വാശിയേറിയ പോരാട്ടവുമായി അഖിലും നാദിറയും; ഒടുവിൽ ബിബി 5ന് ആദ്യ ക്യാപ്റ്റൻ

By Web Team  |  First Published Mar 31, 2023, 8:52 PM IST

നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് ബി​ഗ് ബോസ് സീസൺ 5ലെ ആദ്യ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്.


'ബാറ്റിൽ ഓഫ് ഒറിജിനൽസ്, തീ പാറും', എന്ന ടാ​ഗ് ലൈൻ പൂർണമായും ഊട്ടി ഉറപ്പിക്കുന്ന പ്രകടനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബി​ഗ് ബോസ് സീസൺ 5. വ്യത്യസ്തരായ 18 മത്സരാർത്ഥികൾ ഷോയിൽ എത്തിയ ആദ്യ ദിവസം മുതൽ തന്നെ തർക്കങ്ങളും പരിഭവങ്ങളും വാശിയേറിയ പോരാട്ടങ്ങളും ബിബി വീട്ടിൽ നടക്കുകയാണ്. ഷോ തുടങ്ങി ഒരാഴ്ചക്കുള്ളിൽ പലരും തങ്ങളുടെ സ്ട്രാറ്റർജികൾ പുറത്തെടുത്ത് കഴിഞ്ഞു. മറ്റു ചിലരാകട്ടെ ഇതുവരെയും മത്സര രംഗത്തേക്ക് എത്തിയിട്ടില്ല. എന്തായാലും തർക്കങ്ങളും പ്രശ്നങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ബിബി 5 ഹൗസിലെ ആദ്യ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ് ഇന്ന്. 

നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് ബി​ഗ് ബോസ് സീസൺ 5ലെ ആദ്യ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്. ആദ്യ വീക്കിലി ടാസ്ക്കായ വന്‍മതിലിൽ ഏറ്റവും കൂടുതൽ കട്ടകൾ അടുക്കിയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. 

Latest Videos

പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തില്‍ ക്യാപ്റ്റൻസി മത്സരാർത്ഥികൾ ബാലന്‍സ് ചെയ്ത് നിൽക്കണം. വൃത്തത്തിൽ‌ മൂന്ന് സ്റ്റാൻഡുകളും ഉണ്ടായിരിക്കും. എറിഞ്ഞു കൊടുക്കുന്ന പന്തുകള്‍ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. ഇതിനായി ഇരുവര്‍ക്കും ഓരോ വ്യക്തികളെ സഹായികളായി തിരഞ്ഞെടുക്കാം. അതിനായി അഖില്‍ മാരാര്‍ തിരഞ്ഞെടുത്തത് അനിയന്‍ മിഥുനെയായിരുന്നു. നാദിറ തെരഞ്ഞെടുത്തത് റെനീഷയേയും ആയിരുന്നു. നാദിറയുടെ തിരഞ്ഞെടുപ്പായ റെനീഷ അഖില്‍ മാരാര്‍ക്കും അഖിലിന്റെ തിരഞ്ഞെടുപ്പായ അനിയന്‍ മിഥുന്‍ നാദിറയ്ക്കുമാണ് പന്തുകള്‍ എറിഞ്ഞു നല്‍കേണ്ടത്. പിന്നാലെ നടന്നത് ശക്തമായ മത്സരം. മിഥുനും റെനീൽയും അഖിലിനും നാദിറയ്ക്കും പന്ത് പിടിക്കാനാകാത്ത തരത്തിൽ എറിഞ്ഞ് കൊടുത്തു. റെനീഷ അഖിലിന്റെ പന്തുകളെ എറിഞ്ഞിടാന്‍ ശ്രമിച്ചുവെങ്കിലും മികച്ച പ്രകടനത്തിലൂടെ അഖിൽ ബിബി 5ലെ ആദ്യ ക്യാപ്റ്റനായി.  

'ആ നിറം നല്ലതായിരുന്നു, മറ്റൊന്നും ചിന്തിച്ചില്ല'; 'പഠാൻ' ബിക്കിനി വിവാദത്തിൽ സംവിധായകൻ

click me!