വിഷു ദിനത്തിൽ മോഹൻലാൽ ബിബി വീടിനുള്ളിൽ പോകുമോ എന്നറിയാൻ ഏവരും കാത്തിരിക്കുകയാണ്.
കേരളക്കര ഇന്ന് വിഷുവിന്റെ നിറവിലാണ്. ആഘോഷങ്ങളെല്ലാം തകൃതിയായി നടക്കുകയാണ്. എല്ലാ സീസണുകളെയും പോലെ ഇത്തവണ ബിഗ് ബോസിലും ആഘോഷങ്ങൾ ഉണ്ട്. മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡ് ആയത് കൊണ്ട് തന്നെ ആഘോഷങ്ങൾക്ക് മാറ്റ് കൂടുമെന്ന് ഉറപ്പാണ്. എന്നാൽ കഴിഞ്ഞാഴ്ച ഈസ്റ്റർ ദിനത്തിൽ സംഭവങ്ങളിൽ മോഹൻലാലിനും അതൃപ്തിയുണ്ട്. അദ്ദേഹത്തിന് മുന്നിൽ വച്ച് തന്നെ മത്സരാർത്ഥികൾ കയ്യാങ്കളിയിലേക്ക് വരെ എത്തിയത് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇതിനിടെ വിഷു ദിനത്തിൽ മോഹൻലാൽ ബിബി വീടിനുള്ളിൽ പോകുമോ എന്നറിയാൻ ഏവരും കാത്തിരിക്കുകയാണ്. അത്തരത്തിൽ പുറത്തുവിട്ടൊരു പ്രമോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ആഴ്ച ഞാൻ വന്നപ്പോൾ നടന്ന ബഹളവും അനുസരക്കേടുമൊക്കെ നിങ്ങളും കണ്ടതല്ലേ എന്നും ബിബി വീടിനുള്ളിൽ പോകണമോ എന്ന് പ്രേക്ഷകർ പറയട്ടെ എന്നും മോഹൻലാൽ പറയുന്നു. "നമ്മൾ ആകാംക്ഷയോടെ കണ്ടു കൊണ്ടിരിക്കുന്ന ബിഗ് ബോസ് മത്സരാർത്ഥികളുടെ കളികൾ എല്ലാം നടക്കുന്നത് ഈ ഒരു ചുമരിന് അപ്പുറമാണ്. എല്ലാവരും വിഷു ആഘോഷത്തിന്റെ മൂഡിലാണ്. പായസമൊക്കെ റെഡിയാക്കുന്നു. വിഷുദിനമല്ലേ വീടിനുള്ളിൽ കയറി അവരുടെ ആഘോഷങ്ങളിൽ പങ്കാളിയാകാം എന്ന് കരുതിയതാണ്. പക്ഷേ അതുവേണോ. കഴിഞ്ഞ ആഴ്ച ഞാൻ വന്നപ്പോൾ നടന്ന ബഹളവും അനുസരക്കേടുമൊക്കെ നിങ്ങളും കണ്ടതല്ലേ. പക്ഷേ വീട്ടുകാർ എന്നെ വിളിക്കുന്നുണ്ട്. നിങ്ങൾ പറയൂ ഞാൻ എന്ത് ചെയ്യണം", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
പ്രമോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ബിബി ആരാധകരും രംഗത്തെത്തി. "ഒരു ചൂരലും എടുത്ത് അങ്ങോട്ടിറങ്ങ് ലാലേട്ടാ, എല്ലാത്തിന്റെയും മൂട് നോക്കി അഞ്ചാറെണ്ണം അങ്ങോട്ട് കൊടുക്ക്, പോകണം നല്ല തല്ല് കൊടുക്കണം, ലാലേട്ടാ ലാലേട്ടാ.... അവർ അറിയാതെ കയറി ചെല്ലു.. ഒരു അലാം പോലും ഇല്ലാതെ.. എല്ലാവരുടെയും എക്സ്പ്രഷൻ ഒന്ന് കാണട്ടെ, വിഷുവല്ലേ പിണക്കം മറന്നു പോകണം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും മോഹൻലാൽ ബിബി വീടിനുള്ളിൽ പോകുമോ ഇല്ലയോ എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കണം.
'സത്യമോ അസത്യമോ, വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ?'; ധ്യാൻ