വ്യത്യസ്തമായ രീതിയില്‍ പ്രഖ്യാപനവുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ നാലാം സ്ഥാനം ആര്‍ക്കെന്ന പ്രഖ്യാപനം വന്നു. ഫൈനല്‍ ഫൈവ് മത്സരാര്‍ഥികളിലെ അഞ്ചാം സ്ഥാനം ആര്‍ക്കെന്ന പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. ഋഷിയാണ് അഞ്ചാം സ്ഥാനത്ത് വന്ന് ആദ്യം പുറത്തായത്. ഫൈനല്‍ ഫൈവില്‍ പിന്നീട് അവശേഷിച്ചത് ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, അര്‍ജുന്‍ എന്നിവരായിരുന്നു. വ്യത്യസ്തമായ രീതിയിലായിരുന്നു ബിഗ് ബോസ് നാലാം സ്ഥാനം പ്രഖ്യാപിച്ചത്.
ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ ഒരു പ്ലാറ്റ്ഫോമിലേക്ക് നാല് മത്സരാര്‍ഥികളും കയറി നില്‍ക്കേണ്ടിയിരുന്നു. പരസ്പരം കാണാനാവാത്ത രീതിയില്‍ തയ്യാറാക്കിയ ഈ പ്ലാറ്റ്ഫോം കറങ്ങുമ്പോള്‍ പച്ച, ചുവപ്പ് വെളിച്ചങ്ങള്‍ മാറിമാറി തെളിയുമായിരുന്നു. അവസാനം പച്ച വെളിച്ചം ലഭിക്കുന്നവര്‍ സേവ്ഡ് ആവുകയും ചുവപ്പ് ലഭിക്കുന്നയാള്‍ പുറത്താവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതനുസരിച്ച് ആദ്യം സേവ്ഡ് ആയത് ജാസ്മിന്‍ ആയിരുന്നു. പിന്നാലെ അര്‍ജുന്‍, അതിന് ശേഷം ജിന്‍റോ എന്നിവരും സേവ്ഡ് ആയി. അഭിഷേകിന് ചുവപ്പ് വെളിച്ചം ലഭിക്കുകയും ചെയ്തു. അങ്ങനെ സീസണ്‍ 6 ലെ മൂന്നാം റണ്ണര്‍ അപ്പ് ആയി അഭിഷേക് മാറി. മൂന്ന് പേരാണ് ഇനി അവശേഷിക്കുന്നത്. ജിന്‍റോ, ജാസ്മിന്‍, അര്‍ജുന്‍ എന്നിവര്‍. ഇവരിലൊരാള്‍ കിരീട വിജയി ആവും.
undefined
നാലാം വാരാന്ത്യത്തില്‍ ഒരുമിച്ചെത്തിയ ആറ് വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികളില്‍ ഒരാളായാണ് അഭിഷേക് ശ്രീകുമാര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. എല്‍ജിബിടിക്യുഐഎ പ്ലസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചെത്തിയ അഭിഷേക് ജയദീപ് എന്ന വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയ്ക്കെതിരെ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയാണ് അഭിഷേക് ശ്രീകുമാര്‍ ബിഗ് ബോസ് യാത്ര ആരംഭിച്ചതെങ്കിലും തെറ്റ് വേഗത്തില്‍ മനസിലാക്കി തിരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ മികവ് തെളിയിച്ച് ഫൈനല്‍ 5 സ്വപ്നങ്ങള്‍ക്ക് തിളക്കം കൂട്ടി. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഫിനാലെ ആഴ്ചയിലേക്ക് ആദ്യം എത്തിയതും അഭിഷേക് ആയിരുന്നു. അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് സംസാരിച്ച അഭിഷേകിന് ലഭിച്ച വൈകാരിക പിന്തുണയും ഫിനാലെ വരെ അദ്ദേഹത്തെ എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ALSO READ : ദിൽജിത്ത് ദോസഞ്ചിന്‍റെ 'കല്‍ക്കി'യിലെ ഗാനം; പ്രൊമോ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പ്