'അവൻ കളിച്ചത് വൃത്തികെട്ട കളി'; വിഷ്ണുവിനെതിരെ മാരാർ, പൊട്ടിക്കരഞ്ഞ് ഷിജു, സൗഹൃദത്തിൽ വിള്ളലോ?

By Web Team  |  First Published May 24, 2023, 10:39 PM IST

ടാസ്കിൽ മിഥുനെ സേവ് ആക്കിയതുമായി ബന്ധപ്പെട്ടാണ് ചർച്ച തുടങ്ങിയത്.


നാല് ടാസ്കുകളിലായി നടക്കുന്ന വീക്കിലി ടാസ്കിന്റെ അവസാന ദിവസം ആയിരുന്നു ഇന്ന്. റാങ്കിം​ഗ് എന്നായിരുന്നു ടാസ്കിന്റെ പേര്. ഒന്ന്- റിനോഷ്,  രണ്ട്- അനിയൻ മിഥുൻ, മൂന്ന്- സാ​ഗർ,  നാല്- വിഷ്ണു, അഞ്ച്- അഖിൽ മാരാർ, ആറ്- ശോഭ, ഏഴ്-അനു ജോസഫ്, എട്ട്-സെറീന, ഒൻപത്-റെനീഷ, പത്ത്-ഷിജു, പതിനൊന്ന്-നാദിറ, പന്ത്രണ്ട്-ജുനൈസ് എന്നിങ്ങനെയാണ് ടാസ്കിൽ സ്ഥാനങ്ങൾ ലഭിച്ചത്. ഇതോടെ റിനോഷ്, മിഥുൻ എന്നിവർ സേഫ് ആകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അഖിൽ- ഷിജു- വിഷ്ണു കൂട്ടുകെട്ടിൽ പ്രശ്നങ്ങൾ നടന്നിരിക്കുകയാണ്. 

ടാസ്കിൽ മിഥുനെ സേവ് ആക്കിയതുമായി ബന്ധപ്പെട്ടാണ് ചർച്ച തുടങ്ങിയത്. "വിഷ്ണുവിന്റെയും ഷിജുവിന്റെയും വോട്ടാണ് മിഥുനെ സേവ് ആക്കിയത്. ഒരുപോയിന്റാണ് വ്യത്യാസം വന്നത്. ​ഗെയിം എന്താണെന്ന് മനസിലാക്കാതെ രണ്ട് കൂട്ടുകാരെ സേവ് ആക്കി കൊടുത്തിരിക്കുന്നു. നിങ്ങളെല്ലാം കൂടെ നിന്നിട്ട് എന്നോട് ഇങ്ങനെ അല്ലേ കാണിക്കുന്നത്. വിഷ്ണു രണ്ടും മിഥുൻ മൂന്നും വരണമായിരുന്നു. ഞാൻ ഇനി ഒറ്റയ്ക്ക് കളിച്ചോളാം. എനിക്ക് ആരുടെയും ആവശ്യം ഇല്ല", എന്നാണ് അഖിൽ, ഷിജുവിനോട് പറയുന്നത്. ഇതിന് ക്ഷമിക്ക് എന്ന് മാത്രമാണ് ഷിജു പറഞ്ഞത്. 

Latest Videos

undefined

വിഷ്ണു വന്നപ്പോൾ "ഞാനൊരു തീരുമാനം എടുത്താൽ അതുമായെ ഇനി മുന്നോട്ട് പോകൂ. കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംസാരിക്കുക", എന്നാണ് അഖിൽ‌ പറയുന്നത്. വിഷ്ണുവിനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നാലെ അഖിൽ സമാധാനപ്പെടട്ടെ എന്ന് കരുതി വിഷ്ണുവും ഷിജുവും അവിടെ നിന്നും മാറിക്കൊടുക്കുന്നുണ്ട്. 

