'ഹൗസിനുള്ളില്‍ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്, പക്ഷേ'; ആരാധകരോട് അഖിലിന് പറയാനുള്ളത്

By Web TeamFirst Published Jul 3, 2023, 10:07 AM IST
Highlights

"കാരണം ഒരാളെ ഇമോഷണലി ബ്രേക്ക് ഔട്ട് ചെയ്തിട്ടാണ് നമ്മള്‍ ആ ഗെയിം കളിക്കുന്നത്"

ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ ദിവസമാണ് കടന്നുപോയത്. ഒരു സീസണ്‍ തുടങ്ങിയാല്‍ അവര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ദിവസം. ഗ്രാന്‍ഡ് ഫിനാലെ. കൂടുതല്‍ പേരും പ്രതീക്ഷിച്ചിരുന്നത് പോലെ അഖില്‍ മാരാര്‍ തന്നെ വിജയി ആയതിന്‍റെ ആവേശത്തിലുമാണ് അവര്‍. ഫിനാലെയ്ക്ക് ശേഷം എത്തിയ ആദ്യ ഫേസ്ബുക്ക് ലൈവില്‍ നന്ദി അരിയിച്ചതിനൊപ്പം അഖില്‍ മറ്റൊരു കാര്യം കൂടി പ്രധാനമായി പറഞ്ഞു. തനിക്കൊപ്പം ബിഗ് ബോസില്‍ മത്സരിച്ചവര്‍ക്കെതിരെ മോശം പ്രവണതകള്‍ ഉണ്ടാവരുത് എന്നതാണ് അത്.

അഖില്‍ മാരാര്‍ പറയുന്നു

Latest Videos

പിന്നെ നിങ്ങളോട് പറയാനുള്ളത്. ഹൌസില്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികള്‍ക്കൊക്കെ വേണ്ടിയിട്ട് നിങ്ങള്‍ ഇതിന് മുന്‍പ് ചിലപ്പോള്‍ വാദപ്രതിവാദങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്തിയിട്ടുമുണ്ടാവാം. ഹൌസില്‍ ഞാന്‍ കാണിച്ചിട്ടുള്ള ഒരു ആറ്റിറ്റ്യൂഡ് ഉണ്ടല്ലോ. അതുതന്നെ നിങ്ങള്‍ പുറത്ത് ചെയ്യുക. ആരെയും വേദനിപ്പിക്കാതിരിക്കുക. ഞാന്‍ ആരെയും വേദനിപ്പിക്കാതെ ഇരുന്നിട്ടുള്ള ആളൊന്നുമല്ല. ഹൌസിനുള്ളില്‍ വേദനിപ്പിച്ചിട്ടുണ്ട്. അത് ഗെയിം ആണ്. മെന്‍റല്‍ ട്രിഗറിംഗും മറ്റുമൊക്കെ നമ്മള്‍ ചെയ്യണം. കാരണം ഒരാളെ ഇമോഷണലി ബ്രേക്ക് ഔട്ട് ചെയ്തിട്ടാണ് നമ്മള്‍ ആ ഗെയിം കളിക്കുന്നത്. പക്ഷേ ഉള്ളില്‍ ആരോടും വിരോധം വച്ച് സൂക്ഷിക്കാതിരിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കുക, കളയുക. ഇതാണ് എന്‍റെയൊരു കാഴ്ചപ്പാട്. എനിക്ക് ആരോടും ഒരു വിരോധവും തോന്നില്ല. എന്നോട് ആര് എന്ത് ചെയ്താലും ഒരു പരാതിയും പറയാറുമില്ല. അതുകൊണ്ട് ഒരു മത്സരാര്‍ഥിക്കുമെതിരെ നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യവും പറയാതിരിക്കുക. എല്ലാവരെയും പിന്തുണയ്ക്കുക. എല്ലാവരും നല്ല മനുഷ്യരാണ്. ഒരിക്കല്‍ക്കൂടി ഞാന്‍ പറയുന്നു, എന്‍റെയൊരു അപേക്ഷയാണ് അത്. മെസേജുകള്‍ക്ക് റിപ്ലൈ തരാതിരുന്നാല്‍ ഒന്നും കരുതരുത്. ഇയാള്‍ ഇന്നലെവരെ ഇങ്ങനെ അല്ലായിരുന്നല്ലോ എന്ന് പറയരുത്. നിങ്ങള്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായി വരുന്ന തിരക്കുകള്‍ കൊണ്ടാണ് അത്. ചില പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട് കോളുകള്‍ വന്നിട്ടുണ്ട്. കുറച്ച് ഓഫറുകളൊക്കെ ഇന്നലെത്തന്നെ വന്നിട്ടുണ്ട്. എനിക്ക് എഴുതാനുണ്ട്. പടം സംവിധാനം ചെയ്യാനുണ്ട്. ഇപ്പോള്‍ മുംബൈയിലാണ്. നാളെ കൊച്ചിയിലാണ് വരാന്‍ സാധ്യത. 

ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

click me!