എയ്ഞ്ചലും റിനോഷും ഉറങ്ങുന്നുവെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ അഖിൽ അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ബിഗ് ബോസ് സീസൺ നാല് ചെറിയ പൊട്ടിത്തെറികളും കലഹങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഷോ തുടങ്ങി ആദ്യദിനം മുതൽ തന്നെ പോര് തുടങ്ങിയ ബിബി ഹൗസിൽ കഴിഞ്ഞ ദിവസം വരെയും തർക്കങ്ങൾ തുടരുകയാണ്. ഇന്നലെ അഖിൽ മാരാരും നാദിറയും തമ്മിലാണ് കൊമ്പുകോർത്തത്.
ഈ വാരം മോശം പ്രകടനം കാഴ്ചവച്ച ജയിലിൽ കഴിയുന്ന എയ്ഞ്ചലും റിനോഷും ഉറങ്ങുന്നുവെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ അഖിൽ അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അഖിലിനെ നാദിറ എടാ എന്ന് വിളിച്ചപ്പോൾ തിരിച്ച് അഖിലും എടീ എന്നു വിളിച്ച് സംസാരിക്കുകയും ഇത് നാദിറ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതോടെ അഖിൽ നാദറിയെ ഊച്ചാളി എന്ന് വിളിക്കുകയും നാദിറയെ കാണുമ്പോൾ ഊച്ചാളി എന്ന് വിളിക്കാൻ തോന്നി എന്നും പറയുന്നു.
നീ എടാ എന്നല്ലേടീ എന്നെ വിളിച്ചത് എന്ന് അഖിൽ മാരാർ ചോദിച്ചപ്പോൾ, നീ വീട്ടിൽ പോയി വിളിക്ക് എന്നാണ്
അഖിലിനോട് നാദിറ പറയുന്നത്. താൻ പറയുന്നതൊക്കെ കേൾക്കാൻ നിൽക്കുന്ന ഊച്ചാളികൾ അല്ല ഞങ്ങളാരും എന്ന് നാദിറ പറയുന്നു. എനിക്ക് അങ്ങനെ തോന്നി , എന്ന് അഖിൽ പറയുന്നു, തോന്നിയെങ്കിൽ മാറിനിക്കങ്ങ് തനിക്ക് അതിനുള്ള അധികാരമിരിക്കുകയല്ലേ എന്ന് നാദിറ പറയുന്നു.അവളെ കണ്ടപ്പോൾ ഊച്ചാളി ആണെന്ന് തോന്നിയെന്ന് അഖിൽ പറയുന്നു. അഖിലിന്റേത് പട്ടി ഷോ ആണെന്നാണ് നാദിറ പറയുന്നത്.
എന്നാൽ, ഉരുളക്ക് ഉപ്പേരി പോലെ അഖിലിന്റെ മറുപടിയും എത്തി. അത് ഞാൻ ആക്സപ്റ്റ് ചെയ്തു. 'ജയിലിൽ കിടക്കുന്നവരോട് ഉറങ്ങരുതെന്ന് പറഞ്ഞത് അവൾക്ക് കൊണ്ട്. അവളുടെ കൊള്ളലൊക്കെ ഞാൻ നിർത്തികൊടുക്കാം', എന്നാണ് അഖിൽ പറയുന്നത്. പിന്നീട് പട്ടി എന്ന് വിളിച്ചത് കൊണ്ട് അഖിലേട്ടനോടും പട്ടികളോടും ക്ഷമ ചോദിക്കുന്നു എന്ന് നാദിറ മറ്റുള്ളവരോട് സംസാരിക്കുന്നതിനിടെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.