'ഇപ്പോ ശരിയാക്കിത്തരാം..'; മുതലും പലിശയും കൊടുത്ത് നേർക്കുനേർ മാരാരും ശോഭയും- മാഷപ്പ്

By Web TeamFirst Published Jun 19, 2023, 10:50 AM IST
Highlights

ഷോയിലെ ടോം ആൻഡ് ജെറി എന്നാണ് ഇരുവരും അറിയപ്പെടുന്നത്.

ലതരം ​ഗ്രൂപ്പുകളും കോമ്പോകളുമായി സമ്പന്നമായിരിക്കും എല്ലാ സീസണിലേയും ബി​ഗ് ബോസ് ഷോ. ഇവ ശത്രുപക്ഷമോ, ഫ്രണ്ട്ഷിപ്പോ, ​ഗെയിം ​​ഗ്രൂപ്പുകളോ ഒക്കെ ആകാം. അത്തരത്തിൽ ബി​ഗ് ബോസ് സീസൺ അഞ്ചിലും കോമ്പോകളുണ്ട്. അവയിൽ പ്രധാന കോമ്പോ അഖിൽ മാരാരുടെയും ശോഭയുടേതും ആണ്. ഇരുവരുടെയും തർക്കങ്ങളും ട്രോളുകളുമെല്ലാം കാണാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യം ആണ്. പരസ്പരം കണ്ടുകഴിഞ്ഞാൽ മാരാരും ശോഭയും തർക്കമാണ്. അതുകൊണ്ട് തന്നെ ഷോയിലെ ടോം ആൻഡ് ജെറി എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഇപ്പോഴിതാ ശോഭയുടേയും മാരാരുടെയും ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ഏഷ്യാനെറ്റ് ആണ് ശോഭയുടേയും അഖിൽ മാരാരുടെയും മാഷപ്പ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങളും ഡയലോ​ഗുകളും തർക്കങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ചില സിനിമ ഡയലോ​ഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ വിവിധ ബിബി ഫാൻസ് ​ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്. 

Latest Videos

അതേസമയം, ബി​ഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും ബി​ഗ് ബോസ് കിരീടം ചൂടുക എന്നറിയാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കി. നിലവിൽ പലരുടെയും പേരുകൾ സോഷ്യൽ മീഡിയ ഫാൻ പേജുകളിലും മറ്റും ഉയർന്ന് കേൾക്കുന്നുണ്ട്. നാദിറ ടോപ് ഫൈവിലേക്ക് എത്തിയതോടെ ഫൈനലിലേക്ക് എത്തുന്ന മറ്റ് നാല് പേർ ആരൊക്കെയാണെന്നും ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ പ്രധാനികളാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. 

മാരാർ ബ്രില്യന്റ് ആണ്, ഇങ്ങനെ ഒരാളെ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും: കുട്ടി അഖിൽ

നിലവില്‍ ഒന്‍പത് മത്സരാര്‍ത്ഥികളാണ് ബിബി വീട്ടില്‍ ഉള്ളത്. അഖില്‍ മാരാര്‍, ഷിജു, ജുനൈസ്,ശോഭ, സെറീന, റെനീഷ, മിഥുന്‍, റിനോഷ്, നാദിറ എന്നിവരാണ് അവര്‍. ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ വിഷ്ണു ജോഷി എവിക്ട് ആയിരുന്നു. ടോപ് ഫൈവില്‍ എത്തുമെന്ന് ഏവരും പറഞ്ഞ മത്സരാര്‍ത്ഥി കൂടിയായിരുന്നു വിഷ്ണു. 

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

click me!