'അടിക്കെടാ...' വെല്ലുവിളിച്ച് സാ​ഗർ, തെറിവിളിച്ച് അഖിൽ; വീണ്ടും ഏറ്റുമുട്ടൽ

By Web TeamFirst Published Apr 22, 2023, 11:11 PM IST
Highlights

അഖിലിനെ സാ​ഗർ പിടിച്ച് തള്ളിയെന്ന് പറഞ്ഞ് വിഷ്ണുവും രം​ഗത്ത് എത്തിയിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചില്‍ മാണിക്യക്കല്ല് എന്ന വീക്കിലി ടാസ്ക്കാണ് നടന്നു കൊണ്ടിരിക്കുന്നത്. വാശിയേറിയ മത്സരമാണ് ഓരോമത്സരാർത്ഥികളും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സാ​ഗറും അഖിൽ മാരാരും വീണ്ടും ഏറ്റുമുട്ടിയിരിക്കുകയാണ്. ടാസ്കിലെ രണ്ടാം ഘട്ടത്തിൽ ഡമ്മി കല്ലിൽ തുടങ്ങിയ പ്രശ്നമാണ് വൻ തർക്കത്തിലേക്ക് കലാശിച്ചത്. 

ഡമ്മികല്ലിന് ചുറ്റും ആരും ഇരിക്കരുതെന്ന് ബി​ഗ് ബോസ് നിർദ്ദേശിച്ചിട്ടും എല്ലാവരും അവിടെ തന്നെ ഇരിക്കുക ആയിരുന്നു. ഇത് ടാസ്ക് റൂളിന് എതിരാണെന്ന് അഖിൽ പറഞ്ഞെങ്കിലും അത് കേൾക്കാൻ ആരും കൂട്ടാക്കിയില്ല. ഇതോടെ സാ​ഗറിന്റെ പക്കലിരുന്ന കല്ല് അഖിൽ പിടിച്ച് വലിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ അഖിൽ പറഞ്ഞതാണ് ശരിയെന്ന് ബി​ഗ് ബോസ് അറിയിച്ചതോടെ ആ സംസാരം അവിടെ അവസാനിച്ചെങ്കിലും വീണ്ടും തുടങ്ങുക ആയിരുന്നു. 

Latest Videos

കല്ലെന്തിന് വലിച്ചെന്ന് ചോദിച്ച് സാ​ഗറാണ് രണ്ടാമത് വഴക്കുണ്ടാക്കുന്നത്. അഖിൽ മാരാരാണ് ഇവിടെ മനുഷ്യത്വം ഉള്ള ആള് എന്ന് പറഞ്ഞ് അഖിലിനെ സാ​ഗർ ചൊടിപ്പിക്കുക ആയിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്ത അഖിൽ തെറി വിളിക്കുന്നുണ്ട്. അടിക്കെടാ..ദേഷ്യം വരുന്നുണ്ടെങ്കിൽ തല്ലെടാ.. എന്ന് ആക്രോശിച്ച് കൊണ്ട് സാ​ഗർ അഖിലിന് നേരെ അടുക്കുന്നുണ്ടെങ്കിലും ശ്രുതി ഇതിന് സമ്മതിക്കുന്നില്ല. സാ​ഗറിനെ അടിക്കാൻ അഖിൽ കയ്യോങ്ങുന്നുമുണ്ട്. എന്നാൽ 'എന്റെ കയ്യിൽ നിന്നും അടി കൊള്ളണമെങ്കിലും യോ​ഗ്യത വേണം. മര്യാദകേട് കാണിക്കുന്നവർക്ക് അടി കിട്ടണം' എന്നും അഖിൽ പറയുകയാണ് ചെയ്തത്. 

എനിക്ക് മാന്യതയുള്ളത് കൊണ്ട് ഞാൻ തെറി വിളിക്കുന്നില്ല എന്നാണ് സാ​ഗർ പറയുന്നത്. പിന്നാലെ സംസാരം സൂക്ഷിക്കാനും തെറി വിളിക്കരുതെന്നും മറ്റുള്ളവർ അഖിലിനെ ഉപദേശിക്കുന്നുണ്ട്. പിന്നാലെ അഖിലിനെ സാ​ഗർ പിടിച്ച് തള്ളിയെന്ന് പറഞ്ഞ് വിഷ്ണുവും രം​ഗത്ത് എത്തിയിരുന്നു. ഇത് സാ​ഗറിനെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ ചെറിയ തർക്കം ഉണ്ടാകുകയും ചെയ്തു.

ഈസ്റ്റർ ദിനത്തിൽ സാ​ഗറും അഖിലും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. മോഹൻലാലിന് മുന്നിൽ വച്ച് വരെ ഇരുവരും കയ്യാങ്കളിവരെ എത്തിയിരുന്നു. ഇത് ബി​ഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾക്കും വഴിവയ്ക്കുകയും ഇരുവരും ഈ ആഴ്ച നേരിട്ട് നോമിനേഷനിൽ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അഖിലും സാ​ഗറും തമ്മിൽ കൊമ്പുകോർക്കുന്നത്. 

മാണിക്യക്കല്ല് അടിച്ചുമാറ്റി; പിന്നാലെ ബി​ഗ് ബോസിന്റെ അറിയിപ്പ്, അമളി പറ്റി ജുനൈസ്, കളിയാക്കി മറ്റുള്ളർ

click me!