'ഈ ​ഗെയിമിനെ കുറിച്ച് മോശമായി സംസാരിച്ച ആളാണ് ഞാൻ, പക്ഷേ..'; മോഹൻലാലിനോട് മാരാർ

By Web TeamFirst Published Jun 25, 2023, 9:40 PM IST
Highlights

എന്താണ് മാരാർക്ക് വന്ന മാറ്റം എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ഇനി ഏഴ് ദിവസം മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. നിലവിലുള്ള മത്സരാർത്ഥികളിൽ ആരാകും ഒന്നാം സ്ഥാനത്ത് എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പലരുടെയും പേരുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കഴിഞ്ഞു. ഇക്കൂട്ടത്തിൽ പ്രധാനിയാണ് അഖിൽ മാരാർ. ഇന്നിതാ ഷോയിൽ വന്ന ശേഷം വന്ന മാറ്റത്തെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

എന്താണ് മാരാർക്ക് വന്ന മാറ്റം എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. "മാറ്റമല്ല സാർ. ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത ഇനി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത 91 അസുലഭ നിമിഷങ്ങളാണ് ബി​​ഗ് ബോസ് എനിക്ക് സമ്മാനിച്ചത്. ഒരുപക്ഷേ ലക്ഷക്കണക്കിന് ചെറുപ്പക്കാർ വരാൻ ആ​ഗ്രഹിക്കുന്നൊരു പ്ലാറ്റ് ഫോമിലേക്ക് വരാൻ കഴിയുന്നു എന്നത് തന്നെ വലിയൊരു ഭാ​ഗ്യമാണ്. അഹങ്കാരിയായി മാറാതിരിക്കാൻ ഞാൻ എപ്പോഴും ദൈവത്തെ മുൻനിർത്തിയെ സംസാരിക്കാറുള്ളൂ. ഒന്നാമതെ ഞാൻ അഹങ്കാരി ആണെന്നാണ് പറയുന്നത്", എന്നാണ് അഖിൽ മറുപടി നൽകിയത്. 

Latest Videos

ഇതിനിടയിൽ, ബി​ഗ് ബോസിലേക്ക് വരാൻ താല്പര്യം ഉള്ളവരോട് എന്താണ് പറയാനുള്ളതെന്ന് മാരാരോട് മോഹൻലാൽ ചോദിക്കുന്നു. "ബി​ഗ് ബോസിന് എടുത്ത് പ്രമോട്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് മെറ്റീരിയൽ ആണ് ഞാൻ. കാരണം ഞങ്ങളെ ആകെ ഇതിലേക്ക് അടുപ്പിച്ചിരിക്കുന്ന ഘടകം മോഹൻലാൽ എന്ന് പറയുന്നൊരു വ്യക്തിത്വം മാത്രമായിരുന്നു. ഞാനും ഈ ​ഗെയിമിനെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അങ്ങനെ കരുതിയിരുന്നതുമായ ആളാണ്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നു ലാലേട്ടാ.. ഞാൻ എൻട്രി ചെയ്തത് മുതൽ അനുഭവിച്ച കാര്യങ്ങളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നൊരു എഫേർട്ടും. ഒരു സമൂഹത്തിന്റെ പ്രോപ്പർ റിഫ്ലക്ഷൻ ആണിത്. നാദിറ തന്നെ വലിയൊരു മാറ്റമാണ്. ഒരു സിനിമയ്ക്കും സംവിധായകനും സൃഷ്ടിച്ചെടുക്കാൻ സാധിക്കാത്ത വൈകാരിക നിമിഷങ്ങൾ ഒരാളുടെ മനസിൽ നിന്നും യഥാർത്ഥമായി സംഭവിക്കുന്ന ഷോ ആണിത്. അവിടെ പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഇനി ലോകത്ത് എന്തും നേടാൻ കഴിയും. അതാണ് ഈ ഷോയിൽ എല്ലാവർക്കും കഴിയുന്ന കാര്യം. അതുകൊണ്ട് ഈ ഷോയെ നിസാരമായി കാണരുത്. ഇത് മാറ്റത്തിന്റെ ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും. എന്റെ അനുഭവം ആണിത്", എന്നാണ് അഖിൽ മറുപടി നൽകിയത്. 

'റിയാസിനെ പോലെയല്ല നാദിറ..'; മോഹൻലാൽ വായിച്ച കുറിപ്പിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം സോർബ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

click me!