞത്. 


പ്രതീക്ഷിതമായ വിടവാങ്ങലാണ് ഇന്ന് ബി​ഗ് ബോസ്(Bigg Boss) സീസൺ നാലിൽ നടന്നത്. ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്ന അഖിലിന്റെ എവിക്ഷൻ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എഴുപത്തേഴ് ദിവസങ്ങൾക്ക് ശേഷം പുറത്തുള്ള കുറച്ചാളുകളെ കണ്ടു എന്നാണ് മത്സരാർത്ഥികളോട് യാത്ര പറഞ്ഞ് മോഹൻലാലിന്റെ അടുത്തെത്തിയ അഖിൽ പറഞ്ഞത്. 

ഉറച്ച നിലപാടുകളുള്ള നല്ലൊരു മത്സരാർത്ഥിയായിരുന്നു അഖിലെന്നും എന്തു പറ്റിയെന്നുമാണ് മോഹൻലാൽ ചോദിക്കുന്നത്. എന്താണ് ഡൗൺ ആകുന്നതെന്ന് പലപ്പോഴും അഖിലിനോട് താൻ ചോദിച്ചിരുന്നുവെന്നും മോഹൻലാൽ പറയുന്നു.  "എന്താ പറ്റിയതെന്ന് എനിക്കിപ്പോഴും അറിയില്ല. നാട്ടിൽ വളരെയധികം അറ്റാച്ചിഡ് ആയിരുന്ന ആളാണ് ഞാൻ. അതുകൊണ്ടാണോന്ന് അറിയില്ല, ബി​ഗ് ബോസിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഞാൻ നാട്ടിലോട്ടും വീട്ടിലോട്ടും മൈന്റ് പോകുന്നത്. നാട്ടിൽ കളിക്കാൻ പോകുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് വലിയ വഴക്ക് ഉണ്ടാക്കിയിട്ടുള്ള ആളാണ് ഞാൻ. ഇവിടെയുള്ള പ്രശ്നങ്ങൾ കാണുമ്പോൾ ഞാൻ അങ്ങനെ പെരുമാറുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു", എന്ന് അഖിൽ പറയുന്നു. ഇപ്പോൾ രണ്ട് ​ദിവസമായി താൻ പോകുമെന്ന തോന്നൽ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും അഖിൽ പറഞ്ഞു. 

Latest Videos

Bigg Boss S 4 : ആറ് പേരിൽ ഒരാൾ പുറത്തേക്ക്; ബി​ഗ് ബോസിൽ എവിക്ഷൻ പ്രഖ്യാപിച്ചു

ഇത്രയും ദിവസം നന്നായി ​ഗെയിം കളിച്ച് ടാസ്ക് എന്താണ് എന്ന് മനസ്സിലാക്കി കളിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ട് തന്നെയാണ് അഖിൽ മൂന്ന് തവണ ക്യാപ്റ്റനായതും. വലിയൊരു അം​ഗീകാരമായിരുന്നു അത്. ഈ ​ഗെയിം അങ്ങനെയാണ് പ്രേക്ഷകർ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ അഖിലിനോട് പറയുന്നു. 

ഒരിക്കലും പ്ലാൻ ചെയ്ത് വരാൻ പറ്റിയ സ്ഥലമല്ല ബി​ഗ് ബോസ്. വീട്ടിൽ ഇരുന്ന് ഷോ കാണുമ്പോൾ ബി​ഗ് ബോസ് ഈസിയായി തോന്നാം. പക്ഷേ മെന്റലി നല്ല ശക്തി വേണം ഇവിടെ നിൽക്കാൻ. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം സംഭവിച്ച് പോകുന്നതാണെന്നും അഖിൽ പറയുന്നു. പിന്നാലെ അഖിൽ വന്നത് മുതൽ ഇതുവരെയുള്ള സംഭവ വികാസങ്ങൾ ഏവിയിൽ ബി​ഗ് ബോസ് കാണിക്കുകയും ചെയ്തു. 

click me!