'കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ റിനോഷേ നമുക്ക്'; റിനോഷിനോട് ക്ഷമ ചോദിച്ച് അഖില്‍

By Web TeamFirst Published Jun 24, 2023, 11:26 PM IST
Highlights

സ്വന്തം കാരണങ്ങളാല്‍ അല്ലാതെ മത്സരം മുഴുമിപ്പിക്കാതെ പോകേണ്ടിവന്ന റിനോഷിന്‍റെ സങ്കടം പങ്കുവച്ചുകൊണ്ടാണ് എല്ലാ സഹമത്സരാര്‍ഥികളും സംസാരിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്നു റിനോഷ് ജോര്‍ജ്. ഒരു ഗെയിമര്‍ എന്ന നിലയില്‍ തന്‍റേതായ രീതികളില്‍ സഞ്ചരിച്ചിരുന്ന റിനോഷ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ അതിനു പിന്നാലെ ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി റിനോഷിന് ഹൌസില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരികയായിരുന്നു. റിനോഷ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇന്ന് മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ വീഡിയോ കോളിലൂടെ റിനോഷ് തന്നെ ബിഗ് ബോസിലെ തന്‍റെ മുന്നോട്ട്പോക്ക് നടക്കില്ലെന്ന കാര്യം അറിയിച്ചു. ത്വക് രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന റിനോഷിന് ഐസൊലേഷനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ മത്സരാര്‍ഥികളോടും പ്രേക്ഷകരോടും കാര്യം അവതരിപ്പിച്ച റിനോഷിനോട് പിന്നീട് മത്സരാര്‍ഥികള്‍ ഓരോരുത്തരായി സംസാരിച്ചു. 

സ്വന്തം കാരണങ്ങളാല്‍ അല്ലാതെ മത്സരം മുഴുമിപ്പിക്കാതെ പോകേണ്ടിവന്ന റിനോഷിന്‍റെ സങ്കടം പങ്കുവച്ചുകൊണ്ടാണ് എല്ലാ സഹമത്സരാര്‍ഥികളും സംസാരിച്ചത്. കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു റിനോഷിനോടുള്ള അഖില്‍ മാരാരുടെ വാക്കുകള്‍- "കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ റിനോഷേ നമുക്ക്. അതില്‍ എനിക്ക് മാനസികമായിട്ട് ഭയങ്കര വിഷമം. എനിക്ക് നീ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. നീയൊരു നല്ല ഉഗ്രന്‍ മത്സരാര്‍ഥി ആയിരുന്നു. എനിക്ക് നല്ല ഒരു പോരാളി ആയിരുന്നു. പാതിവഴിയില്‍ വീണുപോയ എന്‍റെ എതിരാളിക്ക് എന്‍റെ ഹൃദയം നിറഞ്ഞ ഹഗ്. എന്‍റെ ഭാഗത്തുനിന്ന് നിന്നെ വിഷമിപ്പിച്ച ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. ഹൃദയത്തില്‍ നിന്ന് അതിന് ഞാന്‍ ഒരു സോറി പറയുന്നു. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് നമുക്കൊരുമിച്ച് ഒന്ന് ഒത്തുകൂടാനുള്ള അവസരം ഉണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എത്രയും പെട്ടെന്ന് സുഖമായിട്ട്, മിടുക്കനായിട്ട് നിന്‍റെ തഗ്ഗുകളുമായിട്ട് പെട്ടെന്ന് വാ", അഖില്‍ പറഞ്ഞു.

Latest Videos

"അഖില്‍ ബ്രോ ആരോഗ്യകാരണങ്ങളാല്‍ മാറിനിന്നപ്പോള്‍ ഞാന്‍ വിഷ്ണുവിനോട് പറയുമായിരുന്നു, ലച്ചു മുന്‍പ് അങ്ങനെ പോയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് ഒരാള്‍ക്ക് പുറത്ത് പോവേണ്ടിവരുന്നത് ഭയങ്കര അലമ്പാണ്. എവിക്റ്റ് ആയാല്‍ പ്രശ്നമില്ല. മെഡിക്കലി അങ്ങനെ ഒരിക്കലും വരരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അഖില്‍ ബ്രോയെപ്പോലെ തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ കളി മാറിയില്ലേ. കുഴപ്പമില്ല. ഇനി ഒരാഴ്ച കൂടിയല്ലേ ഉള്ളൂ. ഒന്നുകില്‍ പുറത്തുവച്ച് കാണാം. അല്ലെങ്കില്‍ ഫിനാലെയ്ക്ക് നിങ്ങള്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അവിടെ കാണാം", കൈ അടിച്ചുകൊണ്ട്, റിനോഷ് മറുപടി പറഞ്ഞു.

ALSO READ : 'ബിഗ് ബോസില്‍ നിന്ന് നേരെ പോകുന്നത് വീട്ടിലേക്ക്'; മോഹന്‍ലാലിനോട് സന്തോഷം പങ്കുവച്ച് നാദിറ

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

click me!