നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ടോം ആൻഡ് ജെറി കോമ്പോയാണ് അഖിൽ മാരാരുടേതും ശോഭയുടേതും. ഇരുവരും തമ്മിലുള്ള തർക്കങ്ങളും വെല്ലുവിളികളുമെല്ലാം പ്രേക്ഷകർ ഇഷ്ട്ടപെടുന്ന കാര്യമാണ്. അടുത്തിടെ മാരാർ, ശോഭയ്ക്ക് എതിരെ നടത്തിയ സുഖിപ്പിക്കൽ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. റെനീഷയോട് ശോഭ നടത്തിയ ഇതേപരാമർശവും ശ്രദ്ധനേടി. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ മോഹൻലാൽ തീർപ്പും കൽപ്പിച്ചിരുന്നു. ഈ അവസരത്തിൽ ശോഭയെ ട്രോളിക്കൊണ്ടുള്ള മാരാരുടെ ഭാര്യ രാജലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
വനിത കമ്മീഷന്‍ വരെ അഖിലിന്‍റെ പരാമര്‍ശത്തില്‍ ഇടപെട്ടുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പിന്നാലെ അഖിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും ഞാന്‍ സുഖിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇക്കാര്യം ഉൾപ്പെടുത്തിയുള്ള ട്രോളാണ് രാജലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
undefined
താൻ സുഖിപ്പിക്കൽ വാക്ക് പറഞ്ഞതിലെ ടോണ്‍ വ്യത്യാസമാണെന്നാണ് ശോഭ പറഞ്ഞിരുന്നു. ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലേ എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇതും പുറത്ത് ട്രോളുകൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവർ കഴിഞ്ഞ ദിവസം തന്നെ സേഫ് ആയിരുന്നു. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതിൽ ആരാകും പുറത്താകുക എന്നറിയാൻ ഏതാനും നിമിഷം കൂടി കാത്തിരിക്കണം.
നുണക്കുഴി കവിളുള്ള മലയാളത്തിന്റെ പ്രിയ ഗായിക; ഈ സുന്ദരിക്കുട്ടിയെ മനസിലായോ ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..