"ഒരു സ്വാഭാവികമായ തിരക്ക് ജീവിതത്തില്‍ ഉണ്ടാവാനുള്ള സാധ്യത ഞാന്‍ കാണുന്നു."
ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം ചൂടാന്‍ സാധിച്ചതിന്‍റെ ആഹ്ലാദത്തിലാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ എതിര്‍പക്ഷത്ത് ഉണ്ടായിരുന്നവരുടെപോലും പിന്തുണ പിന്നീട് ലഭിച്ചത് അഖിലിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ടൈറ്റില്‍ ചൂടിയ ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം തന്‍റെ ആദ്യ ഫേസ്ബുക്ക് ലൈവുമായി അദ്ദേഹം എത്തി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അഖില്‍ ഈ നേട്ടം തന്നെ അഹങ്കാരിയാക്കില്ലെന്നും പറയുന്നു.
അഖില്‍ മാരാരുടെ വാക്കുകള്‍
undefined
"വെളുപ്പിന് 4.30 ആയി ഞാന്‍ കിടന്നപ്പോള്‍. എണീറ്റിട്ട് ഉടനെ തന്നെ എല്ലാവര്‍ക്കും ഒരു താങ്ക്സ് പറയാമെന്ന് വച്ചു. ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹവും കടപ്പാടും അറിയിക്കുകയാണ്. ഇന്നലെകളില്‍ എന്നെ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടായിരുന്നെങ്കില്‍ അതെന്‍റെ ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ആയിരുന്നു. എനിക്കുവേണ്ടി എന്തെങ്കിലുമൊക്കെ പിന്തുണ തന്നത് നിങ്ങളൊക്കെയായിരുന്നു. ബിഗ് ബോസിലേക്കുള്ള എന്‍റെ എന്‍ട്രി വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകള്‍ ഞാന്‍ കണ്ടു. ആഹ, എത്ര മനോഹരമായ തെറികള്‍. ഇപ്പോള്‍ അത് വായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. ഒരു മനുഷ്യനെ മനസിലാക്കിയതില്‍, കൂടെ നിന്നതില്‍, എനിക്കുവേണ്ട് വോട്ട് പിടിച്ചതില്‍. വലിയ വിജയമാണ്. ബിഗ് ബോസില്‍ നിന്ന് എന്നോട് പറഞ്ഞത് 80 ശതമാനത്തോളം വോട്ടുകള്‍ ഒരു മത്സരാര്‍ഥിയിലേക്ക് ചുരുങ്ങി എന്നാണ്. അപ്പോള്‍ എനിക്ക് ഊഹിക്കാം, നിങ്ങള്‍ എത്രത്തോളം എന്നെ പിന്തുണച്ചു എന്നുള്ളത്. ഇന്‍സ്റ്റയില്‍ ഞാന്‍ സജീവമല്ല. അവിടെയുള്ള സുഹൃത്തുക്കളോട് മുന്‍കൂട്ടി ഞാനൊരു കാര്യം പറയുകയാണ്. ഒരു സ്വാഭാവികമായ തിരക്ക് ജീവിതത്തില്‍ ഉണ്ടാവാനുള്ള സാധ്യത ഞാന്‍ കാണുന്നു. എത്ര കാലം ഒരു തിരക്ക് ഉണ്ടാവുമെന്നും നേട്ടമുണ്ടാവുമെന്നും ഞാന്‍ കാണുന്നില്ല. എല്ലാ കാലവും നിങ്ങള്‍ എന്റെ ഒപ്പം ഉണ്ടായിരിക്കാം. ഒന്നിനെക്കുറിച്ച് ആലോചിച്ചും അമിതമായി സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്ന ആളല്ല ഞാന്‍. അതുകൊണ്ട് ഞാനൊരു അഹങ്കാരിയൊന്നുമായി മാറില്ലെന്ന് നിങ്ങള്‍ ഉറച്ച് പറഞ്ഞോ."
ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