ശേഷം ബാൽക്കണിയിൽ എത്തിയ ഷിജു പൊട്ടിക്കരയുന്നതാണ് പ്രേക്ഷകർ കണ്ടത്. "എനിക്ക് വീട്ടിൽ പോകാൻ തോന്നുന്നു. എനിക്ക് പറ്റില്ല. വീട്ടിൽ പോണം. അഖിൽ എന്റെ സുഹൃത്താണ്. അറിഞ്ഞ് കൊണ്ട് ആരും നെ​ഗറ്റീവ് ആയി നിൽക്കില്ലല്ലോ. പെട്ട് പോകുന്നതാണ്", എന്നാണ് ഷിജു കരഞ്ഞുകൊണ്ട് ജുനൈസിനോട് പറയുന്നത്. ജുനൈസ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഷിജു കരയുകയാണ്. അഖിലുമായുള്ള കൂട്ടുകെട്ട് ആയുധമായി മറ്റുള്ളവർ എടുക്കുമെന്ന് ജുനൈസ് പറയുകയും ചെയ്യുന്നുണ്ട്.  

"എന്നെ ഇവിടെ ഉള്ളവർക്ക് വോട്ട് ചെയ്ത് പുറത്താക്കാൻ പറ്റില്ലെന്ന് വിഷ്ണുവിന് നന്നായിട്ട് അറിയാം. അവൻ വെട്ടിയത് ഷിജു ചേട്ടനെ ആണ്. അവന്റെ ആ ​ഗെയിം കയ്യിൽ വച്ചിരുന്നാൽ മതി. എനിക്ക് ഷിജു ചേട്ടനോട് വിരോധം ഒന്നുമില്ല. അയാൾക്ക് മുന്നിൽ വന്ന ​ഗെയിം മനസിലാക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല. അത്രമാത്രമേ ഉള്ളൂ. ഇനി ഒറ്റ മനുഷ്യരോടും ഒരു രീതിയിലുള്ള സൗഹൃദവും സ്ഥാപിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും ഞാൻ ഒറ്റക്കിരിക്കും. ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കാനുള്ള ​ഗതികെട്ടവനൊന്നും അല്ല ഞാൻ. ടാസ്ക് വന്നാൽ ഞാൻ കളിക്കും", എന്നാണ് അനുവിനോട് അഖിൽ ഈ വേളയിൽ പറയുന്നത്. ശേഷം അഖിൽ ഷിജുവിനടുത്തേക്ക് വരുന്നുണ്ട്. 

തർക്കം, വാ​ഗ്വാദം, കലിപ്പ്; ഒന്നാം സ്ഥാനത്തിന് കലഹിച്ച് മത്സരാർത്ഥികൾ, 'വിഷയം' കൊണ്ടുപോയ ടാസ്ക്

'എനിക്ക് നിങ്ങളോട് വിരോധം ഇല്ല. വെറും വൃത്തികെട്ട കളി വിഷ്ണു കളിച്ചതിലുള്ള ഇറിറ്റേഷനാണ്', എന്ന് അഖിൽ പറയുമ്പോൾ, അതല്ലേ ​ഗെയിം എന്നാണ് ഷിജു പറയുന്നത്. ഇതിന് 'അതിനകത്തെ അപകടം എനിക്കല്ല. അവൻ നിങ്ങളെയാണ് വെട്ടിയത്. അത് മനസിലായോ നിങ്ങൾക്ക്. റിനോഷിനെയും മിഥുനെയും സേഫ് ആക്കി കെടുക്കാനല്ല ഞാനും ഷിജു ചേട്ടനും പണിയെടുക്കുന്നത്', എന്നാണ് അഖിൽ പറയുന്നത്. ഇക്കാര്യത്തെ പറ്റി അനു, വിഷ്ണുവിനോട് സംസാരിക്കുന്നുണ്ട്. എനിക്കറിയാം പുള്ളി ഹൃദയം കൊണ്ട് കാര്യങ്ങൾ എടുക്കുന്ന ആളാണെന്നും അതുകൊണ്ടാണ് അഖിൽ വരുമ്പോൾ മാറി നടക്കുന്നതെന്നും വിഷ്ണു പറയുന്നു. എന്തായാലും ഇന്നത്തോടെ റാങ്കിം​ഗ് ടാസ്ക്കോടെ വിഷ്ണു- അഖിൽ കോമ്പോയിൽ വിള്ളൽ വീണ് തുടങ്ങിയിട്ടുണ്ട്.   

click me!