വിമതശല്യം വച്ചുപൊറുപ്പിയ്ക്കില്ല; തെലങ്കാന കോൺഗ്രസിൽ കൂട്ട അച്ചടക്കനടപടി

By Sravan Krishna  |  First Published Nov 25, 2018, 10:20 PM IST

പാർട്ടി വിമതർക്കെതിരെ തെലങ്കാന കോൺഗ്രസിൽ കൂട്ട അച്ചടക്ക നടപടി. കോൺഗ്രസിന്‍റെയും മഹാസഖ്യത്തിലെ പാർട്ടികളുടെയും സ്ഥാനാർത്ഥികൾക്കെതിരെ പത്രിക നൽകിയ 24 നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മുൻ മന്ത്രി ബൊദ്ദ ജനാർദനയും നടപടി നേരിട്ടവരിൽപ്പെടും.


തെലങ്കാന: പാർട്ടി വിമതർക്കെതിരെ തെലങ്കാന കോൺഗ്രസിൽ കൂട്ട അച്ചടക്ക നടപടി. കോൺഗ്രസിന്‍റെയും മഹാസഖ്യത്തിലെ പാർട്ടികളുടെയും സ്ഥാനാർത്ഥികൾക്കെതിരെ പത്രിക നൽകിയ 24 നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മുൻ മന്ത്രി ബൊദ്ദ ജനാർദനയും നടപടി നേരിട്ടവരിൽപ്പെടും.

വിമതരോട് യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാടിലാണ് തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം. സഖ്യത്തിന്‍റെ നിലനിൽപ്പിനായി ടിഡിപിക്കും ടിജെഎസിനും സീറ്റുകൾ വിട്ടുനൽകിയ കോൺഗ്രസിന് പല മണ്ഡലങ്ങളിലും വിമതർ തലവേദനയായിരുന്നു. അതൃപ്തി  പരസ്യമാക്കി മന്ത്രി ബൊദ്ദ ജനാർദന ഉൾപ്പെടെ മുതിർന്ന നേതാക്കൾ പത്രിക പിൻവലിക്കാൻ തയ്യാറായില്ല. ഇവരെയാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

Latest Videos

undefined

ജനാർദനക്ക് പുറമെ മുൻ എംഎൽഎമാരായ രവി ശ്രീനിവാസ്, ഹരി നായിക് എന്നിവരും നടപടി നേരിട്ടവരിൽ ഉൾപ്പെടും. നാരായൺപേട്ട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ച അഞ്ച് നേതാക്കളെയും പുറത്താക്കിയിട്ടുണ്ട്. രണ്ട് പേർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരാണ്.

കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ട നാൽപ്പത് നേതാക്കൾ ചേർന്ന് കഴിഞ്ഞയാഴ്ച വിമത മുന്നണി രൂപീകരിച്ചിരുന്നു. ഇവർ സ്വതന്ത്രരായി പലയിടത്തും മത്സരരംഗത്തുണ്ട്. മറ്റ് പാർട്ടികൾ വിട്ടുവന്നവർക്കാണ് മഹാസഖ്യത്തിലെ പാർട്ടികൾ സീറ്റ് നൽകുന്നത് എന്നും ഇവരിൽ പലരും തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകൾ തോറ്റവരാണെന്നുമാണ് നേതാക്കൾ ആരോപിക്കുന്നത്.

click me!