‘എന്നിലൂടെ സംഭവിച്ച കാര്യങ്ങളാണ് ശോഭയ്ക്കുണ്ടായത്, അവർ ഒറിജിനൽ അല്ല’: അഖിൽ മാരാർ

By Web TeamFirst Published Jul 9, 2023, 12:43 PM IST
Highlights

ഒരിക്കലും മത്സരാർത്ഥികൾ തമ്മിലല്ല പുറത്താണ് ഫൈറ്റ് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ അഖിൽ മാരാരുടെ കണ്ടന്റും മറ്റുള്ളവരുടെ കണ്ടന്റും തമ്മിലാണ് ഫൈറ്റെന്ന് അഖില്‍ മാരാര്‍. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഹിറ്റ് കോമ്പോ ആയിരുന്നു അഖിൽ മാരാരുടെയും ശോഭ വിശ്വനാഥിന്റേതും. ഇരുവരുടെയും തർക്കങ്ങളും ട്രോളുകളും വികൃതികളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബി​ഗ് ബോസിലെ ടോം ആന്റ് ജെറി എന്നാണ് ഷോയ്ക്ക് അകത്തും പ്രേക്ഷകരും ഇവരെ വിളിച്ചിരുന്നത്. എന്നാൽ ഫൈനലിലേക്ക് അടുക്കുന്തോറും ഈ കോമ്പോ പോയ്മറഞ്ഞിരുന്നു. താൻ വിജയിക്കുമ്പോൾ ശോഭ രണ്ടാം സ്ഥാനത്ത് വരുന്നത് പോലു തനിക്ക് ഇഷ്ടമില്ലെന്ന് അഖിൽ പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണ് ബി​ഗ് ബോസിന്റെ ടാ​ഗ് ലൈൻ. അങ്ങനെയൊരു ഷോയിൽ ഒരു മത്സരാർത്ഥി എന്ന നിലയ്ക്ക് ശോഭ ഒറിജിനൽ ആയി തോന്നിയിട്ടില്ല. രണ്ടാം സ്ഥാനത്ത് വരാൻ ശോഭയെക്കാൾ അർഹതയുള്ളവർ ഉണ്ടായിരുന്നുവെന്നും അഖിൽ പറഞ്ഞു. മൂവി വേൾഡ് മീഡയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിലിന്റെ പ്രതികരണം. 

Latest Videos

അഖിലിന്റെ വാക്കുകൾ ഇങ്ങനെ

ശോഭ രണ്ടാം സ്ഥാനത്ത് വരരുതെന്നും അത് എനിക്ക് വർക്കായില്ലെന്നും പറയാൻ കാരണം, ശോഭയേക്കാളും അർഹതയുള്ളവർ അവിടെയുണ്ട് എന്ന് തോന്നിയതു കൊണ്ടാണ്. അതാണ് പ്രധാന കാരണം. ഇത് ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന് പറഞ്ഞുവന്നൊരു ഷോ ആണ്. അങ്ങനെയൊരു ഷോയിൽ ഒരു മത്സരാർത്ഥി എന്ന നിലയ്ക്ക് ശോഭ ഒറിജിനൽ ആയിട്ട് തോന്നിയിട്ടില്ല(ശോഭയുടെ പുറത്തുള്ള കാര്യങ്ങൾ എനിക്കറിയില്ല). ബിഗ് ബോസിനകത്ത് പലതും അഭിനയിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. കണ്ടന്റുകൾക്കുവേണ്ടി അഭിനയിക്കുന്ന പോലെ. അങ്ങനെയൊരാളുടെ കൂടെ നിൽക്കുന്നതിൽ എനിക്ക് യോജിപ്പില്ല.

നമ്മൾ ആരെ ആണ് പരാജയപ്പെടുത്തേണ്ടത്? ഒരു സിനിമ എപ്പോഴും സൂപ്പർഹിറ്റ് ആവുന്നത് വില്ലൻ ഗംഭീരമാക്കുന്നതു കൊണ്ടാണ്. റാവുത്തർ ഉണ്ടായതു കൊണ്ടാണ് അപ്പുറത്ത് സാമിക്ക് വിലവരുന്നത്, കീരിക്കാടൻ ജോസ് ആണ് സേതുമാധവന്റെ ഹൈപ്പിന് കാരണം. വില്ലൻ ശക്തനായിരിക്കണം. അങ്ങനെ ഒരു വില്ലനെയാണ് നായകൻ അടിച്ചിടേണ്ടത്. റിനോഷ് പുറത്ത് പോയപ്പോൾ ഞാൻ ചിന്തിച്ചു, റിനോഷെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്. അവൻ വലിയ ഗെയിമർ ആയിട്ടൊന്നുമല്ല പക്ഷെ അവനെ ജനങ്ങൾക്ക് ഇഷ്ടമാണ്.

'അമ്പോ വൻ പൊളി'; ജോഷിയുടെ സംവിധാനത്തിൽ ജോജു, 'ആന്റണി' ഫസ്റ്റ് ലുക്ക് എത്തി

ഒരിക്കലും മത്സരാർത്ഥികൾ തമ്മിലല്ല പുറത്താണ് ഫൈറ്റ് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ അഖിൽ മാരാരുടെ കണ്ടന്റും മറ്റുള്ളവരുടെ കണ്ടന്റും തമ്മിലാണ് ഫൈറ്റ്. എന്നിലൂടെ ഉണ്ടാവുന്ന കണ്ടന്റുകളാണ് പുറത്തു തരംഗമായി കൊണ്ടിരുന്നത്. അതിൽ എന്റെ കണ്ടന്റുകൾ തന്നെ കേറിനിൽക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതാണ് ഞാൻ അകത്തിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. എന്നിലൂടെ സംഭവിച്ച നല്ല കാര്യങ്ങളാണ് ശോഭയ്ക്കും ഉണ്ടായിരുന്നത്. എന്നാൽ ശോഭ അത് വളരെ പകയോടെയാണ് എടുത്തത്. എനിക്കാരോടും ഒരുകാലത്തും പക തോന്നാറില്ല. ശോഭ തന്നെ ഇങ്ങോട്ട് വന്ന് തോളത്തുകയ്യിട്ടു പോട്ടെടാ എന്നു പറഞ്ഞു. 

'ആനയുടെ നോട്ടം കണ്ടാൽ ഞാൻ പൈസ മേടിച്ചിട്ട് കൊടുക്കാത്ത പോലെയാണ്'; ഭയം പറഞ്ഞ് മാരാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

click me!