'ഒരു ബോഡി​ ഗാർഡെന്നെ പിടിച്ചുതള്ളി, പുള്ളി ഇപ്പഴും ദുൽഖറിന്റെയും മമ്മൂക്കയുടെയും കൂടെയുണ്ട്'; അഖിൽ മാരാർ

By Web TeamFirst Published Jul 8, 2023, 6:03 PM IST
Highlights

കൊട്ടാരക്കരയിലെ മാൾ ഉദ്​ഘാടനം ചെയ്യുന്ന സമയത്തെ വീഡിയോ ആണതെന്ന് അഖില്‍ മാരാര്‍. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആരവങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മൂന്ന് മാസം നീണ്ടുനിന്ന ബി​ഗ് ബോസ് ഷോയ്ക്ക് ഒടുവിൽ അഖിൽ മാരാർ വിന്നറായിരിക്കുകയാണ്. അഖിലുമായി ബന്ധപ്പെട്ട പല വീഡിയോകളും പോസ്റ്റുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ ദുൽഖറിനൊപ്പം സെൽഫിയെടുക്കാൻ നിന്ന അഖിലിനെ സെക്യൂരിറ്റി പിടിച്ച് മാറ്റുന്നൊരു വീഡിയോ ഉണ്ട്. ഈ വീഡിയോയ്ക്ക് ഒപ്പം ഇന്ന് വലിയ ആവേശത്തോടെ അഖിലിനൊപ്പം സെൽഫി എടുക്കാൻ പോകുന്ന ആളുകളുടെ വീഡിയോയും കൂട്ടിച്ചേർത്താണ് പ്രചരണം. ഇപ്പോഴിതാ ആ സെൽഫി വീഡിയോയ്ക്ക് പിന്നിലെ കഥ പറയുകയാണ് അഖിൽ മാരാർ.  

കൊട്ടാരക്കരയിലെ മാൾ ഉദ്​ഘാടനം ചെയ്യുന്ന സമയത്തെ വീഡിയോ ആണതെന്നും കാര്യമായ രീതിയിൽ അതിലൊരു ബോഡി ​ഗാർഡ് തന്നെ പിടിച്ച് തള്ളിയെന്നും അയാൾ ഇന്നും ദുൽഖറിന്റെയും മമ്മൂക്കയുടെയും കൂടെയുണ്ടെന്നാണ് തോന്നുന്നതെന്നും അഖിൽ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന്റെ ഫാൻ ഈവന്റിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

Latest Videos

"കൊട്ടാരക്കരയിൽ ഒരു വലിയ മാളിന്റെ ഉദ്ഘാടനം ആയിരുന്നു അത്. ഞാനായിരുന്നു അതിന്റെ ഫുൾ ഇൻചാർജ്. അതിന്റെ മുതലാളി എന്റെ അടുത്ത സുഹൃത്തുമാണ്. ദുൽഖറിനെ ഉദ്ഘാടനത്തിന് വിളിക്കാൻ ആദ്യം ബന്ധപ്പെടുന്നത് ഞാൻ ആണ്. അദ്ദേഹം അന്ന് അമേരിക്കയിൽ ആയിരുന്നു. അന്ന്  എമൗണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ട് അന്നത് നടന്നില്ല. പിന്നീട് വേറൊരു ആൾ മുഖേനയാണ് ദുൽഖർ വരുന്നത്. ഈ വീഡിയോയിലെ സംഭവത്തെക്കാൾ മോശമായൊരു ഇൻസിഡന്റ് അകത്ത് നടന്നിരുന്നു. കാര്യമായ രീതിയിൽ അതിലൊരു ബോഡി ​ഗാർഡ് എന്നെ പിടിച്ച് തള്ളി. പുള്ളി ഇപ്പഴും ദുൽഖറിന്റെയും മമ്മൂക്കയുടെയും ബോഡി ​ഗാർഡ് ആണെന്ന് തോന്നുന്നു. അതെനിക്ക് ചെറിയ രീതിയിൽ ഫീൽ ചെയ്ത കാര്യമാണ്. അന്ന് ഞാൻ ബോഡി ​ഗാർഡിനോട് ചൂടാവുകയും ചെയ്തു. മാളിന്റെ ഫുൾ ഇൻചാർജായി നിന്ന എന്നെ പിടിച്ചു തള്ളി എന്ന നിലയിൽ ആയിരുന്നു അത്. ദുൽഖറിന് അന്ന് കാലൊന്നും വയ്യായിരുന്നു. ആർട്ടിസ്റ്റിന്റെ സെക്യൂരിറ്റിയുടെ ഭാ​ഗമാണ് അതൊക്കെ. അവരുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ ഇങ്ങനെ ഒരു സാഹചര്യം എനിക്ക് ഉണ്ടായതിൽ ദൈവത്തിനോട് നന്ദി പറയുന്നു", എന്നാണ് അഖിൽ മാരാർ പറഞ്ഞത്. 

'വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെ അച്ഛനായി കാണാനാകില്ല, അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്'

click me!