അടി കൊള്ളാതെ നോക്കിക്കോളണം : അഖിലിനോട് അമ്മ, കൈകൊട്ടി ചിരിച്ച് ശോഭ

By Web Team  |  First Published May 14, 2023, 12:51 PM IST

വീട്ടുകാരിൽ നിന്നും മാറി നിൽക്കുന്ന മത്സരാർത്ഥികൾക്ക് തങ്ങളുടെ അമ്മയോട് പറയേണ്ട കാര്യങ്ങൾ എഴുതി വായിക്കാൻ ബി​ഗ് ബോസ് അവസരം നൽകിയിരുന്നു


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അമ്പത് എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഓരോ ദിവസങ്ങൾ കഴിയുന്തോറും മത്സരാർത്ഥികളോടുള്ള ഇഷ്ടവും ഷോയെ സമീപിക്കുന്ന രീതിയും പ്രേക്ഷകരിൽ മാറിമറിയുകയാണ്. ഈ സീസണിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്നാൽ നിയന്ത്രിക്കാൻ സാധിക്കാത്ത ദേഷ്യം പ്രേക്ഷക ഇഷ്ടത്തോടൊപ്പം വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാതൃദിന സ്പെഷ്യൽ സെ​ഗ്മെന്റ് ബി​ഗ് ബോസിൽ നടന്നിരുന്നു. ഇതിനിടെ അഖിലിന്റെ അമ്മ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. 

വീട്ടുകാരിൽ നിന്നും മാറി നിൽക്കുന്ന മത്സരാർത്ഥികൾക്ക് തങ്ങളുടെ അമ്മയോട് പറയേണ്ട കാര്യങ്ങൾ എഴുതി വായിക്കാൻ ബി​ഗ് ബോസ് അവസരം നൽകിയിരുന്നു. അമ്മയ്ക്ക് വേണ്ടി കവിതയാണ് അഖിൽ മാരാർ കുറിച്ചത്. എന്നെ ഞാനാക്കി മാറ്റിയതിന് ഒരായിരം നന്ദിയെന്നും മാരാർ പറഞ്ഞിരുന്നു. പിന്നാലെ അമ്മയുടെ സന്ദേശം വീഡിയോയിൽ കാണിക്കുകയും ചെയ്തു. 

Latest Videos

undefined

"മോനേ നീ സുഖമായിട്ടിരിക്കുന്നോ. നല്ല പ്രകടനം നീ കാഴ്ചവയ്ക്കുന്നുണ്ട്. ലൈവിലും എപ്പിസോഡിലും നിന്നെ കാണുന്നുണ്ട്. ഇതുപോലെ തന്നെ നല്ല രീതിയിൽ കളിച്ച് മുന്നോട്ട് പോകുക. കുഞ്ഞുനാളിലെ അനുഭവം അറിയാല്ലോ. അടി കൊള്ളാതെ നോക്കിക്കോളണം", എന്നാണ് അഖിലിന്റെ അമ്മ പറയുന്നത്. ഇത് കേട്ടതും മത്സരാർത്ഥികൾ എല്ലാവും കൂട്ടത്തോടെ ചിരിച്ചു. കൈകൊട്ടി ചിരിച്ച ശോഭയായിരുന്നു ഇതിലെ ഹൈലൈറ്റ്. 

സങ്കടം താങ്ങാതെ സാ​ഗർ, കണ്ടിട്ടില്ലെങ്കിലും ധീരയായ സ്ത്രീയെന്ന് ജുനൈസ്; അമ്മമാരുടെ ഓര്‍മയില്‍ ബിബി ഹൗസ്

സാഗര്‍ തന്‍റെ അമ്മയ്ക്ക് എഴുതിയ കത്ത് ഓരോ ബിഗ് ബോസ് പ്രേക്ഷകനെയും കരയിപ്പിച്ചിരുന്നു. "ഞങ്ങൾ ഇല്ലാതെ എവിടെ ആയിരുന്നാലും അമ്മയ്ക്ക് ഒറ്റയ്ക്കിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അമ്മ ഞങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം ആകാറായി. അതിപ്പോഴും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്റെ സ്​നേഹം എന്താണ് എന്ന് മനസിലാക്കിയിട്ടുള്ളത് അമ്മ മാത്രമാണ്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയുടെ സാരിയോടൊപ്പം ആണ് അച്ഛൻ ഉറങ്ങുന്നത്. എത്ര ജന്മം എടുത്താലും അച്ഛന്റെ കൂടെയുള്ള ജീവിതം മതിയെന്ന് അമ്മ പറാറില്ലേ. അങ്ങനെ തന്നെയാണ് അച്ഛനും. എനിക്കും അങ്ങനെ തന്നെയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിങ്ങളുടെ മകനായി ജനിക്കാനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകണം. അമ്മ എന്റെ കൂടെ ഉണ്ടെന്ന് എനിക്കറിയാം", എന്നാണ് സാ​ഗർ കുറിച്ചത്. വിങ്ങലോടെ സാഗര്‍ ഓരോ വരികള്‍ വായിച്ചപ്പോഴും പ്രേക്ഷകന്‍റെയും ഉള്ള് പിടഞ്ഞു. 

click me!