കിടിലം ഫിറോസിനെ വിജയിപ്പിക്കാൻ പ്രത്യേകം പണിയെടുത്തിട്ടില്ല; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഡോണി

By Web Team  |  First Published May 16, 2021, 8:17 PM IST

കിടിലം ഫിറോസിനെ വിജയിപ്പിക്കാൻ ബിഗ് ബോസില്‍ നിന്നും എവിക്റ്റ് ആയ എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട പ്രയത്നം ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന തരത്തിലാണ് വ്യാജ സന്ദേശം. 


ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ലാപ്പിലേക്ക് എത്തി നിൽക്കുകയാണ്. വളരെ സൂഷ്മതയോടെയും ശ്രദ്ധേയോടെയുമാണ് ഇനിയുള്ള ഓരോ ചുവടുകളും മാത്സരാർത്ഥികൾ വയ്ക്കുന്നത്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഡോണി. 77 ദിവസങ്ങൾ വാശിയേറിയ മത്സരങ്ങൾ കാഴ്ച്ച വച്ചാണ് അഡോണി ഷോയോട് വിട പറഞ്ഞത്. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അഡോണി. 

കിടിലം ഫിറോസിനെ വിജയിപ്പിക്കാൻ ബിഗ് ബോസില്‍ നിന്നും എവിക്റ്റ് ആയ എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട പ്രയത്നം ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന തരത്തിലാണ് വ്യാജ സന്ദേശം. ഇതിനെതിരെയാണ് അഡോണി എത്തിയത്. താൻ ഇതുവരെയും ഒരു മത്സരാർത്ഥിക്ക് വേണ്ടിയും പ്രമോഷനോ സപ്പോർട്ടോ ചെയ്തിട്ടില്ലെന്നും ഇനിയും അത് ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അഡോണി പറയുന്നു. 

Latest Videos

അഡോണിയുടെ വാക്കുകൾ

എല്ലാവര്‍ക്കും നമസ്ക്കാരം ചെറിയൊരു കാര്യം പറയാനായാണ് ഈ വീഡിയോ ചെയ്യുന്നത്. ബിഗ് ബോസ് സീസൺ മൂന്ന് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ കിടിലം ഫിറോസിനെ വിജയിപ്പിക്കുവാന്‍ വേണ്ടി ബിഗ് ബോസില്‍ നിന്നും എവിക്റ്റ് ആയ എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട പ്രയത്നം ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന തരത്തിൽ വ്യാജ സന്ദേശങ്ങള്‍ നിരവധി വരുന്നുണ്ട്. അത് ഞാന്‍ കാണാന്‍ ഇടയായി. അതില്‍ എന്‍റെ പേര് അടങ്ങിയ ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് എനിക്ക് കിട്ടി. അതിനെ പറ്റി വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. 

ഞാന്‍ 77 ദിവസം ബിഗ് ബോസില്‍ നിന്നതിന് ശേഷം ഒരു മത്സരാര്‍ത്ഥിയെയും പ്രത്യേകിച്ച് പ്രമോട്ട് ചെയ്യാനോ ഏതെങ്കിലും മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പ്രത്യേകം പണിയെടുക്കുകയോ ചെയ്തിട്ടില്ല. ഇനിയും പ്രത്യേകിച്ച് ഒരു മത്സരാര്‍ത്ഥിക്ക് വേണ്ടി മാത്രം പണിയെടുക്കുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യില്ല. 24 മണിക്കൂര്‍ വച്ച് 77 ദിവസങ്ങള്‍ ഇവിടെ മത്സരിച്ച് ജീവിച്ച ഒരു വ്യക്തയെന്ന നിലയില്‍ എന്‍റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള പ്രമോഷനും ഉണ്ടായിട്ടില്ല. എന്‍റെ സോഷ്യല്‍ മീഡിയകള്‍ വളരെ വിസിബിളാണ്. ഇതേപറ്റി ഒരുപാട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്. 

അവിടെ മത്സരിച്ചവര്‍ക്കും കാണുന്നവര്‍ക്കും അവരവരുടേതായ വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ട്. ഞാന്‍ ആ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും ബഹുമാനിക്കുന്നു. ഓരോ പ്രേക്ഷകനും അവരുടെ ഇഷ്ടത്തിനനുസരിച്ച് മത്സരാര്‍ത്ഥിയുണ്ട്. ആര്‍ ജെ ഫിറോസ് എന്ന വ്യക്തിയെ വിജയിപ്പിക്കുവാന്‍ വേണ്ടി പണിയെടുക്കുന്നവരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ വീഡിയോ ചെയ്യുന്നത്. ഫിറോസിനെ മാത്രമല്ല മറ്റൊരു മത്സരാര്‍ത്ഥിയെയും വിജയിപ്പിക്കുവാന്‍ വേണ്ടി പ്രത്യേകിച്ച് പ്രമോഷന്‍ നല്‍കുവാന്‍ വേണ്ടി യാതെരു വിധത്തിലുള്ള പോസ്റ്റുകളോ വീഡിയോകളോ ചെയ്തിട്ടില്ല. എന്‍റെ അഭിപ്രായത്തില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ല. ഇത്തരത്തിലുള്ള വ്യാജ സന്ദേശം തെറ്റാണ് എന്‍റെ സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു മത്സരാര്‍ഥിയെയും പ്രമോട്ട് ചെയ്യാനോ സപ്പോര്‍ട്ട് ചെയ്യാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. 

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഒരുപാട് ഒരുപാട് വിജയാശംസകള്‍. മത്സരം അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാ ഫാന്‍സ് ഗ്രൂപ്പുകളെയും റസ്പെക്ട് ചെയ്യുന്നു. കാരണം, ആ വീടിനകത്ത് മത്സരം നടക്കുമ്പോള്‍ അതേ ചൂട് പിടിച്ച് അവരവരുടെ സപ്പോര്‍ട്ടേസുകള്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്. അത് ആരോഗ്യപരമാകട്ടെ. ഒരപേക്ഷ മാത്രമേ ഒള്ളു ഒരു കാരണവശാലും ആളുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ ഇറക്കാതിരിക്കുക. നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന മത്സരാര്‍ത്ഥിക്ക് അത് വളരെ മോശമായിട്ട് ബാധിക്കും. വ്യാജ സന്ദേശങ്ങളെ തിരിച്ചറിയുക. ശരിയായതിനെ വിജയിപ്പിക്കൂ. നന്ദി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!