'എടുത്ത് പൊക്കിയപോലെ താഴേയിടാനുള്ള പരിപാടിയാണെന്ന് എനിക്കറിയാം'; അഖിൽ മാരാർ

By Web Team  |  First Published Jul 5, 2023, 9:17 AM IST

ആരാധകരുടെയും നാട്ടുകാരുടെയും സ്നേഹം കാണുമ്പോൾ സത്യത്തിൽ തനിക്ക് പേടിയാണ് തോന്നുന്നതെന്നും എടുത്ത് പൊക്കിയപോലെ എടുത്ത് താഴേയിടാനുള്ള പരിപാടിയാണെന്ന് അറിയാമെന്നും അഖിൽ മാരാർ പറയുന്നു.


മൂന്ന് മാസത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയെ കണ്ടെത്തിയിരിക്കുകയാണ്. ചലച്ചിത്ര സംവിധായകൻ കൂടിയായ അഖിൽ മാരാർ ആണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ആഴ്ച മുതൽ താനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച ആളാണ് അഖിലെന്നും അതിനുള്ള അം​ഗീകാരം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ അഖിലിന് വലിയ വരവേൽപ്പാണ് കൊല്ലംകാർ നൽകിയത്. ഇതിന്റെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 

ആരാധകരുടെയും നാട്ടുകാരുടെയും സ്നേഹം കാണുമ്പോൾ സത്യത്തിൽ തനിക്ക് പേടിയാണ് തോന്നുന്നതെന്നും എടുത്ത് പൊക്കിയപോലെ എടുത്ത് താഴേയിടാനുള്ള പരിപാടിയാണെന്ന് അറിയാമെന്നും അഖിൽ മാരാർ പറയുന്നു. ബി​ഗ് ബോസ് ഒരു പ്രെഷർ കുക്കർ ആണെന്നും 18 മത്സരാർത്ഥികൾ ഉള്ളത് കൊണ്ടാണ് താൻ ഇതുവരെ എത്തിയതെന്നും മാരാർ പറഞ്ഞു. 

Latest Videos

undefined

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

ഈ സ്നേഹം കാണുമ്പോൾ, സത്യത്തിൽ ഞാൻ പേടിക്കുക ആണ്. എടുത്ത് പൊക്കിയപോലെ എടുത്ത് താഴേയിടാനുള്ള പരിപാടിയാണെന്ന് എനിക്കറിയാം. ഞാൻ ബി​ഗ് ബോസിലേക്ക് കയറിപ്പോകുന്നത് 82 കിലോ ശരീരഭാരവുമായാണ്. തിരിച്ചുവരുന്നത് 70 കിലോ ആയിട്ടാണ്. എന്റെ ബി​ഗ് ബോസ് ട്രോഫി നിങ്ങൾ എല്ലാവർക്കും വേണ്ടി സമർപ്പിക്കുകയാണ്. ശരിക്കും പറഞ്ഞാൽ എനിക്ക് ഒന്നും പറയാനില്ല. ബി​ഗ് ബോസിനകത്ത് എല്ലാം പറഞ്ഞ് കഴിഞ്ഞെന്ന് തോന്നുന്നു. ബി​ഗ് ബോസ് ഒരു മത്സരം മാത്രമാണ്. എനിക്ക് ആരോടും ഒരു വിരോധവും ഇല്ല. പണ്ടും ഇല്ല ഇപ്പോഴും ഇല്ല. നിങ്ങൾ ഒരു മണിക്കൂറോ ലൈവിലോ കാണുന്നതല്ല ബി​ഗ് ബോസ് ഷോ. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രെഷർ ഉള്ള ഒരു ഏരിയയാണ്. ബി​ഗ് ബോസ് ഒരു പ്രെഷർ കുക്കർ ആണെന്ന് ലാലേട്ടൻ പലപ്പോഴും പറയാറുണ്ട്. അത് സത്യമായിട്ടുള്ള കാര്യമാണ്. മൈന്റ് പല രീതിയിൽ വർക്ക് ചെയ്താൽ മാത്രമെ അതിജീവിക്കാൻ സാധിക്കൂ. എനിക്ക് ഒപ്പമുണ്ടായിരുന്ന എല്ലാവരും അതി​ഗംഭീര മത്സരാർത്ഥികളാണ്. പക്ഷേ പലർക്കും ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ട് പരാജയപ്പെട്ട് പോയതാണ്. ആ 18 പേർ ഉള്ളത് കൊണ്ടാണ് ഞാൻ അവിടെ നിന്നത്. മറുവശത്ത് ആളില്ലെങ്കിൽ ഇപ്പുറത്തും ആളുണ്ടാവില്ലല്ലോ. 

ഇളയരാജയുടെ സം​ഗീതം, ഏഴ് പാട്ടുകൾ; തമിഴ് സിനിമ പ്രഖ്യാപിച്ച് അൽഫോൺസ് പുത്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

click me!