സീസണ്‍ 5 പത്താം വാരത്തിലേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ പ്രധാനിയാണ് അഖില്‍ മാരാര്‍. ഷോയുടെ തുടക്കം മുതലുള്ള ആധിപത്യം അഖില്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതേസമയം അനാരോഗ്യത്തെ തുടര്‍ന്ന് അഖിലിനെ ബിഗ് ബോസ് വിദഗ്ധ പരിശോധനകള്‍ക്കായി ഇന്നലെ ഹൗസില്‍ നിന്ന് മാറ്റിയിരുന്നു. അഖിലിനെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് പ്രേമികള്‍ക്കിടയില്‍ അദ്ദേഹം തിരിച്ചെത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് അഖില്‍ മാരാര്‍ ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി.
മെഡിക്കല്‍ റൂമിലൂടെ ഹൗസിന് പുറത്തേക്ക് പോയ അഖില്‍ കണ്‍ഫെഷന്‍ റൂമിലൂടെയാണ് തിരിച്ചെത്തിയത്. ആരോഗ്യ വിവരം ചോദിച്ചാണ് ബിഗ് ബോസ് അഖിലിനെ വരവേറ്റത്. ആരോഗ്യം എങ്ങനെയുണ്ടെന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് അഖിലിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- "മെച്ചപ്പെട്ടിട്ടുണ്ട്. നല്ല ചികിത്സ ആയിരുന്നു. നല്ല രീതിയില്‍ കെയര്‍ ചെയ്തു. ഒരുപാട് സന്തോഷം. കൂടുതല്‍ സജീവമായിത്തന്നെ ഞാന്‍ ഇറങ്ങും. വന്നതുപോലെ", അഖില്‍ പറഞ്ഞു. "ഡോക്ടറുടെ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുക. ഭക്ഷണവും മരുന്നുകളും കൃത്യമായി കഴിക്കുക. ആരോഗ്യത്തോടെ മികച്ച മത്സരം കാഴ്ചവെക്കാന്‍ ശ്രമിക്കുക", എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രതികരണം. "ബിഗ് ബോസ് തന്ന കെയറില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അതുതന്നെ മതി എനിക്ക് മുന്നോട്ട് പോകാന്‍", അഖില്‍ പറഞ്ഞു. എങ്കില്‍ വീടിനകത്തേക്ക് പോകാമെന്ന് ബിഗ് ബോസും പ്രതികരിച്ചു.
undefined
അതേസമയം സീസണിലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ. ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാഗര്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ആര് പുറത്ത് പോയാലും മുന്നോട്ടുള്ള ഗെയിമിനെ അത് വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
ALSO READ : 'ബിഗ് ബോസില്‍ ഞാനിനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ'; വിലയിരുത്തലുമായി സാഗര്‍