സീസണ്‍ 5 പതിമൂന്നാം വാരത്തിലേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ക്ഷീണത്തിലാണ് മത്സരാര്‍ഥികള്‍. മൂന്ന് എന്‍ഡ്യുറന്‍സ് ടാസ്കുകള്‍ ഉള്‍പ്പെടെ ആകെ ആറ് മത്സരങ്ങളാണ് ടിക്കറ്റ് ടു ഫിനാലെ എന്ന പേരിനുകീഴില്‍ ബിഗ് ബോസ് നടത്തിയത്. ഇതില്‍ ചിലര്‍ മികച്ച രീതിയില്‍ മത്സരിച്ചപ്പോള്‍ മറ്റു ചിലര്‍ അത്രത്തോളം പ്രയത്നിച്ചില്ല. ആരോഗ്യ കാരണങ്ങളാണ് പിന്മാറിയ മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയത്. ആറ് ടാസ്കുകള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനം നാദിറയ്ക്ക് ആണ്. ആറ് ടാസ്കുകളില്‍ ആറാമത്തേത് കാര്‍ണിവല്‍ എന്ന എന്‍ഡ്യുറന്‍സ് ടാസ്ക് ആയിരുന്നു.
ഒരു മാരുതി 800 കാറിനുള്ളില്‍ പുറത്തിറങ്ങാതെ പരമാവധി സമയം കഴിയുക എന്നതായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. ആദ്യം പുറത്തിറങ്ങുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനമിറങ്ങുന്നയാള്‍ക്ക് 10 പോയിന്‍റും ലഭിക്കുമെന്നും അറിയിച്ചിരുന്നു. ആദ്യം ഷിജുവും രണ്ടാമത് അഖില്‍ മാരാരുമാണ് പുറത്തായത്. അനാരോഗ്യം കാരണം എന്‍ഡ്യുറന്‍സ് ടാസ്കുകളിലൊക്കെയും കാര്യമായ പ്രകടനങ്ങള്‍ക്ക് നില്‍ക്കാതെ അഖില്‍ പിന്മാറിയിരുന്നു. ടാസ്കിനിടെ കാറില്‍ തുടര്‍ന്നിരുന്ന ജുനൈസിനെ പ്രകോപിപ്പിക്കാന്‍ അഖിലും സംഘവും ശ്രമിച്ചത് രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു.
undefined
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ഗൌരവത്തോടെ പങ്കെടുക്കാത്തവരെയൊക്കെ ഫൈനലിലേക്ക് കയറ്റിവിടുന്നത് എന്തിനാണെന്നായിരുന്നു ജുനൈസിന്‍റെ ചോദ്യം. ഫിസിക്കല്‍ ടാസ്കുകളില്‍ മികച്ച പ്രകടനം നടത്തുമെന്ന് മുന്‍പ് അഖില്‍ പറഞ്ഞതും ജുനൈസ് ചൂണ്ടിക്കാട്ടി. കാര്‍ ടാസ്ക് ഒരു ഫിസിക്കല്‍ ടാസ്ക് ആണോ എന്നായിരുന്നു അഖിലിന്‍റെ ചോദ്യം. ചൂടത്ത് ആഹാരമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് എളുപ്പമല്ലെന്നായിരുന്നു ജുനൈസിന്‍റെ മറുപടി. പത്ത് ലക്ഷം തരാമെന്ന് പറഞ്ഞാലും ഈ പണിക്ക് താന്‍ നില്‍ക്കില്ലെന്നായിരുന്നു ഈ ടാസ്കിന്‍റെ കാര്യം സൂചിപ്പിച്ച് അഖിലിന്‍റെ മറുപടി.
അതേസമയം 52 പോയിന്‍റുകളോടെ നാദിറയാണ് ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് അവസാന അഞ്ചില്‍ ഇടംപിടിച്ചത്. തുടര്‍ന്നുള്ള പോയിന്‍റ്നില ഇങ്ങനെ..
നാദിറ- 52
സെറീന- 38
റിനോഷ്- 33
ശോഭ- 32
വിഷ്ണു- 26
ജുനൈസ്- 26
നെറീഷ-23
മിഥുൻ-22
അഖിൽ മാരാർ-20
ഷിജു- 18
ALSO READ : കേരളത്തില്‍ കളക്ഷന്‍ എത്ര? 'ആദിപുരുഷ്' ആദ്യ ദിവസം നേടിയത്