ക്യാപ്റ്റൻ ഇടപെട്ട് എല്ലാം ഒത്തുതീർപ്പാക്കിയെങ്കിലും നാദിറ വീണ്ടും തർക്കം മുറുക്കി.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മികച്ച മത്സരാർത്ഥികളാണ് ശ്രുതി ലക്ഷ്മിയും അഖിൽ മാരാരും. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടെ ഇരുവരും കെമ്പുകോർത്തിരുന്നു. ഇന്നിതാ വീണ്ടും ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അടുക്കളയിൽ നിന്നും അധികം വന്ന ഫുഡ് കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്.
ഫ്രിഡ്ജിൽ നിന്നും വിഷ്ണുവും ശ്രുതിയും ചോദിക്കാതെ ആഹാരം കഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് ക്യാപ്റ്റനായ ഷിജു ചോദ്യം ചെയ്തു. കിച്ചൺ ക്യാപ്റ്റന്റെ അനുവാദം ഇല്ലാതെ ആരും ഭക്ഷണം എടുത്ത് കഴിക്കരുതെന്നും ഷിജു മുന്നറിയിപ്പ് നൽകി. ഇന്നലെ കഴിക്കാതെ വച്ചിരുന്ന ബന്നാണ് താൻ കഴിച്ചതെന്ന് പറഞ്ഞ് ശ്രുതി തടിയൂരി. ഇതിനിടയിൽ ആണ് അഖിൽ ഇടപെടുന്നത്. ബാക്കി വരുന്ന ഭക്ഷണമാണ് ഇവിടെ സൂക്ഷിക്കുന്നതെന്നും ബാലൻസ് വരുന്നത് എല്ലാവർക്കുമായി വീതിച്ച് കൊടുക്കുക എന്നത് കിച്ചൺ ടീമിന്റെ ഉത്തരവാദിത്വം ആണെന്നും അഖിൽ പറയുന്നു. ഇങ്ങനെ മുൻപും പലരും എടുത്ത് കഴിച്ചിട്ടുണ്ടല്ലോ എന്ന് ശ്രുതി പറയുന്നതോടെ പ്രശ്നം വഷളായി.
undefined
ക്യാപ്റ്റൻ ഇടപെട്ട് എല്ലാം ഒത്തുതീർപ്പാക്കിയെങ്കിലും നാദിറ വീണ്ടും തർക്കം മുറുക്കി. ഷിജുവും നാദിറയും തമ്മിലും ചെറിയ സംസാരം നടന്നു. ഇതിനിടയിൽ അഖിലിന് വയ്യാതിരുന്നപ്പോൾ കൊടുത്ത ഭക്ഷണത്തിന്റെ കണക്ക് റെനീഷയും പറയുന്നുണ്ട്. മര്യാദകെട്ട വർത്തമാനം തന്നോട് പറയരുതെന്നാണ് അഖിൽ ഇതിനോട് പ്രതികരിച്ചത്. ചേട്ടനെന്തിനാ ആവശ്യം ഇല്ലാത്തത് പറയുന്നതെന്ന് ശ്രുതി ചോദിച്ചപ്പോൾ, അഖിൽ കലിപ്പായി. ശ്രുതിയെ അടിക്കാനായി കയ്യോങ്ങി.
'ധൈര്യമുണ്ടെങ്കിൽ അടിക്കെടാ...'എന്ന് പറഞ്ഞ് ശ്രുതിയും ആക്രോശിച്ചു. ഇവിടെ വന്നിട്ട് നാളിതുവരെ ഭക്ഷണത്തിന് ബുദ്ധിമുട്ടിയിട്ടുള്ളത് താൻ ആണെന്നാണ് അഖിൽ പറയുന്നത്. ശ്രുതി ഓരോന്ന് പറഞ്ഞിട്ടാണ് റെനീഷ തന്നെക്കുറിച്ച് ഇല്ലാത്തത് പറയുന്നതെന്ന് അഖിൽ പറഞ്ഞത് ശ്രുതിക്ക് സഹിച്ചില്ല. ഇതിനിടയിൽ ചേറ്റെ എന്ന് വിളിക്കുന്നത് തെറ്റാണെന്ന് ശോഭ പറഞ്ഞത് ചിരിയുളവാക്കി. താൻ അന്ന് പറഞ്ഞത് തെറ്റാണെങ്കിൽ നീ മാപ്പ് പറയണമെന്നും ശോഭ പറയുന്നു.
പിന്നീട് നടന്നത് സംഭവത്തിന്റെ വിശദീകരണം ആണ്. അന്ന് പനിയായി കിടന്നപ്പോൾ അഖിൽ ഭക്ഷണം വേസ്റ്റാക്കിയെന്ന് റെനീയും ശ്രുതിയും പറയുന്നു. അന്ന് തങ്ങൾ ഒന്നും കഴിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. നാളെ മുതൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഇത്രയും മോശമായവർക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഇറങ്ങി പോകുന്നതാണെന്നും അഖിൽ പറഞ്ഞു. ശേഷവും ന്യായീകരണങ്ങളും പ്രശ്നങ്ങളും നടന്നു. ഒടുവിൽ തന്റെ അനുമതി ഇല്ലാതെ ആരും കിച്ചണിൽ നിന്നും ഫുഡ് എടുക്കരുതെന്ന് അനു പറഞ്ഞതോടെ രംഗം തണുത്തു.
'പബ്ലിക്കായി നിന്നെ ഞാൻ ഉമ്മ വയ്ക്കും..'; സെറീനയോട് സാഗർ, ചലഞ്ച് ചെയ്ത് റെനീഷ
വളരെ ഇമോഷണലായ ശ്രുതിയെ ആണ് പിന്നീട് ബിബി ഹൗസിൽ കണ്ടത്. പപ്പയുടെ ചേട്ടൻ വയറിൽ ക്യാൻസർ വന്നിട്ടാ മരിച്ചു പോയത്. മരുന്ന് പോലും കഴിക്കാനാകാതെ. ഭക്ഷണത്തിന്റെ കാര്യം ആരെങ്കിലും പറയുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണെന്നും ഷിജു പറയുന്നു. ശേഷം ശ്രുതിയും അഖിലും തമ്മിൽ കാര്യങ്ങൾ പറഞ്ഞ് ശരിയാക്കി.