'വീറും വാശിയും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനാകരുത്'; സൂര്യയ്‌ക്കെതിരായ സൈബർ അറ്റാക്കിൽ മണിക്കുട്ടൻ

By Web Team  |  First Published May 28, 2021, 12:29 PM IST

മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും മണിക്കുട്ടൻ പറയുന്നു. 


ബി​ഗ് ബോസ് മലയാളം സീസൺ 3ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. ഈ സീസണില്‍ ഏറ്റവും പ്രേക്ഷക പിന്തുണനേടിയതും താരം തന്നെയാണ്. ഇത്രയും പിന്തുണ തനിക്കുണ്ടെന്ന വിവരം പുറത്തെത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും അതില്‍ അത്ഭുതം തോന്നിയെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസിലെ തന്നെ മത്സരാർത്ഥി ആയിരുന്ന സൂര്യയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് മണിക്കുട്ടൻ.

വീറും വാശിയുമൊക്കെ നല്ലതാണ് പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാകരുത്. ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക. മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും മണിക്കുട്ടൻ പറയുന്നു. 

Latest Videos

മണിക്കുട്ടന്റെ വാക്കുകൾ

നമസ്ക്കാരം, ഞാന്‍ നിങ്ങളുടെ സ്വന്തം എംകെ. നമുക്ക് എല്ലാവര്‍ക്കും അറിയാം, ബിഗ് ബോസ് സീസണ്‍ 3യുടെ വോട്ടിംഗ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. വീറും വാശിയുമൊക്കെ നല്ലതാണ് പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാകരുത്. ഞാന്‍ ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ബിഗ് ബോസിലെ ഞാന്‍ ഉള്‍പ്പടെയുള്ള എല്ലാ മത്സരാര്‍ത്ഥികളും ഫേസ് ചെയ്യുന്ന സൈബര്‍ അറ്റാക്കിനെതിരെയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക. ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ആരോഗ്യപരമായിട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക. സൂര്യയ്‌ക്കെതിരെയും കുടുംബത്തിനെതിരെയും നടത്തുന്ന ഈ സൈബര്‍ അറ്റാക്ക് ദയവായി നിര്‍ത്തലാക്കുക. ഇതെന്‍റെ ഒരു അപേക്ഷയാണ്, പ്ലീസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!