അഖിലിന്റെ നെഞ്ചിലെ ടാറ്റുവിനെ പറ്റി ആരായുകയാണ് മോഹൻലാൽ.
ബിഗ് ബോസ് സീസൺ അഞ്ച് വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. വാശിയേറിയ പോരാട്ടങ്ങളാണ് ആദ്യ വാരത്തിൽ തന്നെ 18 മത്സരാർത്ഥികളും വീട്ടിൽ കാഴ്ചവച്ചത്. ഇത്തവണത്തെ ആദ്യ ക്യാപ്റ്റൻ അഖിൽ മാരാർ ആണ്. നാദിറയോട് പൊരുതിയാണ് അഖിൽ ഈ നേട്ടം കൊയ്തത്. ഇപ്പോഴിതാ അഖിലിന്റെ നെഞ്ചിലെ ടാറ്റുവിനെ പറ്റി ആരായുകയാണ് മോഹൻലാൽ.
എന്താണ് നെഞ്ചിൽ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. " 2020 സമയത്ത് ജീവിതത്തിൽ ഒന്നും ആകാതെ നിന്ന വേളയിൽ ഒരു കുഞ്ഞ് ടാറ്റു അടിച്ചു. പറക്കാൻ തുടങ്ങുന്നതിന് മുമ്പൊരു കൊച്ചു ചിറക് വേണമെന്ന് വച്ചു. പിന്നീട് പറന്ന് തുടങ്ങിയപ്പോൾ വലിയ ചിറക് ഉപയോഗിച്ചു. പരുന്തിന്റെ ചിറകാണിത്", എന്നാണ് അഖിൽ മാരാർ മറുപടി നൽകിയത്.
റാഞ്ചുമോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, ഉയരത്തിൽ പറക്കണം എന്നാണ് അഖിൽ പറഞ്ഞത്. ആദ്യം പറന്നിട്ട് മറ്റുള്ളവരെ റാഞ്ചിയെടുക്കും. നമ്മുടെ കപ്പ് റാഞ്ചുമോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്. കപ്പ് റാഞ്ചലല്ല ഇപ്പോൾ മനസ്സിൽ. കൂടുതൽ ദിവസം ഇവിടെ നിൽക്കുക എന്നതാണെന്ന് മാരാർ പറയുന്നു. മാക്സിമം ദിവസം ഇവിടെ നിന്നാൽ കപ്പ് കിട്ടും എന്നാണ് മോഹൻലാൽ നൽകിയ മറുപടി. കപ്പ് കിട്ടുക എന്നത് എല്ലാവരുടെയും മനസ്സിൽ ഒരു ധാരണ ഉണ്ടാകട്ടെ. അപ്പോൾ മാരാർ ഇങ്ങനെ വിഹായുസ്സിൽ പറന്ന് നടക്കട്ടെ എന്നും മോഹൻലാൽ പറയുന്നു.
'ടാസ്കിൽ എന്ത് പറ്റി മോനേ' എന്ന് മോഹൻലാൽ; തുറന്ന് പറഞ്ഞ് റിനോഷ്
ആദ്യ വീക്കിലി ടാസ്ക്കായ വന്‍മതിലിൽ ഏറ്റവും കൂടുതൽ കട്ടകൾ അടുക്കിയാണ് അഖില്‍ മാരാര്‍ ആദ്യ ക്യാപ്റ്റന്‍സിയില്‍ മത്സരിച്ചത്. പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തില്‍ ക്യാപ്റ്റൻസി മത്സരാർത്ഥികൾ ബാലന്‍സ് ചെയ്ത് നിൽക്കണം. വൃത്തത്തിൽ മൂന്ന് സ്റ്റാൻഡുകളും ഉണ്ടായിരിക്കും. എറിഞ്ഞു കൊടുക്കുന്ന പന്തുകള്‍ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. വാശിയേറിയ പോരാട്ടത്തില്‍ അഖില്‍ ജയിച്ചു.