ബി​ഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ: ആദ്യ മൂന്ന് ടാസ്ക്, പോയിന്റുകൾ വാരിക്കൂട്ടി അഭിഷേക്, മത്സരം മുറുകുന്നു

By Web Team  |  First Published May 28, 2024, 10:09 PM IST

മൂന്ന് ടാസ്കുകളിൽ രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവും നേടി അഭിഷേക് ലീഡ് ചെയ്യുകയാണ്. 


ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കി. ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാ​ഗമായി ടിക്കറ്റ് ടു ഫിനാലെയാണ് നിലവിൽ ഷോയിൽ നടക്കുന്നത്. ഇതിൽ വിജയിച്ച് ആരാകും ടോപ് ഫൈവിൽ നേരിട്ട് എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഇന്ന് മൂന്ന് ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടേതായി നടന്നത്. ഈ മൂന്ന് ടാസ്കുകളിൽ രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവും നേടി അഭിഷേക് ലീഡ് ചെയ്യുകയാണ്. 

ടാസ്ക് 1-  ​ഗോൾഡൻ റാബിറ്റ്

Latest Videos

undefined

​ഗാർഡൻ ഏരിയയിൽ പത്ത് കളങ്ങളും അതിന്റെ ഉള്ളിൽ ഓരോ ​ഗോൾഡൻ റാബിറ്റും ഇവയ്ക്ക് പുറകിലായി നിരവധി കട്ടകളും മേൽക്കൂരയും എതിർ ദിശയിൽ പത്ത് പ്ലാറ്റ് ഫോമുകളും ഇവയ്ക്ക് മധ്യത്തിലായി ഒരു കളവും ഉണ്ടായിരിക്കും. ആദ്യത്തെ ബസർ അടിക്കുമ്പോൾ ഓരോരുത്തരും ​ഗോൾഡൻ റാബിറ്റിന് ചുറ്റും കട്ടകളും മേൽക്കൂരയും ഉപയോ​ഗിച്ച് കൂട് നിർമ്മിക്കണം. ശേഷം ക്യാപ്റ്റൻ ചിത്രങ്ങൾ അടങ്ങിയ കാർഡുകൾ ഷഫിൾ ചെയ്ത് ഏതെങ്കിലും മൂന്ന് വ്യക്തികളെ കൊണ്ട് ഓരോ കാർഡുകൾ എടുപ്പിക്കണം. തെരഞ്ഞെടുത്ത മൂന്ന് കാർഡുകളിൽ ആരുടെ ഫോട്ടോകളാണോ ഉള്ളത് അവരാകും ആദ്യ റൗണ്ടിൽ മത്സരിക്കുക. ബസർ അടിക്കുമ്പോൾ തെരഞ്ഞെടുത്ത മൂന്ന് പേർ അവർ നിർമിച്ച കൂട് ഒഴികെയുള്ള കൂടുകൾ പൊളിച്ച് നൽകിയിരിക്കുന്ന സമയത്ത് ഉള്ളിൽ നടുവിലെ കളത്തിൽ കൊണ്ട് വച്ച് മുയലിനെ എടുക്കാൻ ശ്രമിക്കുക എന്നതാണ് ടാസ്ക്. 

അഭിഷേക്- മൂന്ന് പോയിന്റ് നേടി വിജയിച്ചു. സായ് - രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത്.

ടാസ്ക് 2- കയ്യാലപ്പുറത്ത് 

ക്ഷമയും ബാലൻസിങ്ങും അളക്കുന്ന ടാസ്ക് ആയിരുന്നു ഇത്. രണ്ട് വ്യക്തികൾ വീതമാണ് ഓരോ റൗണ്ടിലും മത്സരിക്കുക. ആക്ടിവിറ്റി ഏരിയയിൽ കുറെ ബോളുകളും മറ്റ് പ്രോപ്പർട്ടികളും ഉണ്ടാകും. ബസർ അടിക്കുമ്പോൾ ഒരു ബോൾ എടുത്ത് പ്രോപ്പർട്ടിയുടെ ഒരറ്റത്ത് വയ്ക്കുക. ശേഷം ഹോൾഡറിൽ പിടിച്ച് ബോൾ ബാലൻസ് ചെയ്ത് പ്രോപ്പർട്ടിയുടെ എതിർഭാ​ഗത്തുള്ള കപ്പിലേക്ക് വീഴ്ത്തുക എന്നതാണ് ടാസ്ക്. ഒരു മിനിറ്റ് സമയത്ത് ഏറ്റവും കൂടുതൽ പന്തുകൾ കപ്പിനുള്ളിൽ വീഴ്ത്തുന്ന വ്യക്തി ഈ ടാസ്കിൽ വിജയിക്കും. ഒന്നാം സ്ഥാനക്കാരന് മൂന്ന് പോയിന്റ്, രണ്ടാം സ്ഥാനക്കാരന് രണ്ട് പോയിന്റ്, മൂന്നാം സ്ഥാനക്കാരന് ഒരു പോയിന്റ് എന്നിങ്ങനെയാണ് ലഭിക്കുക. 

അഭിഷേക്- മൂന്ന് പോയിന്റ്, അർജുൻ- രണ്ട് പോയിന്റ്, സിജോ- ഒരു പോയിന്റ്. 

ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

ടാസ്ക് 3- പന്താട്ടം

ഓരോ റൗണ്ടിലും രണ്ട് വ്യക്തകളാണ് മത്സരിക്കുക. ​ഗാർഡൻ ഏരിയയിൽ മുകളിൽ വീതി കൂടിയതും താഴെ വീതി കുറഞ്ഞതുമായ രണ്ട് പലകളും സ്റ്റാഡുകളും ഓരോ പന്തുകളും ഉണ്ടാകും. ആദ്യത്തെ ബസർ അടിക്കുമ്പോൾ പലകയുടെ വീതി കൂടിയ ഭാ​ഗത്ത് കയറി സ്റ്റാൻഡ് എടുത്ത് പിടിച്ച് അതിൽ പന്ത് വച്ച് നിൽക്കുക. പന്ത് നിലത്ത് വീഴാനോ കാൽ നിലത്ത് കുത്താനോ പാടുള്ളതല്ല. രണ്ടാമത്തെ ബസർ അടിക്കുമ്പോൾ പുറത്താകാത്തവർ പലകയുടെ രണ്ടാമത്തെ ഭാ​ഗത്തേക്ക് നീങ്ങണം. ഈ ഘട്ടത്തിലും പുറത്താകാത്തവർ മൂന്നാമത്തെ ബസർ അടിക്കുമ്പോൾ ഏറ്റവും വീതി കുറഞ്ഞ ഭാ​ഗത്ത് നിൽക്കണം. നാലാമത്തെ ബസർ അടിക്കുമ്പോൾ ടാസ്ക് അവസാനിപ്പിക്കണം. ഇത്തരത്തിൽ പന്ത് വീഴാതെ ​ദീർഘനേരം നിൽക്കുന്ന വ്യക്തി വിജയിക്കും. ഒന്നാം സ്ഥാനക്കാരന് മൂന്ന് പോയിന്റ്, രണ്ടാം സ്ഥാനക്കാരന് രണ്ട് പോയിന്റ്, മൂന്നാം സ്ഥാനക്കാരന് ഒരു പോയിന്റ് എന്നിങ്ങനെയാണ് ലഭിക്കുക. 

സായ്- മൂന്ന് പോയിന്റ്, അഭിഷേക്- രണ്ട് പോയിന്റ്, ഋഷി- ഒരു പോയിന്റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!